Tag: snack

  • മോമോസ്

    മോമോസ്

    എണ്ണ പലഹാരം കഴിച്ചു മടുത്തെങ്കിൽ ആവിയിൽ വേവിച്ച ഈ കുഞ്ഞൻ മോമോസ് തയ്യാറാക്കി നോക്കൂ, കൂടെ കഴിക്കാനായി ഒരു കിടിലൻ ചട്നിയും…

    Ingredients

    മോമൊസ് തയ്യാറാക്കാനായി

    മൈദ -ഒരു കപ്പ്

    ഉപ്പ്

    വെള്ളം

    സവാള -ഒന്ന്

    ക്യാരറ്റ് -രണ്ട്

    ക്യാബേജ് -ഒരു കഷണം

    ചിക്കൻ വേവിച്ചുടച്ചത്- ഒരു കപ്പ്

    പച്ചമുളക് -മൂന്ന്

    മല്ലിയില

    മുട്ട 1

    കുരുമുളകുപൊടി – അര ടീസ്പൂൺ

    കാശ്മീരി മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    സോയാസോസ് -ഒരു ടേബിൾ സ്പൂൺ

    ചട്നി തയ്യാറാക്കാൻ

    സവാള

    തക്കാളി

    ഉണക്കമുളക് കുതിർത്തത്

    വെളുത്തുള്ളി

    ഉപ്പ്

    വിനെഗർ

    Preparation

    മൈദ ഉപ്പ് വെള്ളം ഇവ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചെടു ക്കാം ഇത് മാറ്റി വെച്ചതിനുശേഷം ഫില്ലിംഗ് തയ്യാറാക്കാം എടുത്തു വച്ചിരിക്കുന്ന ചേരുവകൾ എല്ലാം കൂടി ഒരു ബൗളിലേക്ക് ഇട്ട് മിക്സ് ചെയ്യുക ഇനി മൈദ കുഴച്ചത് എടുത്ത് പരത്തുക ചെറിയ റൗണ്ട് ആയി മുറിച്ചെടുത്ത് നടുവിൽ ഫില്ലിംഗ് വെച്ച് മോമോസ് പോലെ മടക്കുക ഇനി ഇത് ആവിയിൽ നന്നായി വേവിച്ചെടുക്കാം തയ്യാറാക്കാനായി എല്ലാ ചേരുവകളും കൂടി മിക്സിയിൽ അടിച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Navomi creative kitchen

  • പുട്ടുപൊടി  പലഹാരം

    പുട്ടുപൊടി പലഹാരം

    എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു നാലുമണി പലഹാരത്തിന്റെ റെസിപ്പി, ഈ വെറൈറ്റി പലഹാരം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും

    Ingredients

    വെള്ളം -മുക്കാൽ കപ്പ്

    ഉപ്പ്

    പുട്ടുപൊടി -മുക്കാൽ കപ്പ്

    തേങ്ങ -മുക്കാൽക്കപ്പ്

    ചെറിയുള്ളി -6

    ഇഞ്ചി -ഒരു കഷണം

    പച്ച മുളക് -2

    കറിവേപ്പില

    മുളക് പൊടി

    മഞ്ഞൾ പൊടി

    ഉപ്പ്

    Preparation

    ഒരു പാത്രത്തിലേക്ക് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക ഇതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യണം ശേഷം തീ ഓഫ് ചെയ്യാം തേങ്ങ ചെറിയുള്ളി പച്ചമുളക് ഇഞ്ചി കറിവേപ്പില ഇവ അരച്ചെടുത്ത് അരിയിലേക്ക് ചേർക്കാം ഇനി നല്ലപോലെ കുഴച്ചു ചെറിയ ബോളുകൾ ആക്കാം ഈ ബോളുകളെ ആവി കേറ്റി എടുക്കുക ഇനി ഒരു ബൗളിൽ മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് അല്പം വെള്ളം എന്നിവ മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക ഇത് വേവിച്ചെടുത്ത അരി ബോളുകളിൽ കോട്ട് ചെയ്തെടുക്കാം, ഇനി ബോളുകളെല്ലാം കറിവേപ്പില ചേർത്ത് ശാലോ ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Zmple Tips

  • മുറുക്ക്

    മുറുക്ക്

    ബേക്കറിയിൽ നിന്നും എപ്പോഴും വലിയ വില കൊടുത്ത് വാങ്ങുന്ന ഈ മുറുക്ക് നമുക്ക് വെറും 10 മിനിറ്റിൽ വീട്ടിൽ തയ്യാറാക്കാം…

    Ingredients

    കടലമാവ് -1 കപ്പ്‌

    അരിപ്പൊടി -1/2 കപ്പ്

    കായം -അര ടീസ്പൂൺ

    ഉപ്പ്

    ബട്ടർ -രണ്ട് ടേബിൾസ്പൂൺ

    വെള്ളം രണ്ടര കപ്പ്

    എള്ള് -ഒരു ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ

    Preparation

    ഒരു ബൗളിൽ അരിപ്പൊടി കടലമാവ് ഉപ്പ് കായപ്പൊടി ഇവ ചേർത്ത് മിക്സ് ചെയ്യുക വെള്ളം തളിച്ചു കൊടുത്ത കുഴച്ച് സോഫ്റ്റ് ആക്കാം കുറച്ചു നെയ്യോ ബട്ടറോ ചേർക്കാം, നല്ല സോഫ്റ്റ് ആകുമ്പോൾ ഇടിയപ്പ പാത്രത്തിലേക്ക് നിറച്ചു കൊടുക്കുക ചെറിയ റൗണ്ടിലുള്ള അച്ച് എടുക്കുക ശേഷം ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞുകൊടുത്ത് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • മുട്ട അരിപ്പൊടി സ്നാക്ക്സ്

