Tag: NEW BREAKFAST

  • പച്ചരി ബ്രെക്ക്ഫാസ്റ്റ്

    പച്ചരി ബ്രെക്ക്ഫാസ്റ്റ്

    വളരെ വ്യത്യസ്തവും രുചികരവുമായകരമായ ബ്രേക്ക് ഫാസ്റ്റ് അതും പച്ചരിയും ചെറിയ ഉള്ളിയും കറിവേപ്പിലയും മാത്രം ഉപയോഗിച്ചുകൊണ്ട്…

    Ingredients

    പച്ചരി

    ചെറിയുള്ളി

    കറിവേപ്പില

    ഉപ്പ്

    വെള്ളം

    ബേക്കിങ് സോഡാ

    പച്ചരി നല്ലപോലെ കുതിർത്തെടുക്കുക ശേഷം പച്ചരി ചെറിയുള്ളി കറിവേപ്പില വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കാം, ഇതിലേക്ക് ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് യോജിപ്പിക്കുക ഒരു രാത്രി മുഴുവൻ മാവ് പൊങ്ങാനായി മാറ്റിവയ്ക്കണം പിറ്റേന്ന് രാവിലെ ഇതിലേക്ക് ചെറുതായി അരിഞ്ഞ കറിവേപ്പിലയും ചെറിയുള്ളിയും ചേർത്തു കൊടുക്കാം നന്നായി യോജിപ്പിച്ചതിനുശേഷം പാൻ ചൂടാക്കി ഓട്ടട പോലെ ചുട്ട് എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malappuram Vavas

  • ലയർ പൊറോട്ട

    ലയർ പൊറോട്ട

    പൊറോട്ടയെക്കാളും, ചപ്പാത്തിയെ ക്കാളും രുചിയിൽ നല്ല ലെയർ ആയിട്ടുള്ള ഈ ഒരു പലഹാരം തയ്യാറാക്കി നോക്കൂ… ഇനി ഇതു തന്നെയായിരിക്കും ദിവസവും…

    Ingredients

    ചോറ് -ഒരു കപ്പ്

    വെള്ളം -അരക്കപ്പ്

    മൈദ -രണ്ട് കപ്പ്

    ഉപ്പ്

    സൺഫ്ലവർ ഓയിൽ -രണ്ട് ടേബിൾ സ്പൂൺ

    Preparation

    ആദ്യം ചോറും വെള്ളവും നന്നായി അരച്ചെടുക്കാം ഇനി ഒരു ബൗളിലേക്ക് മൈദ പൊടിയെടുത്ത് ഉപ്പും എണ്ണയും ചേർത്തു കൊടുക്കാം ഇതിലേക്ക് അരച്ചുവച്ച ചോറ് ചേർത്ത് കുഴച്ച് നല്ല സോഫ്റ്റ് മാവ് ആക്കി മാറ്റാം, ശേഷം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക, അരമണിക്കൂറിനു ശേഷം എടുത്ത് വീണ്ടും കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റാം ഇനി നന്നായി പൊടിയിട്ട് കൊടുത്ത് ഏറ്റവും നൈസ് ആയി പരത്തുക രണ്ടു സൈഡിൽ നിന്നും മടക്കി മാറ്റിവെക്കാം എല്ലാം ഇതുപോലെ ചെയ്തതിനുശേഷം ഓരോന്നായി എടുത്ത് ഒന്നുകൂടി പരത്തിയതിനു ശേഷം ഒരു പാനിലേക്ക് ഇട്ട് നന്നായി ചുട്ടെടുക്കാം എണ്ണ കൂടി ചേർക്കാൻ മറക്കരുത്.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Laila Shareef Vlogs

  • പഞ്ഞി അപ്പം

    പഞ്ഞി അപ്പം

    ദോശയും ഇഡലിയും കഴിച്ചു മടുത്തെങ്കിൽ ഈ പുതിയ പലഹാരം ഒന്ന് ട്രൈ ചെയ്തു നോക്കൂ..

    INGREDIENTS

    പച്ചരി – 2 കപ്പ്‌

    ഉഴുന്ന് – 3 ടേബിൾസ്പൂൺ

    തേങ്ങ -1/2 കപ്പ്

    പഞ്ചസാര -1 ടേബിൾസ്പൂൺ

    യീസ്റ്റ് – 1 ടീസ്പൂൺ

    ഉപ്പ്

    PREPARATION

    പച്ചരിയും , ഉഴുന്നും നന്നായി കഴുകിയതിന് ശേഷം 3 മണിക്കൂർ കുതിർക്കണം, ശേഷം തേങ്ങയും, പഞ്ചസാരയും, യീസ്റ്റും, വെള്ളവും ചേർത്ത് നന്നായി അരക്കുക, ഈ മാവിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് 3 മണിക്കൂർ മാറ്റി വയ്ക്കണം, ശേഷം നന്നായി പൊങ്ങിയ മാവിലേക്ക് ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്യാം. ചെറിയ ബൗളുകളിൽ എണ്ണ തേച് എടുക്കുക, ഇതിൽ മാവൊഴിച് ആവിയിൽ നന്നായി വേവിച്ചെടുക്കാം…

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba’s Kitchen