Tag: pudding

  • കസ്റ്റാർഡ്  പുഡ്ഡിംഗ്

    കസ്റ്റാർഡ് പുഡ്ഡിംഗ്

    വെറും നാല് ചേരുവകൾ കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ കിടിലൻ ഒരു പുഡ്ഡിംഗ് തയ്യാറാക്കാം… ഇത്രയും നല്ല റെസിപ്പി അറിയാതെ പോകരുത്.

    Ingredients

    പാല് -ഒരു ലിറ്റർ

    മിൽക്ക് മെയ്ഡ് -മധുരത്തിന് ആവശ്യമായിട്ടുള്ളത്

    കസ്റ്റാർഡ് പൗഡർ -രണ്ട് ടേബിൾ സ്പൂൺ

    ബ്രഡ്

    ബദാം പൊടിച്ചത്

    പിസ്താ പൊടിച്ചത്

    preparation

    ആദ്യം പാൽ തിളപ്പിക്കാനായി പാനിലേക്ക് ഒഴിക്കാം കൂടെ മിൽക്ക്‌ മെയിടും ചേർക്കുക, നന്നായി തിളയ്ക്കുമ്പോൾ കസ്റ്റാർഡ് പൗഡർ പാലും ഒന്ന് മിക്സ് ചെയ്ത് ചേർക്കാം ഇനി കുറുകി വരുന്നവരെ നന്നായി ഇളക്കി കൊടുക്കണം ശേഷം തീ ഓഫ് ചെയ്യാം ഇനി ബ്രെഡ് സൈഡ് റിമൂവ് ചെയ്തതിനുശേഷം രണ്ട് സൈഡും നന്നായി ടോസ്റ്റ് ചെയ്ത് എടുക്കുക, പുഡ്ഡിംഗ് ട്രേ എടുത്ത് അതിലേക്ക് ആദ്യം കുറച്ച് പാല് മിക്സ് ഒഴിക്കാം മുകളിൽ ബ്രഡ് നിരത്തി വെക്കുക വീണ്ടും മിക്സ് ഒഴിക്കാം ബ്രഡ് നന്നായി സോക്ക് ആവണം ഇങ്ങനെ രണ്ടു ലേയർ തയ്യാറാക്കിയതിനുശേഷം ഏറ്റവും മുകളിലായി പാലിന്റെ മിക്സ് മുഴുവനായി ഒഴിക്കാം , ചൂടാറി ഒന്ന് കട്ടിയാകുമ്പോൾ മുകളിൽ ബദാം പിസ്താ പൊടിച്ചത് ഡിസൈൻ ചെയ്ത് ഇട്ടു കൊടുക്കാം ഇനി നന്നായി തണുപ്പിച്ചതിനുശേഷം മുറിച്ചെടുത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • തേങ്ങാപ്പാൽ  ഹൽവ

    തേങ്ങാപ്പാൽ ഹൽവ

    വായിലിട്ടാൽ അലിഞ്ഞു പോകും അത്രയും സോഫ്റ്റിൽ തേങ്ങാപ്പാൽ കൊണ്ട് ഹൽവ തയ്യാറാക്കാം, കൂടുതൽ ചേരുവകൾ ഒന്നും ആവശ്യമില്ല….

