Tag: mutton

  • ഈസി മട്ടന്‍ കറി ഉണ്ടാക്കാം

    ഈസി മട്ടന്‍ കറി ഉണ്ടാക്കാം

    സണ്‍‌ഡേ സ്പെഷ്യല്‍ സ്വാദിഷ്ട്ടമായ മട്ടന്‍ കറി ഉണ്ടാക്കാം ..ഇറച്ചികളില്‍ വച്ച് ഏറ്റവും ഔഷധ ഗുണം ഉള്ള ഒന്നാണ് ആട്ടിറച്ചി ..ആയുര്‍വേദത്തില്‍ ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്..വില മറ്റുള്ള ഇറച്ചികളില്‍ നിന്നും വളരെ കൂടുതല്‍ ആണ് ഇതിനു അതുകൊണ്ടാകും മട്ടന്‍ സാധാരണ ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത്. ഇന്ന് നമുക്ക് മട്ടന്‍ കറി ഈസിയായിട്ട് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം. അതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍
    മട്ടന്‍ – ഒരു കിലോ
    ഗരം മസാല – തക്കോലം രണ്ടെണ്ണം ,പേരും ജീരകം ഒരു ടിസ്പൂണ്‍ ,ഒരു കഷണം കറുകപട്ട,ഏലക്കായ മൂന്നെണ്ണം, കരയാംബൂ പത്തെണ്ണം ഇതെല്ലാം കൂടി ചൂടാക്കി പൊടിച്ചു എടുക്കുക ഇതാണ് ഗരം മസാല
    സവാള – രണ്ടെണ്ണം
    ഇഞ്ചി – രണ്ടു കഷണം
    വെളുത്തുള്ളി – പതിനഞ്ചു അല്ലി
    പച്ചമുളക് – അഞ്ചെണ്ണം
    മുളക് പൊടി – ഒന്നര ടിസ്പൂണ്‍
    മഞ്ഞള്‍ പൊടി – അര ടിസ്പൂണ്‍
    മല്ലിപ്പൊടി – രണ്ടു ടിസ്പൂണ്‍
    കുരുമുളക് പൊടി – രണ്ടു ടിസ്പൂണ്‍
    കറിവേപ്പില – ആവശ്യത്തിനു
    വെളിച്ചെണ്ണ – ആവശ്യത്തിനു
    ഉപ്പു – ആവശ്യത്തിനു

    ആദ്യം തന്നെ മട്ടന്‍ കഴുകി വൃത്തിയാക്കി ഒരു കഷണം ഇഞ്ചി ചതച്ചതും ,പച്ചമുളകും ,ഒരു ടിസ്പൂണ്‍ കുരുമുളക് പൊടിയും , മഞ്ഞള്‍പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു അല്പം വെള്ളവും ഒഴിച്ച് മട്ടന്‍ വേവിച്ചു എടുക്കണം.( ഒരു ഗ്ലാസ് വെള്ളം ഒഴിക്കാം കൂടുതല്‍ വേണ്ട ..അല്പം കുഴംബന്‍ ചാറു വേണം അതിനാണ് )
    അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് ഇഞ്ചി ഒരു കഷണം ചതച്ചത് ഇടാം ,വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വഴട്ടാം ..അതിനുശേഷം സവാള അരിഞ്ഞത് ചേര്‍ക്കാം ,കറിവേപ്പില ഇടാം സവാള നന്നായി വഴന്നു കഴിയുമ്പോള്‍ ഇതിലേയ്ക്ക് അല്പം മഞ്ഞപൊടി ചേര്‍ക്കാം .അതിനുശേഷം മല്ലിപൊടി ചേര്‍ത്ത് മൂപ്പിക്കാം ,അതിനുശേഷം മുളക് പൊടി ചേര്‍ത്ത് മൂപ്പിക്കാം ,ഇനി കുരുമുളക് പൊടി കൂടി ചേര്‍ത്ത് മൂപ്പിക്കാം. ഇനി ഇതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടന്‍ ചേര്‍ത്ത് ഇളക്കാം. അതിനുശേഷം ഗരം മസാല പൊടിച്ചു എടുത്തത്‌ വിതറി കൊടുക്കാം. നന്നായി മിക്സ് ചെയ്തിട്ട് ഉപ്പു നോക്കുക കുറവ് ഉണ്ടെങ്കില്‍ പാകത്തിന് ചേര്‍ക്കുക. കുറച്ചു നേരം ഒന്ന് ഇളക്കി ഇറക്കി വയ്ക്കാം
    മട്ടന്‍ കറി റെഡി

    വളരെ ഈസിയായി ഇതുണ്ടാക്കാം എല്ലാവരും ഉണ്ടാക്കി നോക്കണം.

    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

    ഓണം അട ഉണ്ടാക്കാം

  • മട്ടന്‍ കുറുമ ഉണ്ടാക്കാം

    മട്ടന്‍ കുറുമ ഉണ്ടാക്കാം

    ചേരുവകള്‍

    ആട്ടിറച്ചി – അര കിലോ
    ഇഞ്ചി/ വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍
    സവാള – നീളത്തില്‍ അരിഞ്ഞത് – ഒരു കപ്പ്
    തക്കാളി – രണ്ട് എണ്ണം
    തൈര് – അരക്കപ്പ്
    ജീരകം – കാല്‍ ടീസ് സ്പൂണ്‍
    ഉലുവ – കാല്‍ ടീസ് സ്പൂണ്‍
    ഗരം മസാലപ്പൊടി – അര ടീസ് സ്പൂണ്‍
    മല്ലിപ്പൊടി – അര ടീസ് സ്പൂണ്‍
    മഞ്ഞള്‍പ്പൊടി – കാല്‍ ടീസ് സ്പൂണ്‍

