Tag: potato masala

  • ഉരുളക്കിഴങ്ങ്  മസാലക്കറി

    ഉരുളക്കിഴങ്ങ് മസാലക്കറി

    ഉരുളക്കിഴങ്ങ് കൊണ്ട് രുചികരമായ ഈ മസാലക്കറി തയ്യാറാക്കി നോക്കൂ, കാലത്തെ ബ്രേക്ക്ഫാസ്റ്റ് കൂടെയും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഴിക്കാം

    Ingredients

    ഉരുളക്കിഴങ്ങ് -മൂന്ന്

    സവാള -ഒന്ന്

    തക്കാളി -1

    പച്ചമുളക് -3

    ഇഞ്ചി

    വെളുത്തുള്ളി

    വെളിച്ചെണ്ണ

    കടുക്

    ജീരകം

    ഉണക്കമുളക്

    കറിവേപ്പില

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    കുരുമുളകുപൊടി -കാൽ ടീസ്പൂൺ

    വെള്ളം

    ഉപ്പ്

    Preparation

    ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചു വയ്ക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചതും സവാളയും ചേർത്ത് വഴറ്റാം ശേഷം തക്കാളി ചേർക്കാം അടുത്തതായി മസാല പൊടികളാണ് ചേർക്കേണ്ടത് എല്ലാത്തിന്റെയും പച്ചമണം മാറുമ്പോൾ ഉരുളക്കിഴങ്ങ് വേവിച്ചെടുത്തത് ചേർക്കാം വെള്ളവും ഒഴിച്ച് മിക്സ് ചെയ്യുക നന്നായി തിളച്ച് കുറവുമ്പോൾ ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Saranya Kitchen

  • ഉരുളക്കിഴങ്ങ് കൂൺ മസാല

    ഉരുളക്കിഴങ്ങ് കൂൺ മസാല

    ഉരുളക്കിഴങ്ങും കൂണും ചേർത്ത് കിടിലൻ മസാല, പലഹാരങ്ങളുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാനായി കിടിലൻ കറി…

    Ingredients

    കൂൺ -ഒരു ബോക്സ്

    ഉരുളക്കിഴങ്ങ് -2

    സവാള -2

    തക്കാളി -ഒന്ന്

    വെളിച്ചെണ്ണ

    പെരുഞ്ചീരകം

    വെളുത്തുള്ളി -മൂന്ന്

    ഇഞ്ചി

    കശുവണ്ടി- അഞ്ച്

    പച്ചമുളക്- രണ്ട്

    ചെറിയ ജീരകം

    മഞ്ഞൾപൊടി

    മല്ലിപ്പൊടി

    മുളകുപൊടി

    കുരുമുളകുപൊടി

    മല്ലിയില

    Preparation

    ഒരു കുക്കറിൽ എണ്ണയൊഴിച്ച് ചൂടാക്കുക പെരിഞ്ചീരകം ചേർത്ത് പൊട്ടുമ്പോൾ വെളുത്തുള്ളി ഇഞ്ചി ഇവ ചേർക്കാം ഇത് വഴറ്റിയ ശേഷം കശുവണ്ടി സവാള പച്ചമുളക് ഇവയെല്ലാം ചേർക്കാം ഇത് നന്നായി വഴറ്റി എടുത്തതിനുശേഷം തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ അരച്ചെടുക്കണം വീണ്ടും കുക്കറിൽ എണ്ണ ചേർത്ത് ചൂടാക്കുക ചെറിയ ജീരകം ചേർത്ത് ശേഷം ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി വഴറ്റുക മൂന്നു മിനിറ്റിനു ശേഷം കൂൺ ചേർക്കാം, ഇത് രണ്ടും വേവുമ്പോൾ മസാലപ്പൊടികൾ ചേർക്കാം പച്ച മണം മാറുമ്പോൾ അരച്ചുവച്ച പേസ്റ്റ് ചേർക്കാം കുറച്ചു വെള്ളം കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക കുക്കറടച്ച് ഒരു വിസിൽ വേവിക്കാം, അവസാനമായി കുറച്ചു മല്ലിയിലയും പച്ചമുളകും ചേർത്ത് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക GOWRIS COOKTUBE

  • ഉരുളക്കിഴങ്ങ് മസാല കറി

    ഉരുളക്കിഴങ്ങ് മസാല കറി

    ചപ്പാത്തിക്കും, പൂരിക്കും ഒപ്പം കഴിക്കാനായി ഇതാ ഒരു കിടിലൻ ഉരുളക്കിഴങ്ങ് മസാല കറി,

    INGREDIENTS

    ഉരുളക്കിഴങ്ങ് -ഒരു കിലോ

    സൺഫ്ലവർ ഓയിൽ -രണ്ട് ടേബിൾ സ്പൂൺ

    ജീരകം -ഒരു ടീസ്പൂൺ

    ബേലീഫ്

    കറുവപ്പട്ട

    ഏലക്കായ -രണ്ട്

    കായപ്പൊടി -കാൽ ടീസ്പൂൺ

    വെളുത്തുള്ളി- 4

    പച്ചമുളക് -4

    സവാള- രണ്ട്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    ഗരംമസാല -മുക്കാൽ ടീസ്പൂൺ

    തക്കാളി -4

    മല്ലിയില

    ഉപ്പ്

    PREPARATION

    ആദ്യം ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുക്കണം ഒരു പാനി എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ജീരകം മസാലകൾ എന്നിവ ചേർത്ത് വഴറ്റാം അടുത്തതായി കായപ്പൊടിയും വെളുത്തുള്ളിയും പച്ചമുളകും എന്നിവയും ചേർക്കാം മിക്സ് ചെയ്തതിനു ശേഷം സവാള ചേർത്ത് വഴറ്റാം ശേഷം മസാല പൊടികൾ ചേർക്കാം, നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ തക്കാളി ചേർത്ത് വീണ്ടും യോജിപ്പിക്കാം അടുത്തതായി വേവിച്ചടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർക്കാം, വെള്ളം ഉപ്പും ചേർത്ത് ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് യോജിപ്പിക്കുക, നന്നായി തിളയ്ക്കുമ്പോൾ മല്ലിയില ചേർത്ത് ഓഫ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shabi’s Life

  • ഉരുളക്കിഴങ്ങ് മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഉരുളക്കിഴങ്ങ് മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …അതിനാവശ്യമായ സാധനങ്ങള്‍ , ഉരുളക്കിഴങ്ങ് , സവാള നാലെണ്ണം , വെളുത്തുള്ളി മൂന്നെണ്ണം കറിവേപ്പില, മഞ്ഞള്‍പൊടി , മുളക് പൊടി , കുരുമുളക് പൊടി , ഗരം മസാല , കടുക്, കടലപരിപ്പ്‌ ,ജീരകം , ഉഴുന്നുപരിപ്പ് , വെളിച്ചെണ്ണ, ആവശ്യത് ഉപ്പു .. ആദ്യം ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കി എടുക്കുക …സവാള പച്ചമുളക് വെളുത്തുള്ളി, ചെറുതായി നുറുക്കി എടുക്കണം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.