Tag: PAZHAM SNACK

  • പുട്ടുപൊടി  പലഹാരം

    പുട്ടുപൊടി പലഹാരം

    പുട്ടുപൊടി കൊണ്ട് ഒരു കിടിലൻ പലഹാരം ഇത് ബ്രേക്ക്ഫാസ്റ്റ് ആയും സ്നാക്സ് ആയും കഴിക്കാനായി തയ്യാറാക്കാം…

    Ingredients

    പുട്ടുപൊടി -മുക്കാൽ കപ്പ്

    തേങ്ങ -അരക്കപ്പ്

    ഉപ്പ്

    ഏലക്കായ

    വെള്ളം -രണ്ട് കപ്പ്

    ശർക്കര പൊടി -നാല് ടേബിൾ സ്പൂൺ

    വെള്ളം

    നേന്ത്രപ്പഴം

    തേങ്ങാ ചിരവിയത്

    കശുവണ്ടി

    മുന്തിരി

    നെയ്യ്

    Preparation

    പുട്ടുപൊടി തേങ്ങാ ശർക്കര പൊടി ഏലക്കായ തേങ്ങാ ചിരവിയത് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക കുറച്ചു ലൂസായി വേണം അരച്ചെടുക്കാൻ, നെയ്യിൽ കശുവണ്ടി മുന്തിരി തേങ്ങ നേന്ത്രപ്പഴം എന്നിവ വഴറ്റിയെടുക്കുക ഒരു പ്ലേറ്റിലേക്ക് വാഴയില വച്ച് കൊടു ത്ത് അതിലേക്ക് മാവ് കുറച്ചു കോരി ഒഴിക്കാം മുകളിലായി തയ്യാറാക്കിയിരിക്കുന്ന പഴം ഫില്ലിംഗ് ഇട്ടു കൊടുക്കാം വീണ്ടും മാവൊഴിച്ച് ഫില്ല് ചെയ്ത് ആവിയിൽ നന്നായി വേവിച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Reenas Tasty Recipes

  • നേന്ത്രപ്പഴം സ്നാക്ക്

    നേന്ത്രപ്പഴം സ്നാക്ക്

    നേന്ത്രപ്പഴം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ഈവനിംഗ് സ്നാക്ക് റെസിപ്പി… ഒട്ടും എണ്ണ ചേർക്കാതെ തയ്യാറാക്കിയത്…

    preparation

    നേന്ത്രപ്പഴം ആവിയിൽ നന്നായി വേവിച്ചെടുക്കാം ശേഷം തൊലി മാറ്റി ഒരു ബൗളിലേക്ക് പഴം ഇടുക നന്നായി ഉടച്ചതിനുശേഷം തേങ്ങാ ചിരവിയതും ഏലക്കായും ഗോതമ്പ് പൊടിയും ചേർത്ത് നന്നായി കുഴയ്ക്കാം കയ്യിൽ ഒട്ടിപ്പിടിക്കാനായി വേണമെങ്കിൽ എണ്ണ അല്പം ചേർക്കാം, ഇനി കുറച്ചു കുറച്ചായി കയ്യിലെടുത്ത് ചെറുതായി പരത്തുക ഏകദേശം കട്ലറ്റ് ഷേപ്പിൽ ആക്കാം ഇനി പാനിലേക്ക് വെച്ചുകൊടുത്ത് ചെറിയ തീയിൽ 2 സൈഡും നന്നായി വേവിച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Linu’s foodworld

  • നേന്ത്രപ്പഴം പലഹാരം

    നേന്ത്രപ്പഴം പലഹാരം

    വീട്ടിലുള്ള രണ്ടോ മൂന്നോ ചേരുവകൾ കൊണ്ട് പാത്രം നിറയെ കഴിക്കാനായി നല്ലൊരു നാലുമണി പലഹാരം… കുട്ടികൾക്കുപോലും ഉണ്ടാക്കാം

    Ingredients

    നേന്ത്രപ്പഴം രണ്ട്

    ഉപ്പ്

    ഏലക്കായ പൊടി കാൽ ടീസ്പൂൺ

    ശർക്കര പൊടി

    വെള്ളം കാൽ ഗ്ലാസ്

    മൈദ

    സോഡാപ്പൊടി ഒരു നുള്ള്

    എണ്ണ

    Preparation

    പഴം ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ ചേർക്കുക അതിലേക്ക് ഏലക്കായപ്പൊടി ശർക്കര പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം മൈദ കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്ത് ചൂടായ എണ്ണയിലേക്ക് സ്പൂൺ കൊണ്ട് കോരി ഒഴിച്ച് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ടേസ്റ്റി മുട്ട പലഹാരം

    ടേസ്റ്റി മുട്ട പലഹാരം

    ഒരു മുട്ടയും ഒരു പഴവും ഉണ്ടെങ്കിൽ ഈ ടേസ്റ്റി പലഹാരം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം, മുതിർന്നവർക്കും കുട്ടികൾക്കും ഒക്കെ ഒരുപോലെ ഇഷ്ടമാകും…

