Tag: nadan sambar

  • നാടൻ സാമ്പാറിന്റെ റെസിപ്പി

    നാടൻ സാമ്പാറിന്റെ റെസിപ്പി

    തേങ്ങ വറുത്തെടുത്ത്, അരച്ച് തയ്യാറാക്കുന്ന നാടൻ സാമ്പാറിന്റെ റെസിപ്പി കാണണോ..

    ആദ്യം പരിപ്പ് വേവിച്ചെടുക്കാം വെള്ളവും മഞ്ഞൾപൊടിയും ചേർത്ത് കുക്കറിൽ വേവിക്കാം ഈ തേങ്ങ വറുത്തെടുക്കണം അതിനായി ചൂടായ പാനിലേക്ക് തേങ്ങ ചെറിയുള്ളി രണ്ട് കഷണം വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക, ഒരു സ്പൂൺ പച്ചരി ചേർത്ത് വീണ്ടും വറുക്കണം
    ചൂടാറുമ്പോൾ നന്നായി അരച്ചെടുക്കുക, ഒരു പാനിൽ പുളിവെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം ആദ്യം മുരിങ്ങക്കായ ചേർക്കുക നന്നായി തിളപ്പിച്ച് വേവിക്കണം ശേഷം മറ്റു കഷണങ്ങൾ ഓരോന്നായി ചേർക്കാം കൂടെ സാമ്പാർ പൊടി വെള്ളം ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി തിളപ്പിക്കണം. ശേഷം വേവിച്ചുവെച്ചിരിക്കുന്ന പരിപ്പ് ചേർത്ത് മിക്സ് ചെയ്യാം, രണ്ട് മിനിറ്റ് വരെ നന്നായി തിളപ്പിച്ചതിനുശേഷം കടുകും ഉണക്കമുളക് കറിവേപ്പില എന്നിവയും ചേർത്ത് താളിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Flavours By Prabha

  • നല്ല വറുത്തരച്ച നാടൻ സാമ്പാർ

    നല്ല വറുത്തരച്ച നാടൻ സാമ്പാർ

    നല്ല വറുത്തരച്ച നാടൻ സാമ്പാർ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.

  • നാടന്‍ സാമ്പാര്‍ ഉണ്ടാക്കാം

    നാടന്‍ സാമ്പാര്‍ ഉണ്ടാക്കാം

    ചേരുവകള്‍

    തുവരപരിപ്പ്‌ – ½ കപ്പ്‌

    മുരിങ്ങക്കായ് – 1 എണ്ണം

    തക്കാളി – 1 എണ്ണം

    ഉരുളക്കിഴങ്ങ് – 1 എണ്ണം

    കാരറ്റ് – 1 എണ്ണം

    വഴുതനങ്ങ – 1 എണ്ണം

    വെണ്ടയ്ക്ക – 2 എണ്ണം

    കോവയ്ക്ക – 4 എണ്ണം

    വെള്ളരിയ്ക്ക – 100 ഗ്രാം

    നേന്ത്രക്കായ് – ½ (ഒന്നിന്റെ പകുതി)

    ബീന്‍സ് – 3 എണ്ണം

    പച്ചമുളക് – 4 എണ്ണം

    സവാള – 1 എണ്ണം

    മഞ്ഞള്‍പൊടി – 1 നുള്ള്

    സാമ്പാര്‍ പൊടി – 3 ടേബിള്‍സ്പൂണ്‍

    കായം – 1 ടീസ്പൂണ്‍

    വാളന്‍പുളി – നെല്ലിക്ക വലുപ്പത്തില്‍

    വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

    കടുക് – 1 ടീസ്പൂണ്‍

    വറ്റല്‍മുളക് – 3 എണ്ണം

    ചെറിയ ഉള്ളി – 5 എണ്ണം

    കറിവേപ്പില – 2 ഇതള്‍

    വെള്ളം – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    തയാറാക്കുന്ന വിധം

    പരിപ്പ് കഴുകിയ ശേഷം കുറഞ്ഞത്‌ 20 മിനിറ്റ് കുതിര്‍ത്തു വയ്ക്കുക.
    പച്ചക്കറികള്‍ നന്നായി കഴുകിയെടുക്കുക.
    മുരിങ്ങക്കായ് 2 ഇഞ്ച്‌ നീളത്തിലും മറ്റ് പച്ചക്കറികള്‍ ഇടത്തരം കഷ്ണങ്ങളായും മുറിക്കുക.
    പച്ചമുളക് നീളത്തില്‍ കീറുകയും ചെറിയ ഉള്ളി ചെറുതായി അരിയുകയും ചെയ്യുക.
    പ്രഷര്‍ കുക്കറില്‍ പരിപ്പും, പച്ചക്കറികളും മഞ്ഞള്‍പൊടിയും സാമ്പാര്‍പൊടിയും (1 ടേബിള്‍സ്പൂണ്‍ മാത്രം) ഉപ്പും ആവശ്യത്തിന് വെള്ളം (പച്ചക്കറികള്‍ മുങ്ങികിടക്കാന്‍ പാകത്തിന്)ചേര്‍ത്ത് വേവിക്കുക.
    ഒരു വിസില്‍ അടിയ്കുമ്പോള്‍ തീ അണയ്ക്കുക. ഏകദേശം 10 മിനിറ്റ് കഴിയുമ്പോള്‍ പ്രഷര്‍ കളഞ്ഞെടുക്കുക.
    വാളന്‍ പുളി ½ കപ്പ്‌ വെള്ളത്തില്‍ 5 മിനിറ്റ് നേരം കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.
    ബാക്കിയുള്ള സാമ്പാര്‍ പൊടിയും (2 ടേബിള്‍സ്പൂണ്‍)കായവും ഒരു പാനിലിട്ട് ഇളക്കി ചൂടാക്കുക.
    കുക്കര്‍ തുറന്ന് പുളി വെള്ളവും, കായവും, സാമ്പാര്‍ പൊടിയും ചേര്‍ത്ത് 2 മിനിറ്റ് നേരം തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
    ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കുക.

    കുറിപ്പ്
    • പച്ചക്കറികള്‍ ലഭ്യതയനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
    • സവാളയ്ക്ക് പകരം ചെറിയ ഉള്ളി 10 എണ്ണം ചേര്‍ത്താല്‍ കൂടുതല്‍ രുചികരമായിരിക്കും.
    • സാമ്പാര്‍പൊടി ഇല്ലെങ്കില്‍ മല്ലിപൊടി (1 ¼ ടേബിള്‍സ്പൂണ്‍), കാശ്മീരി മുളകുപൊടി (1 ¼ ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (1 നുള്ള്), കായപൊടി (3/4 ടീസ്പൂണ്‍), ഉലുവപൊടി (1 നുള്ള്), ജീരകപൊടി (1/2 ടീസ്പൂണ്‍) എന്നിവ യോജിപ്പിച്ച് സാമ്പാര്‍പൊടി ഉണ്ടാക്കാവുന്നതാണ്