മലബാറിന്റെ സ്വന്തം വറുത്തരച്ച ചിക്കൻ കറി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Varutharacha Chicken Curry ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി MyFoodmill ചാനല്‍ Subscribe ചെയ്യൂ.
Tag: nadan chicken curry
-

ഈസി നാടന്‍ കോഴിക്കറി
ഇന്ന് നമുക്ക് നാടന്‍ കോഴിക്കറി ഉണ്ടാക്കാം വളരെ ഈസിയായിട്ട് ഉണ്ടാക്കുന്ന വിധമാണ് പറയുന്നത് ഇതിനു വീട്ടില്‍ ഉണ്ടായ നാടന്‍ കോഴിയാണ് നല്ലത് ..ആരോഗ്യത്തിനും രുചിക്കും നാടന്‍ കോഴി തന്നെയാണ് നല്ലത് എന്ന് പറയേണ്ട കാര്യമില്ലല്ലോ. നമുക്ക് നോക്കാം എങ്ങിനെയാണ് ഈസി നാടന്‍ കോഴിക്കറി ഉണ്ടാക്കുന്നത് എന്ന് അതിനാവശ്യമുള്ള സാധനങ്ങള്‍ .
നാടന്‍ കോഴി – ഒരെണ്ണം
ഉരുളക്കിഴങ്ങ് – അരക്കിലോ
തേങ്ങ – ഒരെണ്ണം
സവാള – രണ്ടെണ്ണം
പച്ചമുളക് – അഞ്ചെണ്ണം
ഇഞ്ചി – ഒരു കഷണം
മഞ്ഞപൊടി – അര ടിസ്പൂണ്‍
മല്ലിപൊടി – മൂന്നു ടിസ്പൂണ്‍
മുളക് പൊടി രണ്ടു ടിസ്പൂണ്‍ ( എരിവു കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം )
ഗരം മസാല പൊടി – ഒരു ടേബിള്‍സ്പൂണ്‍
കറിവേപ്പില – രണ്ടു തണ്ട്
ഉപ്പു – ആവശ്യത്തിനു
വിനിഗര്‍ – ആവശ്യത്തിനു
വെളിച്ചെണ്ണ – ആവശ്യത്തിനുആദ്യം തന്നെ കോഴി വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കുക ..ഇതിലേയ്ക്ക് സവാള നീളത്തില്‍ അരിഞ്ഞതും, പച്ചമുളക് നീളത്തില്‍ അരിഞ്ഞതും, ഇഞ്ചി ചതച്ചതും, മഞ്ഞപൊടിയും ,മുളക് പൊടി , മല്ലിപൊടി ,ഗരം മസാല പൊടി , കറിവേപ്പില,ഉപ്പു അല്പം വെളിച്ചെണ്ണ ഇതെല്ലാം കൂടി കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കണം , അതിനുശേഷം തേങ്ങ ചിരവി പിഴിഞ്ഞ് ഒന്ന് മിക്സ്യില്‍ അടിച്ചു പിഴിഞ്ഞ് എടുക്കണം ..ഒന്നാം പാല്‍ മാറ്റി വയ്ക്കുക , രണ്ടാം പാല്‍ നമ്മള്‍ മസാല പുരട്ടിയ കോഴിയില്‍ ഒഴിച്ച് മിക്സ് ചെയ്തു അടുപ്പത്ത് വച്ച് നന്നായി വേവിക്കുക , ഇറച്ചി മുക്കാല്‍ വേവ് ആകുമ്പോള്‍ ഇതിലേയ്ക്ക് തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കിയ ഉരുളക്കിഴങ്ങ് ചേര്‍ക്കണം.നന്നായി ഇളക്കി ഉപ്പു പാകതിനാണോ എന്ന് നോക്കുക ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കാം ..ഇനി ഉരുളക്കിഴങ്ങ് വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ക്കാം നന്നായി ഇളക്കി ഒന്ന് തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക് വിനിഗര്‍ ചേര്‍ക്കാം .ആദ്യം മൂന്നാല് ടിസ്പൂണ്‍ ചേര്‍ത്തിട്ടു രുചിച്ചു നോക്കുക പോരെങ്കില്‍ വീണ്ടും ചേര്‍ക്കാം..ഇനി കറി ഇറക്കി വയ്ക്കാം …നാടന്‍ കോഴിക്കറി റെഡി !
ചോറിന്റെ ഒപ്പവും ചപ്പാത്തിയുടെ ഒപ്പവും ഒക്കെ കഴിക്കാന്‍ നല്ലതാണ്…അധികം എണ്ണ ഒന്നും ചേരാത്ത ഹെല്‍ത്തി കറി കൂടിയാണ് ..
ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്ന രീതിയാണ് ..എല്ലാവരും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക. -

നാടന്‍ കോഴി വറുത്തരച്ചത്
ചിക്കന്‍ വിഭവങ്ങള്‍ പലതരത്തില്‍ ഉണ്ടാക്കാം ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ ഇതില്‍ നടന്നുകൊണ്ടിരിക്കുകയാണ് …ഏതു തരത്തില്‍ ഉണ്ടാക്കിയാലും ചിക്കന്‍റെ സ്വാദ് ഒന്ന് വേറെ തന്നെയാണ് …ഇന്ന് നമുക്ക് ചിക്കന്‍ വറുത്തരച്ച കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ….ഇങ്ങിനെ വറുത്തരക്കാന്‍ നല്ലത് നാടന്‍ കോഴിയാണ് …ബ്രോയിലര്‍ ചിക്കന്‍ കഴിവതും ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് …വീട്ടമ്മ മാര് നാടന്‍ കോഴിയെ വളര്‍ത്തേണ്ടത് ആവശ്യമായിരിക്കുന്നു…
ഇതുവഴി ഹോര്‍മോണ്‍ കുത്തിവയ്ക്കാത്ത ചിക്കന്‍ കഴിക്കുകയും ചെയ്യാം ഒരു ചെറിയ വരുമാന മാര്‍ഗ്ഗവും ഉണ്ടാക്കാം …നാടന്‍ കോഴികള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്‍ഡ് ആണ് എന്നത് തന്നെ കാര്യം ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു …ഇതിനാവശ്യമുള്ള സാധനങ്ങള്‍1 നാടന്‍ കോഴി – 1 കിലോ
2 സവാള – അഞ്ചെണ്ണം
3 ഇഞ്ചി – ഒരു കഷണം
4 വെളുത്തുള്ളി – അഞ്ചല്ലി
5 പച്ചമുളക് – നാലെണ്ണം
6 തക്കാളി-ഒരെണ്ണം
7 തേങ്ങ ചിരവിയത് – ഒരു തേങ്ങയുടെത്
മല്ലിപ്പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍
മുളക് പൊടി -രണ്ടു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുരുമുളക് പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍
ഗരം മസാല-രണ്ടു സ്പൂൺ
കറിവേപ്പില
ഉപ്പു
വെളിച്ചെണ്ണ – ആവശ്യത്തിനുഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം
നാടന്‍ കോഴിയിറച്ചി നന്നായി കഴുകി വൃത്തിയാക്കി എടുക്കാം ( കോഴി തൊലി കളയാതെ പപ്പു പറിക്കുന്നത് ആണ് കൂടുതല്‍ രുചികരം ) ചെറിയ കഷണങ്ങളാക്കി നുറുക്കി മഞ്ഞള്‍ പൊടിയും ,മുളക് പൊടിയും ,കുരുമുളക് പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു പുരട്ടി അര മണിക്കൂര്‍ നേരം വയ്ക്കാം
അടുത്തതായി ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് തേങ്ങ വറുത്തു എടുക്കാം .ആദ്യം തേങ്ങ ഇടുക ഇത് മൂപ്പായി വരുമ്പോള്‍ മല്ലിപ്പൊടി,മുളക് പൊടി , കറിവേപ്പില ചേര്‍ക്കാം ശേഷം നല്ല ബ്രൌണ്‍ നിറത്തില്‍ വറുത്തു എടുക്കുക. ഇനി ഇത് നന്നായി മിക്സിയില്‍ അരച്ച് എടുക്കുക .