    Ingredients

    നേന്ത്രപ്പഴം ഒന്ന്

    മുട്ട ഒന്ന്

    പഞ്ചസാര

    തേങ്ങ

    ഏലക്കായ പൊടി

    മഞ്ഞൾപൊടി കാൽ ടീസ്പൂൺ

    പാൽ

    അണ്ടിപ്പരിപ്പ്

    മുന്തിരി

    ബ്രഡ്

    Preparation

    ആദ്യം ഒരു ബൗളിലേക്ക് പഴം ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കുക, പഞ്ചസാര കൂടി ചേർത്ത് ഫോർക്ക് ഉപയോഗിച്ച് ഒന്ന് ഉടച്ചെടുക്കാം ഇതിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കാം ഒന്ന് യോജിപ്പിച്ചതിനുശേഷം തേങ്ങയും ഏലക്കായപ്പൊടിയും ചേർക്കാം ഒരു നുള്ള് മഞ്ഞൾ പൊടിയും കുറച്ചു പാലും ചേർത്ത് മിക്സ് ചെയ്യുക അടുത്തതായി ബ്രഡ് ചെറിയ കഷണങ്ങളാക്കി ഇതിലേക്ക് ഇട്ടു കൊടുക്കാം നല്ല കട്ടിയാകുന്നത് വരെ ചേർത്തു കൊടുക്കണം മിക്സ് ചെയ്തും കൊടുക്കണം ഇനി ഇതിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • നേന്ത്രപ്പഴവും ഗോതമ്പുപൊടിയും  പലഹാരം

    നേന്ത്രപ്പഴവും ഗോതമ്പുപൊടിയും പലഹാരം

    നേന്ത്രപ്പഴവും ഗോതമ്പുപൊടിയും ചേർത്ത് നാലുമണി ചായക്കൊപ്പം കഴിക്കാനായി ഇതാ വെറും 10 മിനിറ്റിന് തയ്യാറാക്കാവുന്ന പലഹാരം..

    Ingredients

    പഴം- ഒന്ന്

    പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    ഏലക്കായ

    വെള്ളം ഒരു കപ്പ്

    ഗോതമ്പുപൊടി -ഒന്നര കപ്പ്

    ബേക്കിംഗ് സോഡ -അര ടീസ്പൂൺ

    Preparation

    മിക്സിയുടെ ജാറിലേക്ക് പഴം പഞ്ചസാര ഉപ്പ് വെള്ളം ഏലക്കായ എന്നിവ ചേർത്ത് കൊടുത്ത് അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഗോതമ്പ് പൊടി ചേർത്ത് മിക്സ് ചെയ്യാം നല്ല കട്ടിയുള്ള ഒരു ബാറ്റർ ആണ് തയ്യാറാക്കേണ്ടത് ബേക്കിംഗ് സോഡയും കൂടി ചേർത്ത് മിക്സ് ചെയ്യാം ഇനി ഒരു പാനിൽ എണ്ണ ചൂടാകാനായി വയ്ക്കുക, ഒരു സ്പൂൺ ഉപയോഗിച്ച് തയ്യാറാക്കിയ ബാറ്ററിയിൽ നിന്നും എണ്ണയിലേക്ക് കോരിയൊഴിച്ച് ഫ്രൈ ചെയ്തെടുക്കാം

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • പഴം സ്നാക്ക്

    പഴം സ്നാക്ക്

    പഴം വെച്ച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ഈവനിംഗ് സ്നാക്ക്, ബേക്കിംഗ് സോഡ വേണ്ട ഇനോ വേണ്ട…

    നാലുമണി ചായക്കൊപ്പം സ്നാക്സ് കഴിക്കുന്ന പതിവുണ്ടോ?? ഇതാ പഴം ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ടേസ്റ്റി ആയൊരു സ്നാക്ക് റെസിപി..

    INGREDIENTS

    അരി -ഒരു കപ്പ്

    പഴം -മൂന്ന്

    തേങ്ങാ -മൂന്ന് ടേബിൾസ്പൂൺ

    പഞ്ചസാര -200 ഗ്രാം

    വെള്ളം -കാൽകപ്പ്

    ഏലക്കായ -3

    ജീരകം -ഒരു ടീസ്പൂൺ

    തേങ്ങ -മൂന്ന് ടേബിൾസ്പൂൺ

    നെയ്യ് -അര ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ -ഒന്നര ടേബിൾ സ്പൂൺ

    ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി -മൂന്ന് ടേബിൾ സ്പൂൺ

    തേങ്ങാക്കൊത്ത് -3 ടേബിൾ സ്പൂൺ

    ഉപ്പ്

    PREPARATION

    അരി കുതിർക്കാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക, ഒരു പാനിൽ നീയും വെളിച്ചെണ്ണയും ചേർത്ത് ചൂടാക്കിയതിനു ശേഷം തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും നന്നായി റോസ്റ്റ് ചെയ്തെടുത്ത് മാറ്റിവയ്ക്കുക. അരി നാലു മണിക്കൂർ കുതിർത്തതിനു ശേഷം അരയ്ക്കാം, അരിയോടൊപ്പം പഴവും ഏലക്കായയും ജീരകവും തേങ്ങ ചിരവിയതും അല്പം വെള്ളവും ചേർക്കണം, അല്പം കട്ടിയിൽ ആണ് അരച്ച് എടുക്കേണ്ടത്, ഇതിലേക്ക് അലിയിച്ചെടുത്ത ശർക്കര നീര് ചേർക്കാം വീണ്ടും നന്നായി അരച്ചതിനുശേഷം ഒരു ബൗളിലേക്ക് മാറ്റണം ഇനി വറുത്തു വച്ചിരിക്കുന്ന ചേരുവകൾ ഇതിലേക്ക് ചേർക്കാം ഒരു കേക്കിന്നിലേക്ക് വാഴയില വച്ചുകൊടുത്ത് എണ്ണ തേച്ച് തേച്ചുപിടിപ്പിക്കുക ഇതിനുമുകളിൽ ആയി തയ്യാറാക്കിയ മാവ് ഒഴിച്ചു കൊടുക്കാം ഇത് ആവിയിൽ വെച്ച് നന്നായി വേവിച്ചെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World