    Ingredients

    തേങ്ങാപ്പാൽ -ഒരു കപ്പ്

    കോൺഫ്ലോർ -നാലു ടേബിൾസ്പൂൺ

    തേങ്ങാപ്പാൽ -രണ്ട് ഗ്ലാസ്

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    കശുവണ്ടി

    പഞ്ചസാര

    Preparation

    ആദ്യം തേങ്ങാപ്പാലിൽ കോൺഫ്ലോർ മിക്സ് ചെയ്ത് വയ്ക്കാം ശേഷം തേങ്ങാപ്പാൽ എല്ലാംകൂടി നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കുക ഇനി ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുക,കശുവണ്ടി ആദ്യം വറുത്ത് മാറ്റിവയ്ക്കണം, ശേഷം പാനിലേക്ക് തേങ്ങാപ്പാൽ മിക്സ് ഒഴിച്ചു കൊടുക്കാം, ചെറിയ തീയിൽ കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക കട്ടിയായി തുടങ്ങുമ്പോൾ നെയ്യ് ചേർക്കാം, ഒന്ന് രണ്ട് തവണയായി നെയ് ഇതുപോലെ ചേർത്തു കൊടുക്കണം നന്നായി കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്ത് ഒരു എണ്ണ പുരട്ടി വച്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റാം, അടിവശത്തായി കശുവണ്ടി ചേർക്കാൻ മറക്കരുത്, ഇനി സെറ്റാവാനായി കുറച്ച് സമയം മാറ്റിവയ്ക്കണം, ശേഷം മുറിച്ചെടുത്ത് കഴിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • മാങ്ങ പുഡിങ്

    മാങ്ങ പുഡിങ്

    വെറും മൂന്നേ മൂന്ന് ചേരുവകൾ കൊണ്ട് ഇത്രയും ടേസ്റ്റിൽ ഒരു പുഡിങ്, അതും പഞ്ചസാരയും ശർക്കരയും തേനും ഒന്നും ചേർക്കാതെ…

    INGREDIENTS

    ചവ്വരി -ഒരു കപ്പ്

    പാൽ -3 കപ്പ്

    മാങ്ങ- 3

    PREPARATION

    ചവ്വരി അരമണിക്കൂർ കുതിർത്തതിന് ശേഷം നന്നായി വേവിച്ചെടുക്കുക, ഇത് നന്നായി കഴുകിയതിനുശേഷം അരിച്ചു ഒരു ബൗളിലേക്ക് മാറ്റം, അടുത്തതായി പാല് തിളപ്പിച്ചത് ഇതിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക, ശേഷം മാങ്ങയുടെ പഴുപ്പ് നന്നായി അടിച്ച് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം, മാങ്ങാ കഷ്ണങ്ങളും ചേർത്ത് മിക്സ് ചെയ്ത് തണുപ്പിച്ച് സെർവ് ചെയ്യാം

    വിശദമായി അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ഇളനീർ പുഡ്ഡിങ്

    ഇളനീർ പുഡ്ഡിങ്

    ലളിതം മനോഹരം ഈ ഇളനീർ പുഡ്ഡിങ്. എപ്പോഴും വീട്ടിൽ ഉള്ള 3 ചേരുവകൾ മതി വായിൽ ഇട്ടാൽ അലിഞ്ഞുപോകും പുഡ്ഡിങ്. ഇളനീർ സ്റ്റാമിന വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു. ഈ പുഡ്ഡിങ്ങിൽ ഇളനീരും പഞ്ചസാരയുമാണ് പ്രധാനമായും ചേർക്കുന്നത്. അതീവ രുചിയുള്ള ഈ പുഡ്ഡിംഗ് എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.

    ചേരുവകൾ

    •ഇളനീർ – 1

    •പഞ്ചസാര – 1/4 കപ്പ്

    •കോൺഫ്ലവർ – 1/4 കപ്പ്

    തയാറാക്കുന്ന വിധം

    •മിക്സിയുടെ വലിയ ജാറിലേക്ക്‌ ഇളനീരിന്റെ കാമ്പും വെള്ളവും, പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കുക.

    •ഇത് ഒരു പാനിലേക്ക് ഒഴിച്ച് കോൺഫ്ലവറും കൂടെ ചേർത്തു കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക.

