വായിലിട്ടാൽ അലിഞ്ഞു പോകും അത്രയും സോഫ്റ്റിൽ തേങ്ങാപ്പാൽ കൊണ്ട് ഹൽവ തയ്യാറാക്കാം, കൂടുതൽ ചേരുവകൾ ഒന്നും ആവശ്യമില്ല….
Ingredients
തേങ്ങാപ്പാൽ -ഒരു കപ്പ്
കോൺഫ്ലോർ -നാലു ടേബിൾസ്പൂൺ
തേങ്ങാപ്പാൽ -രണ്ട് ഗ്ലാസ്
നെയ്യ് -ഒരു ടേബിൾ സ്പൂൺ
കശുവണ്ടി
പഞ്ചസാര
Preparation
ആദ്യം തേങ്ങാപ്പാലിൽ കോൺഫ്ലോർ മിക്സ് ചെയ്ത് വയ്ക്കാം ശേഷം തേങ്ങാപ്പാൽ എല്ലാംകൂടി നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കുക ഇനി ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുക,കശുവണ്ടി ആദ്യം വറുത്ത് മാറ്റിവയ്ക്കണം, ശേഷം പാനിലേക്ക് തേങ്ങാപ്പാൽ മിക്സ് ഒഴിച്ചു കൊടുക്കാം, ചെറിയ തീയിൽ കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക കട്ടിയായി തുടങ്ങുമ്പോൾ നെയ്യ് ചേർക്കാം, ഒന്ന് രണ്ട് തവണയായി നെയ് ഇതുപോലെ ചേർത്തു കൊടുക്കണം നന്നായി കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്ത് ഒരു എണ്ണ പുരട്ടി വച്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റാം, അടിവശത്തായി കശുവണ്ടി ചേർക്കാൻ മറക്കരുത്, ഇനി സെറ്റാവാനായി കുറച്ച് സമയം മാറ്റിവയ്ക്കണം, ശേഷം മുറിച്ചെടുത്ത് കഴിക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen