Tag: poori masala

  • പൂരിയും,  ഉരുളക്കിഴങ്ങ് മസാലയും…

    പൂരിയും, ഉരുളക്കിഴങ്ങ് മസാലയും…

    എണ്ണ ഒട്ടും കുടിക്കാത്ത നല്ല ബലൂൺ പോലെ പൊങ്ങിയ പൂരിയും, കൂടെ കഴിക്കാനായി നല്ലൊരു ഉരുളക്കിഴങ്ങ് മസാലയും…

    ആദ്യം ഒരു ബൗളിൽ ഗോതമ്പ് പൊടി എടുക്കുക ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് ഒന്ന് മിക്സ് ചെയ്യണം ശേഷം ഇളം ചൂടുള്ള വെള്ളം ഒഴിച്ച് മിക്സ് ചെയ്യാം, കുറച്ച് എണ്ണ മുകളിലായി തൂകി കൊടുക്കുക, ഇനി നന്നായി കുഴച്ച് സോഫ്റ്റ് ആക്കി മാറ്റാം ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റുക. ഇനി ചീനച്ചട്ടിയിൽ എണ്ണ ചൂടാവാനായി വയ്ക്കാം എണ്ണ നന്നായി തിളച്ചു തുടങ്ങുമ്പോൾ പൂരി ഒരെണ്ണം എടുത്ത് പരത്തി ഉടനെ തന്നെ എണ്ണയിലേക്ക് കൊടുക്കുക ഒരുവശം പൊങ്ങി വരുമ്പോൾ തിരിച്ചിടാം ശേഷം ഫ്രൈ ചെയ്തു മാറ്റാം അടുത്തതും ഇതുപോലെ ഉണ്ടാക്കുക… ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കുന്നത് കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hawa’s Family vlog

  • 10 മിനുട്ടിനുള്ളിൽ ഹോട്ടൽ സ്റ്റൈൽ പൂരി മസാല തയ്യാറാക്കാം

    10 മിനുട്ടിനുള്ളിൽ ഹോട്ടൽ സ്റ്റൈൽ പൂരി മസാല തയ്യാറാക്കാം

    ഹോട്ടലിൽ പൂരിയുടെ കൂടെ തരുന്ന പൂരി മസാല ഇഷ്ടമില്ലാത്തവർ ഉണ്ടോ? അതെ രുചിയിൽ 10 മിനിട്ടിനകത്തു പൂരി മസാല വീട്ടിൽ തയ്യാറാക്കാം .ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips
    ചാനല്‍ Subscribe ചെയ്യൂ.

    Ingredients

    Potato – 1 large

    Vegetable oil – 2 teaspoon

    Urad dal – 1 teaspoon

    Chana dal – 1teaspoon

    Mustard seeds – 1/2 teaspoon

    Dried chilly – 1

    Garlic – 2

    Onion – 1 large

    Turmeric powder – 1/2 teaspoon

    Green chilly – 1

    Curry leaves – 10

    Gram flour – 1 tablespoon

    Salt – to taste

    Water – 1/4 cup

    തയ്യാറാക്കുന്ന വിധം

    ഉരുളക്കിഴങ്ങു് വേവിച്ചു തൊലി കളഞ്ഞു പൊടിച്ചെടുക്കുക . എണ്ണ ചൂടാക്കി ഉഴുന്നു പരിപ്പും കടല പരിപ്പും ഒന്ന് നിറം മാറുന്ന വരെ വഴറ്റുക . കടുക് ചേർത്ത് പൊട്ടിക്കുക . വെളുത്തുള്ളിയും സവാളയും പച്ച മുളകും കറി വേപ്പിലയും ചേർത്ത് വഴറ്റുക .മഞ്ഞൾ പൊടി ചേർക്കുക.വേവിച്ച ഉരുള കിഴങ്ങു ചേർത്തിളക്കുക കടല മാവ് കുറച്ചു വെള്ളത്തിൽ കലക്കി പാനിലോട്ടു ഒഴിക്കുക . ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒന്ന് കുറുകുന്ന വരെ വേവിച്ചെടുക്കാം .വിശദമായി കാണാൻ വീഡിയോ കാണുക.കൂടുതൽ രുചിയേറിയ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .

  • പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം

    പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം

    കുട്ടികള്‍ക്കൊക്കെ ഇഷ്ടമാവുന്ന നല്ല പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍: രണ്ടു കപ്പ് ഗോതമ്പ് മാവ്, 2 tbspn റവ, ഉപ്പ് ചേര്‍ത്ത വെള്ളം, ഒരു tspn ഓയില്‍, 3 ഉരുളന്‍കിഴങ്ങ് ഉപ്പിട്ട വെള്ളത്തില്‍ പുഴുങ്ങി എടുത്തത്‌, 2 സവാള, ഇഞ്ചി, പച്ചമുളക്, കടുക്, ഉഴുന്ന് പരിപ്പ്, നല്ലെണ്ണ, വെജിറ്റബിള്‍ ഓയില്‍, വറ്റല്‍ മുളക്, കറിവേപ്പില, മഞ്ഞള്‍പൊടി, കുരുമുളക്പൊടിയും, ഗരം മസാലപൊടിയും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. കണ്ട ശേഷം ഷെയര്‍ ചെയ്യുക. Courtesy: Salu Kitchen.

