Tag: mango curry

  • പഴുത്ത മാങ്ങ ഒഴിച്ചു കറി

    പഴുത്ത മാങ്ങ ഒഴിച്ചു കറി

    പഴുത്ത മാങ്ങ കൊണ്ട് തയ്യാറാക്കാവുന്ന ഒരു ഒഴിച്ചു കറി, ഉച്ചയ്ക്ക് ചോറിനൊപ്പം ഇതുതന്നെ തയ്യാറാക്കി കൊള്ളൂ, വെറും 10 മിനിറ്റ് മതി

    ingredients

    പഴുത്ത മാങ്ങ ഒന്ന്

    കാന്താരി മുളക്

    മഞ്ഞൾപൊടി

    മുളകുപൊടി

    ഉപ്പ്

    വെള്ളം

    പഞ്ചസാര

    കടുക്

    കറിവേപ്പില

    ഉണക്കമുളക്

    വെളിച്ചെണ്ണ

    Preparation

    പഴുത്ത മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു മൺകലത്തിൽ ഇടുക കൂടെ കാന്താരി മുളക് വെള്ളം മഞ്ഞൾ പൊടി മുളകുപൊടി ഉപ്പ് എന്നിവയും ചേർത്ത് മാങ്ങ നന്നായി വേവിക്കുക വെന്ത് ഉടഞ്ഞു കുറുമ്പോൾ പഞ്ചസാര ചേർക്കാം നന്നായി തിളപ്പിച്ച ശേഷം കടക്ക് കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മാങ്ങാ പെരക്ക്

    മാങ്ങാ പെരക്ക്

    പഴുത്ത മാങ്ങ ഉപയോഗിച്ച് ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് മാങ്ങാ പെരക്ക്, ഒരു കണ്ണൂർ സ്പെഷ്യൽ റെസിപ്പി കൂടിയാണ് ഇത്…

    Ingredients

    പഴുത്ത മാങ്ങ -ഒന്ന്

    ഉപ്പ്

    ചെറിയുള്ളി

    തേങ്ങാ

    മോര്

    ഉണക്കമുളക്

    കടുക്

    പഞ്ചസാര

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ഉണക്ക മുളക്

    Preparation

    പഴുത്ത മാങ്ങ പൾപ്പും ചെറിയ ഉള്ളിയും ഉപ്പും നന്നായി കൈ ഉപയോഗിച്ച് ഞെരടി എടുക്കുക, തേങ്ങ മോര് ഉണക്കമുളക് എന്നിവ അരച്ചത് ഇതിലേക്ക് ചേർക്കാം ആവശ്യത്തിന് വെള്ളവും വീണ്ടും കുറച്ചു ഉപ്പും അല്പം പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം ഇനി ഇതിലേക്ക് കടുകും ഉണക്കമുളകും വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മാങ്ങ കറി

    മാങ്ങ കറി

    ഒരു മാങ്ങ കൊണ്ട് പ്ലേറ്റ് നിറയെ ചോറുണ്ണാൻ പറ്റിയ കിടിലൻ രുചിയുള്ള കറി…

    Ingredients

    മാങ്ങ

    ചെറിയുള്ളി

    പച്ചമുളക്

    വെളിച്ചെണ്ണ

    ഉലുവ

    കറിവേപ്പില

    മുളക് പൊടി

    മഞ്ഞൾപൊടി

    വെള്ളം

    ശർക്കര

    ഉപ്പ്

    Preparation

    ഒരു മംഗലത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും കറിവേപ്പിലയും മൂപ്പിക്കുക ശേഷം മാങ്ങ കഷ്ണങ്ങൾ ആക്കി മുറിച് പച്ചമുളക് ചെറിയുള്ളി ഇവ ചേർത്ത് ആവശ്യത്തിന് വെള്ളം മുളകുപൊടി മഞ്ഞൾപ്പൊടി ഇവയും ചേർത്ത് വേവിക്കുക, വെന്തുടയുമ്പോൾ ശർക്കര ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പച്ചമാങ്ങ കറി

    പച്ചമാങ്ങ കറി

    ഈ ഒരു പച്ചമാങ്ങ കറി ഉണ്ടെങ്കിൽ വയറുനിറയെ ചോറുണ്ണാം. സദ്യയ്ക്കും വിളമ്പാൻ പറ്റിയ കറി…