    മുട്ട അരിപ്പൊടി സ്നാക്ക്സ്

    മുട്ടയും അരിപ്പൊടിയും ചേർത്ത് തയ്യാറാക്കുന്ന എളുപ്പത്തിലുള്ള ഒരു നാലുമണി പലഹാരം… വീട്ടിലുള്ള ചേരുവകൾ മാത്രം മതി…

    Ingredients

    പുഴുങ്ങിയ മുട്ട- 2

    സവാള -ഒന്ന്

    ഇഞ്ചി

    പച്ച മുളക് – 2

    കറിവേപ്പില

    മല്ലിയില

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -1 ടീസ്പൂൺ

    ജീരകപ്പൊടി -ഒരു ടീസ്പൂൺ

    കായം -കാൽ ടീസ്പൂൺ

    അരിപ്പൊടി -ഒരു കപ്പ്

    എണ്ണ

    Preparation

    ആദ്യം ഒരു ബൗളിൽ മുട്ട രണ്ടുംഗ്രേറ്റ് ചെയ്ത് ചേർക്കുക, മറ്റൊരു ബൗളിൽ ഇഞ്ചി കറിവേപ്പില ഉപ്പ് മസാലപ്പൊടികൾ ഇവ ചേർത്ത് തിരുമ്മി എടുക്കുക ശേഷം അരിപ്പൊടിയും ചേർക്കുക അല്പം വെള്ളം ചേർത്ത് കുഴച്ച് സോഫ്റ്റ് മാവ് ആക്കുക, കുറച്ചു കയ്യിലെടുത്ത് ബോൾ ആക്കി ഉരുട്ടുക, കൈവെള്ളയിൽ വെച്ച് പരത്തി മുട്ട മിക്സ് വെച്ച് കൊടുക്കാം ഇനി മടക്കി കട്ലറ്റ് ഷേപ്പ് ആക്കുക എല്ലാം തയ്യാറാക്കിയതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nabraz Kitchen

  • ഏലാഞ്ചി

    ഏലാഞ്ചി

    നിമിഷ നേരം കൊണ്ട് തയ്യാറാക്കി എടുക്കാം ഈ കിടിലൻ സ്നാക്ക്, സമയമില്ലാത്തപ്പോൾ ബ്രേക്ഫാസ്റ്റ് ആയും തയ്യാറാക്കാം, വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ… റെസിപ്പി വീഡിയോ ആദ്യ കമന്റ്ൽ

    നെയ്യ്

    ഉണക്കമുന്തിരി

    കശുവണ്ടി

    തേങ്ങാ ചിരവിയത്

    പഞ്ചസാര

    ഏലക്കായ പൊടി

    മുട്ട

    മൈദ

    മഞ്ഞൾപൊടി

    ഉപ്പ്

    വെള്ളം

    Preparation

    ആദ്യം ഫില്ലിംഗ് റെഡിയാക്കണം അതിനായി ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക കശുവണ്ടിയും മുന്തിരിയും ആദ്യം വറുത്തെടുത്ത് മാറ്റിവയ്ക്കാം അടുത്തതായി തേങ്ങാ ചിരവിയത് ചേർക്കാം ഇത് നന്നായി ചൂടാകുമ്പോൾ പഞ്ചസാരയും ഏലക്കായ പൊടിയും ചേർത്ത് വീണ്ടും നല്ലപോലെ ചൂടാക്കാം ചെറുതായി കളർ മാറുമ്പോൾ തീ ഓഫ് ചെയ്യുക ഇനി ഒരു മിക്സി ജാറിലേക്ക് മുട്ട മൈദ ഉപ്പ് വെള്ളം ഇവ ചേർത്ത് നന്നായി അരച്ചെടുക്കാം നല്ല ലൂസ് ആയ ഒരു ബാറ്റർ ആണ് വേണ്ടത് ഈ ബാറ്റർ ഉപയോഗിച്ച് നൈസ് ദോശകൾ ഉണ്ടാക്കുക,ഈ ദോശ ക്കു ഉള്ളിൽ തേങ്ങാ ഫില്ലിംഗ് വെച്ച് റോൾ ചെയ്തെടുക്കാം…

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക nimmi ‘s vlog

  • 5മിനുറ്റിൽ ബ്രെഡ് കൊണ്ട് വളരെ എളുപ്പത്തിൽ ഒരു snack

    5മിനുറ്റിൽ ബ്രെഡ് കൊണ്ട് വളരെ എളുപ്പത്തിൽ ഒരു snack

    5മിനുറ്റിൽ ബ്രെഡ് കൊണ്ട് വളരെ എളുപ്പത്തിൽ ഒരു snack.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും snack ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രെഡും മുട്ടയും ഉണ്ടെങ്കിൽ 10 മിനിട്ടില്‍ സൂപ്പർ snack തയ്യാറാക്കാം

    ബ്രെഡും മുട്ടയും ഉണ്ടെങ്കിൽ 10 മിനിട്ടില്‍ സൂപ്പർ snack തയ്യാറാക്കാം

    ബ്രെഡും മുട്ടയും ഉണ്ടെങ്കിൽ 10 മിനിട്ടില്‍ സൂപ്പർ snack തയ്യാറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും snack ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.