അതിനുശേഷം ഒരു ഉരുളിയിലോ ചീനച്ചട്ടിയിലോ എണ്ണ ഒഴിച്ച് സവാള ഇടുക ശേഷം ഇഞ്ചി ,പച്ചമുളക്,വെളുത്തുള്ളി ഇവ ഇട്ടു പച്ചമണം മാറും വരെ നന്നായി വഴറ്റുക അതിനു ശേഷം തക്കാളിയും,കുരുമുളക് പൊടിയും ഗരം മസാലപൊടിയും ചേര്‍ത്ത് വഴറ്റുക ഇനി ഇതിലേയ്ക്ക് മസാല പുരട്ടി വച്ചിരിക്കുന്ന കോഴി കഷണങ്ങള്‍ ചേര്‍ക്കുക ഇത് വേകാന്‍ പാകത്തിന് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. ( നാടന്‍ കോഴിക്ക് വേവ് കൂടുതല്‍ ഉണ്ടാകും ) നന്നായി വെന്തു കഴിയുമ്പോള്‍ വറുത്തു അരച്ചത് ചേര്‍ത്ത് ഇളക്കുക …ഇതൊന്നു തിളച്ചു ചാറു കുറുകി വരുമ്പോള്‍ ഇറക്കി വയ്ക്കാം
( ഇതില്‍ ഉരുളക്കിഴങ്ങ് ഒക്കെ ചേര്‍ത്ത് ഉണ്ടാക്കാം വളരെ ടേസ്റ്റി ആയിരിക്കും )നാടന്‍ കോഴി വറുത്തരച്ചത് റെഡി
ഇത് വളരെ എളുപ്പമാണ് എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും തീര്‍ച്ച
ഈ പോസറ് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക
-
നാടന്‍ കോഴിക്കറി nadan chicken curry
നാടന്‍ കോഴിക്കറി വെക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:
========
കോഴി, ചെറിയ കഷണമാക്കി മുറിച്ചത്- 1 കിലോഇഞ്ചി – ഒരു വലിയ തുണ്ടം കൊത്തിയരിഞ്ഞത്
വെളുത്തുള്ളി – 8 അല്ലി, അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം രണ്ടായി കീറിയത്
സവാള – ഇടത്തരം 2 എണ്ണം അരിഞ്ഞത്
കുഞ്ഞുള്ളി – 10 എണ്ണം
തക്കാളി – ചെറിയ ഒരെണ്ണം
ചിക്കന്‍ മസാല കൂട്ട് :
കറുകപ്പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – അഞ്ചു എണ്ണം
ഏലയ്ക്ക – 7 എണ്ണം
ജാതിപത്രി – ഒരു ചെറിയ കഷണം
പെരുംജീരകം – അര ടേബിള്‍ സ്പൂണ്‍
കുരുമുളക് – അര ടീസ്പൂണ്‍
തക്കോലം – ഒന്ന്
..ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.മുളകു പൊടി – 1 ടേബിള്‍ സ്പൂണ്‍
മല്ലി പൊടി – 2 ടേബിള്‍ സ്പൂണ്‍
(മുളകും മല്ലിയും ചൂടാക്കി പൊടിയ്ക്കുക.)മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
കായം – ഒരു ചെറിയ കഷണം
തേങ്ങാക്കൊത്ത് – അര കപ്പ്
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – കുറച്ച്
ഉപ്പ് – പാകത്തിന്
ഉണ്ടാക്കേണ്ട വിധം:
ഒരു പാനിലോ അടി കട്ടിയുള്ള ചീനച്ചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക, ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന് വാടി കഴിയുമ്പോള്‍ തേങ്ങാക്കൊത്ത് ചേര്‍ക്കുക. തേങ്ങാ ഒന്ന് ബ്രൌണ്‍ നിറം ആയി വരുമ്പോള്‍ പച്ചമുളകും സവാള അരിഞ്ഞതും കുഞ്ഞുള്ളി അരിഞ്ഞതും ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി ചേര്‍ത്തു മൂപ്പിക്കുക, മുളക് പൊടി മാത്രമായി ഇട്ടു മൂപ്പിക്കണം. മുളക് പൊടി മൂത്തതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്തു വഴറ്റുക, ഇതിലേക്ക് മല്ലിപൊടി , മഞ്ഞപൊടി , ഇറച്ചി മസാല കൂട്ട് , കായം എന്നിവ ചേര്‍ത്തു വഴറ്റുക.. ഒരു തണ്ട് കറിവേപ്പിലയും ഇപ്പോള്‍ ചേര്‍ക്കാം . ഒന്നിളക്കിയതിനു ശേഷം കോഴി കഷണങ്ങള്‍ ചേര്ക്കാം , രണ്ടു മിനിട്ട് ഇളക്കിയതിനു ശേഷം ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക.. 30 മിനിട്ട് കഴിയുമ്പോള്‍ വെന്തു പാകം ആകും, വെന്തു കഴിഞ്ഞു കടുകും കറി വേപ്പിലയും താളിച്ചു ചേര്‍ക്കാം.രുചികരമായ കോഴിക്കറി തയ്യാര്‍.
വാല്‍ക്കഷണം : തക്കാളി ഒന്നില്‍ കൂടുതല്‍ ചേര്‍ക്കണ്ട.രുചി മാറി പോകും.മുളക് പൊടിയുടെ ഇരട്ടി മല്ലിപ്പൊടി ചേര്‍ക്കണം. കറിയുടെ ചാറു കുറച്ചു കുറുകി ഇരിക്കുന്നതാണ് കൂടുതല്‍ രുചി