     

  • പൂരി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    പൂരി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് പൂരി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..മുട്ട സുര്‍ക്കയും ഉണ്ടാക്കാം ..ഈ രണ്ടു വിഭവങ്ങളും വളരെ സ്വാദിഷ്ടമാണ് …എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും, ആദ്യം നമുക്ക് പൂരി മസാല ഉണ്ടാക്കാം. ഇതിനാവശ്യമായ സാധനങ്ങള്‍

    ഗോതമ്പുപൊടി – ഒന്നര കപ്പ്‌
    മൈദ -അര കപ്പ്‌
    റിഫൈന്‍ഡ്‌ ഓയില്‍- ആവശ്യത്തിന്‌്്
    ഉപ്പ്‌ ചേര്‍ത്ത വെള്ളം- കുഴയ്‌ക്കാന്‍ ആവശ്യത്തിന്‌
    ഉരുളക്കിഴങ്ങ്‌ മസാലയ്‌ക്ക്
    ഉരുളക്കിഴങ്ങ്‌- രണ്ടെണ്ണം
    ഗ്രീന്‍പീസ്‌-കാല്‍ കപ്പ്‌
    സവാള – ഒരെണ്ണം (കൊത്തിയരിയുക)
    ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌- അര ടീസ്‌പൂണ്‍
    പച്ചമുളക്‌- രണ്ടെണ്ണം(നെടുവെ കീറിയത്‌)
    മഞ്ഞള്‍ പൊടി- കാല്‍ ടീസ്‌പൂണ്‍
    വെളിച്ചെണ്ണ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
    കടുക്‌-കാല്‍ ടീസ്‌പൂണ്‍
    ഉഴുന്നുപരിപ്പ്‌- അര ടീസ്‌പൂണ്‍
    കറിവേപ്പില-രണ്ട്‌ തണ്ട്‌
    ഉപ്പ്‌- പാകത്തിന്

    തയാറാക്കുന്ന വിധം
    ഗോതമ്പുപൊടിയും മൈദയും ഉപ്പും ഒരു ടേബിള്‍ സ്‌പൂണ്‍ റിഫൈന്‍ഡ്‌ ഓയിലും അല്‍പ്പാല്‍പ്പമായി വെള്ളവും തളിച്ച്‌് കുഴച്ച്‌് പൂരിക്കുള്ള മാവാക്കുക. അര മണിക്കൂര്‍ ഒരു പ്ലേറ്റ്‌ കൊണ്ട്‌ മൂടി വയ്‌ക്കുക. ഇതില്‍ നിന്ന്‌ മാവെടുത്ത്‌ ചെറിയ ഉരുളകളാക്കി വയ്‌ക്കുക. ഇവ ഓരോന്നും വട്ടത്തില്‍ അല്‍പ്പം കനത്തില്‍ പരത്തുക. ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാകുമ്പോള്‍ പരത്തിവച്ച പൂരി ഇട്ട്‌ എണ്ണ പിടിക്കാതെ വറുത്തുകോരുക.

    മസാല തയാറാക്കുന്നതിന്‌
    ഉരുളക്കിഴങ്ങ്‌ പുഴുങ്ങി തൊലികളഞ്ഞ്‌ പൊടിച്ചുവയ്‌ക്കുക. ഗ്രീന്‍പീസ്‌ വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുക്‌ പൊട്ടിച്ച്‌ ഉഴുന്നുപരിപ്പിട്ട്‌ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക.. ഇതിലേക്ക്‌ ഇഞ്ചിയും സവാളയും പച്ചമുളക്‌ കീറിയതും മഞ്ഞള്‍പ്പൊടിയും മൂപ്പിക്കുക. ഇതിലേക്ക്‌ ഗ്രീന്‍പീസും ഉരുളക്കിഴങ്ങും അല്‍പ്പം വെള്ളവും ഉപ്പും ചേര്‍ത്തിളക്കി വേവിക്കുക. മല്ലിയില വിതറി പൂരിയോടൊപ്പം വിളമ്പാം.

    മുട്ട സുര്‍ക്ക
    ============
    പൊന്നി അരി – 3 കപ്പ്
    മുട്ട – 4 എണ്ണം
    ഉരുളക്കിഴങ്ങ്‌ അരിഞ്ഞത് – 1 കപ്പ്
    ഗ്രീൻ പീസ്, ചീസ്, സോയാ ബീൻ എന്നിവ ആവശ്യത്തിന്
    ഉള്ളി അരിഞ്ഞത് – അരകപ്പ്
    പച്ചമുളക് അരിഞ്ഞത് – 3എണ്ണം
    കറിവേപ്പില – 2തണ്ട് അരിഞ്ഞത്
    മല്ലിയില അരിഞ്ഞത് – കാല്‍ കപ്പ്‌
    ഇഞ്ചി അരിഞ്ഞത് – ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ്,എണ്ണ – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം :

    ഇഷ്ടമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കാം. എല്ലാപച്ചക്കറികളും പൊടി ആയി അരിയണം. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്ത് നാലോ അഞ്ചോ മണിക്കൂര്‍ വെക്കുക. അരി കഴുകി മുട്ടയും അല്പം വെള്ളവുംചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. അയവ് കൂടിപോകരുത്. തവികൊണ്ട് കോരി ഒഴിക്കുമ്പോള്‍ നല്ല കട്ടിയുള്ള മാവായിരിക്കണം. അരിഞ്ഞുവച്ച പച്ചക്കറികള്‍ അല്പം ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഞരടി മാവില്‍ ചേര്‍ത്ത് ഇളക്കുക. പാകത്തിനുപ്പും ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ നടുഭാഗത്തായി ഒരു തവി കൊണ്ട് മാവ് കോരിയൊഴിക്കുക. ഇത് നന്നായിപൊങ്ങിവരുമ്പോള്‍ പതുക്കെ മറിച്ചിടുക. തിരിച്ചും മറിച്ചും രണ്ടുഭാഗവും പാകമായി കഴിഞ്ഞാല്‍ കോരിവെക്കുക. മീന്‍ കറിയുടെ കുടെയോ ഇറച്ചിക്കറിയുടെ കുടെയോ വിളമ്പുക.

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക . ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം