Tag: Ottada

  • ഓട്ടട

    ഓട്ടട

    ഓട്ടുകല്ലിൽ ചുട്ടെടുക്കുന്ന രുചികരമായ പ്രഭാതഭക്ഷണം ആണ് ഓട്ടട, പച്ചരി കുതിർത്ത് അരച്ചെടുത്ത് നാടൻ രീതിയിൽ തയ്യാറാക്കുന്നത് കാണാം…

    Ingredients

    അരി -ഒന്നര കപ്പ്

    ചോറ് -അരക്കപ്പ്

    ഉപ്പ്

    തേങ്ങ -ഒരു ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    തേങ്ങ -3 ടേബിൾ സ്പൂൺ

    Preparation

    പച്ചരി കുതിർത്തടത്ത് ചോറ് തേങ്ങ വെള്ളം ഇവ ചേർത്ത് നന്നായി അരയ്ക്കുക അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു തേങ്ങാ ചിരവിയതും ചേർത്ത് മിക്സ് ചെയ്യാം മാവ് ചെറിയ ലൂസിൽ വേണം തയ്യാറാക്കേണ്ടത് ചൂടായ ഓട്ടു പാത്രത്തിലേക്ക് മാവ് കോരിയൊഴിച്ച് കുമിളകൾ വരുമ്പോൾ പാത്രം മൂടാം ഒരു മിനിറ്റ് മൂടിയതിനുശേഷം പ്ലേറ്റിലേക്ക് മാറ്റാം ഇടയ്ക്കിടെ സവാള തേച്ചു കൊടുത്താൽ അടിയിൽ ഒട്ടി പിടിക്കില്ല

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jai’s Cookhouse

  • ഓട്ടട

    ഓട്ടട

    അരി അരച്ചു തയ്യാറാക്കി എടുക്കുന്ന ഓട്ടടയുടെ റെസിപ്പി കണ്ടിട്ടുണ്ടോ, ഇതുപോലെ തയ്യാറാക്കുമ്പോഴാണ് ഏറ്റവുംരുചി..

    Ingredients

    പച്ചരി -രണ്ട് കപ്പ്

    തേങ്ങാ ചിരവിയത് -ഒരു കപ്പ്

    ചോറ് -ഒരു കപ്പ്

    വെള്ളം

    ഉപ്പ്

    വെളിച്ചെണ്ണ

    Preparation

    അരി കുതിർത്ത് കഴുകിയെടുത്തതിനുശേഷം തേങ്ങയും ചോറും അല്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിലേക്ക് ചൂടുള്ള വെള്ളം ഒഴിച്ചു കൊടുത്തു ഉടനെ തന്നെ നന്നായി മിക്സ് ചെയ്തു കൊടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് മീഡിയം ലൂസുള്ള ബാറ്റർ ആക്കാം ഫോട്ടോ തയ്യാറാക്കാനായി മണ് ചട്ടി അടുപ്പിൽ വയ്ക്കുക, നന്നായി ചൂടാകുമ്പോൾ ഒരു കൈയിൽ മാവ് ഒഴിച്ച് കൊടുക്കാം മാവ് പരത്താണോ ചുറ്റിക്കാനോ പാടില്ല, ചെറിയ വട്ടത്തിലാണ് ഒഴിക്കേണ്ടത് ഒഴിച്ചുകൂടാതെ തന്നെ ഓട്ടടയിലെ ഓട്ടകൾ വന്നു തുടങ്ങും ഈ സമയം ചെറുതായി പാത്രം ഒന്നു മൂടണം ഒരു 15 സെക്കൻഡ് കഴിയുമ്പോൾ പാത്രം തുറന്ന് പ്ലേറ്റിലേക്ക് മാറ്റാം ഇതുപോലെതന്നെ എല്ലാം ചുട്ടെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക haifa kitchen

  • ബ്രേക്ക് ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന സൂപ്പർ സോഫ്റ്റ് ഓട്ടട

    ബ്രേക്ക് ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന സൂപ്പർ സോഫ്റ്റ് ഓട്ടട

    ബ്രേക്ക് ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന സൂപ്പർ സോഫ്റ്റ് ഓട്ടട ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Ottada ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan ചാനല്‍ Subscribe ചെയ്യൂ.