    •ശേഷം തീ ഓൺ ചെയ്യാം. കൈ വിടാതെ ഇളക്കിക്കൊണ്ടിരിക്കണം. ചെറുതായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. എണ്ണ തടവിയ പാത്രത്തിലേക്ക് ഒഴിച്ച് തണുക്കുമ്പോൾ മുറിച്ചെടുക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കരിക്ക് പുഡ്ഡിംഗ്

    കരിക്ക് പുഡ്ഡിംഗ്

    പാർട്ടികൾ നടക്കുമ്പോഴും വീട്ടിൽ വിരുന്നുകാർ വരുമ്പോഴും പുതിയ വിഭവങ്ങൾ ട്രൈ ചെയ്യുന്നത് നമ്മുടെ ഒരു ശീലമാണ്, അത്തരത്തിൽ ഒരു റെസിപ്പിയാണ് ഇത്, ഏതു പ്രായക്കാർക്കും ഇഷ്ടമാകുന്ന കരിക്ക് പുഡ്ഡിംഗ്…

    INGREDIENTS

    കരിക്ക് വെള്ളം -രണ്ടര കപ്പ്

    പഞ്ചസാര -കാൽ കപ്പ്

    ചൈനാഗ്രാസ് -10 ഗ്രാം+ 10 ഗ്രാം,

    വെള്ളം -ഒന്നര കപ്പ്

    പാൽ -രണ്ട് കപ്പ്

    പാൽപ്പൊടി -രണ്ട് ടേബിൾ സ്പൂൺ

    വാനില എസൻസ് -ഒരു ടീസ്പൂൺ

    കണ്ടൻസ്ഡ് മിൽക്ക് -200ഗ്രാം

    പിസ്താ

    PREPARATION

    ആദ്യം കോക്കനട്ട് ജെല്ലി തയ്യാറാക്കാം ഇതിനായി ഒരു ബൗളിലേക്ക് കരിക്ക് വെള്ളം പഞ്ചസാര എന്നിവ എടുത്ത് മിക്സ് ചെയ്യുക ഇതിലേക്ക് ചൈന ഗ്രാസ് ചേർത്ത് കൊടുത്ത് കുറച്ച് സമയം സോക്ക് ചെയ്തതിനുശേഷം ഒരു പാനിലേക്ക് മാറ്റാം നന്നായി തിളപ്പിച്ചതിനു ശേഷം ഒരു പരന്ന ഗ്ലാസ് കണ്ടൈനറിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കാം ഇത് രണ്ടു മണിക്കൂർ മാറ്റിവെക്കുക ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ 10ഗ്രാം ചൈനാഗ്രാസ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക ഒരു പാനിലേക്ക് പാല് പഞ്ചസാര പാൽപ്പൊടി വാനില എസൻസ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് തിളപ്പിക്കുക കണ്ടൻസ് മിൽക്ക് കൂടി ചേർക്കണം കുതിർത്ത ചൈന ഗ്രാസ് ഒന്ന് തിളപ്പിച്ചതിനുശേഷം ഈ പാലിലേക്ക് അരിച്ചു ഒഴിക്കാം ശേഷം തീ ഓഫ് ചെയ്യണം തെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഇത് ഒഴിച്ചു കൊടുക്കാം കൂടെ ജെല്ലിയും ചേർക്കണം മുകളിലായി ക്രഷ് ചെയ്ത പിസ്ത കൂടി ഇട്ട് രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക ശേഷം മുറിച്ചെടുത്ത് വിളമ്പാം

    വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cook with shafee

  • വെറും 3 ചേരുവകൾ മാത്രം ആർക്കും എളുപ്പത്തിൽ തയ്യറാക്കാം

    വെറും 3 ചേരുവകൾ മാത്രം ആർക്കും എളുപ്പത്തിൽ തയ്യറാക്കാം

    വെറും 3 ചേരുവകൾ മാത്രം ആർക്കും എളുപ്പത്തിൽ തയ്യറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും pudding ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ ഈസി ആയിട്ടുള്ള പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ

    വളരെ ഈസി ആയിട്ടുള്ള പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ

    വളരെ ഈസി ആയിട്ടുള്ള പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇങ്ങനെ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.