    മല്ലിയില – ഒരു ടീസ് സ്പൂണ്‍
    ഉപ്പ്, എണ്ണ, കടുക് ആവശ്യത്തിന്

     

    തയ്യാറാക്കേണ്ട വിധം

    പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അതിലേക്ക് കടുക് ഇട്ട് പൊട്ടിച്ചതിന് ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. ഇതിന്റെ പച്ചമണം മാറുമ്പോള്‍ അതിലേ്ക്ക് നീളത്തില്‍ അരിഞ്ഞ് വച്ചിരിക്കുന്ന സവാള ഇട്ട് വഴറ്റുക. ഉള്ളി ചെറുതായി നിറം മാറിത്തുടങ്ങുമ്പോള്‍ അതിലേക്ക് ഏഴു മുതല്‍ പതിനൊന്നുവരെയുള്ള ചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് ഇളക്കുക. അതിനുശേഷം തക്കാളി ചേര്‍ക്കുക. എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍ അതിലേക്ക് ആട്ടിറച്ചിയും തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. കഷണങ്ങള്‍ വെന്തു വരുമ്പോള്‍ മല്ലിയില ഇട്ട് തീ കുറച്ച് ഒരു മിനിറ്റ് വയ്ക്കുക. അതിന് ശേഷം സ്വാദിഷ്ടമായ മട്ടന്‍ കുറുമ റെഡി.

  • നാടന്‍ മട്ടന്‍ വരട്ടിയത്

    എല്ലാവര്‍ക്കും താല്‍പര്യമുള്ള വിഭവങ്ങളാണ് നാടന്‍ ഭക്ഷണങ്ങള്‍.

    അടിപൊളി ഒരു നാടന്‍ മട്ടന്‍ വരട്ടിയതാണ് ഇന്ന് തയ്യാറാക്കുന്നത്.

    വളരെ സ്വാദേറിയ ഒരു വിഭവമാണിത്. എല്ലാവര്‍ക്കും ഇഷ്ടമാകും.

    ചേരുവകള്‍:

    മട്ടന്‍- 1 കിലോ (mutton – 1 kg)

    സവാള- 2 എണ്ണം (onion – 2 nos)

    തക്കാളി- 2 എണ്ണം (tomato – 2 nos)

    ഇഞ്ചി- 1 കഷ്ണം (ginger -1 piece)

    വെളുത്തുള്ളി- 8 അല്ലി (garlic – 8 )

    കുരുമുളക് പൊടി- 1 ടീസ്പൂണ്‍ (pepper powder -1 tspn)

    ഗ്രാമ്പൂ- 2 എണ്ണം (cloves – 2 nos)

    ഏലയ്ക്ക- 3 എണ്ണം (cardamom – 3 nos)

    കറുവാപ്പട്ട- 2 എണ്ണം (cinnamon – 2 nos)

    മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍ (turmeric powder – 1 tspn)

    മുളകുപൊടി- 2 ടീസ്പൂണ്‍ (chilli powder – 2 tspn)

    മല്ലിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍ (coriander powder – 2 tspn)

    ഗരം മസാല- 1 ടീസ്പൂണ്‍ (garam masala – 1 tspn)

    ഉപ്പ്- പാകത്തിന് (salt for taste)

    വെള്ളം- ആവശ്യത്തിന് (water)

    വെളിച്ചെണ്ണ- ആവശ്യത്തിന് (coconut oil)

    കറിവേപ്പില- 2 തണ്ട് (curry leaves – 2 stem)

    തേങ്ങാക്കൊത്ത്- 2 ടേബിള്‍ സ്പൂണ്‍ (coconut – 2 tspn)

    തയ്യാറാക്കുന്ന വിധം:

    മട്ടന്‍ ചെറിയ കഷ്ണങ്ങളാക്കി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. ഇത് പാകത്തിന് വെള്ളം ചേര്‍ത്ത് കകുക്കറില്‍ വേവിച്ചെടുക്കുക.

    ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക് എന്നിവ വഴറ്റുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് നല്ലപോലെ വഴറ്റുക.

    സവാള ഇളം ബ്രൗണ്‍ നിറമായാല്‍ മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് നല്ലപോലെ ഇളക്കുക.

    ഇതിലേയ്ക്ക് വേവിച്ച മട്ടന്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ മസാലകള്‍ പിടിച്ച് വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

    മറ്റൊരു പാനില്‍ വെളിച്ചെണ്ണ മൂപ്പിച്ച് ഇതില്‍ തേങ്ങാക്കൊത്ത്, കറിവേപ്പില, കുരുമുളക് പൊടി കുറച്ച് സവാള എന്നിവ ചേര്‍ത്ത് നല്ലപോലെ മൂപ്പിച്ച് തയ്യാറാക്കിയ മട്ടനിലേയ്ക്കു ചേര്‍ക്കാം.

    നാടന്‍ മട്ടന്‍ വരട്ടിയത് റെഡി.

    (Small pieces of mutton, salt, turmeric powder and apply it on for half an hour alike. It is soft, adding water and cook.

    Heat a pan and saute the coconut, cloves, cinnamon, pepper. Add the ginger and garlic in butter and mixed with finely chopped. In this powder and mix thoroughly. Add the onion and saute well to it.

    Brown the onion in a light color put masala. It can be mixed with plenty of mature tomatoes and mix well.

    then put mutton. It can take plenty of water for spicy.

    The Dicom, curry leaves, add a little onion powder and pepper and mix well the prepared pan and coconut another.)