    Ingredients

    പച്ചമാങ്ങ -ഒന്ന്

    വെളിച്ചെണ്ണ

    കടുക്

    ഉലുവ -ഒരു നുള്ള്

    പെരുഞ്ചീരകം -കാൽ ടീസ്പൂൺ

    ചെറിയ ജീരകം -കാൽ ടീസ്പൂൺ

    വെളുത്തുള്ളി -4

    ചതച്ച ഉണക്ക മുളക്

    മഞ്ഞൾപൊടി കാൽ ടീസ്പൂൺ

    വെള്ളം

    ഉപ്പ്

    ശർക്കര -ഒരു കഷ്ണം

    എള്ള്

    പഞ്ചസാര

    കായപ്പൊടി

    Preparation

    പച്ചമാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക ഒരു മൺപാൻ അടുപ്പിൽ വച്ച് ചൂടാക്കുക ആദ്യം വെളിച്ചെണ്ണ ചേർത്തു കൊടുത്ത് ചൂടാക്കാം ഇതിലേക്ക് കടക് ഉലുവ പെരുഞ്ചീരകം ചെറിയ ജീരകം എന്നിവ ചേർക്കാം ഇതൊന്നു മൂത്തുകഴിയുമ്പോൾ വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റാം അടുത്തതായി മാങ്ങ ചേർക്കാം മിക്സ് ചെയ്തശേഷം ഉണക്കമുളക് ചതച്ചത് ചേർക്കാം നല്ലപോലെ യോജിപ്പിച്ച ശേഷം വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക മാങ്ങ നന്നായി വെന്തു കഴിയുമ്പോൾ ശർക്കര ചേർക്കാം, ശർക്കര അലിഞ്ഞു കുറുമ്പോൾ കായപ്പൊടിയും എള്ളും ചേർക്കാം, നന്നായി തിളപ്പിച്ച് ഉടച്ച് എടുക്കുക കുറച്ചു പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പച്ചമാങ്ങ  ഒഴിച്ചു കറി

    പച്ചമാങ്ങ ഒഴിച്ചു കറി

    ഉച്ചയൂണിന് ഈ പച്ചമാങ്ങ ഒഴിച്ചു കറി ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട, ഈ ചേരുവകൾ കൂടെ ചേർത്താൽ കൂടുതൽ രുചികരമാവും…

    INGREDIENTS

    പച്ചമാങ്ങ -ഒന്ന്

    ചെറിയുള്ളി -15

    പച്ചമുളക് -4

    വെളുത്തുള്ളി -4

    വെളിച്ചെണ്ണ

    മഞ്ഞൾപൊടി- കാൽ ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    വെള്ളം

    ഉപ്പ്

    തേങ്ങ- രണ്ട് പിടി

    ചെറിയ ജീരകം -കാൽ ടീസ്പൂൺ

    കടുക്

    കറിവേപ്പില

    ഒരു മൺകലം അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം, ശേഷം ചെറിയുള്ളി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം അടുത്തതായി മാങ്ങ ചേർത്ത് കൊടുക്കാം, ഒന്ന് ചൂടാകുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യണം, അടുത്തതായി ഇതിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക, തേങ്ങ ചെറിയുള്ളി വെളുത്തുള്ളി ചുവന്നുള്ളി എന്നിവ ചേർത്ത് അരച്ചതിനുശേഷം ഇതിലേക്ക് ചേർക്കാം, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളച്ചതിനു ശേഷം തീ ഓഫ് ചെയ്യാം, അവസാനമായി കടുക് കറിവേപ്പില ചെറിയുള്ളി എന്നിവ വെളിച്ചെണ്ണയിൽ താളിച്ചു ഇതിലേക്ക് ചേർക്കാം

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മാങ്ങ കറി

    മാങ്ങ കറി

    ഉച്ചയൂണിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു മാങ്ങ കറിയുടെ റെസിപ്പി നോക്കാം കഴിക്കാൻ ഇതുണ്ടെങ്കിൽ വേറെ കറികളുടെ ഒന്നും ആവശ്യമില്ല.

    Ingredients

    വെളിച്ചെണ്ണ

    കടുക്

    ഉലുവ

    ചെറിയ ഉള്ളി അരിഞ്ഞത്

    തേങ്ങ

    ചെറിയ ഉള്ളി

    പെരുംജീരകം

    മഞ്ഞൾപൊടി

    മുളകുപൊടി

    പച്ചമാങ്ങ

    സവാള

    പച്ചമുളക്

    കറിവേപ്പില

    Preparation

    ആദ്യം ഒരു മൺകലം അടുപ്പിലേക്ക് വയ്ക്കുക വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉലുവയും ചേർത്ത് പൊട്ടിക്കാം ശേഷം ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക മുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് എണ്ണയിൽ ചൂടാക്കിയതിനുശേഷം മാങ്ങ കഷണങ്ങൾ ചേർത്തു കൊടുക്കാം ഇതിനെ എണ്ണയിൽ നന്നായി വേവിക്കണം മാളികേരം ചിരവിയതും രണ്ട് ചെറിയ ഉള്ളിയും പെരുംജീരകവും നന്നായി അരച്ച് ഇതിലേക്ക് ഒഴിക്കാം ആവശ്യത്തിന് വെള്ളവും ചേർക്കാം ഉപ്പു കൂടി ചേർത്ത് നന്നായി തിളപ്പിക്കുക അവസാനമായി വെളിച്ചെണ്ണയിൽ സവാള പച്ചമുളക് കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിലേക്ക് ചേർക്കുക ടേസ്റ്റ് ഉള്ള മാങ്ങ കറി റെഡി

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Natural tasty

  • അങ്കമാലി മാങ്ങകറി -ANGAMALY STYLE MANGO CURRY PREPARATION

    അങ്കമാലി മാങ്ങകറി -ANGAMALY STYLE MANGO CURRY PREPARATION

    ഇന്ന് അങ്കമാലി സ്റ്റൈൽ ഒരു മാങ്ങകറി ഉണ്ടാക്കിയാലോ എങ്ങനെ ഉണ്ടാക്കുന്നതെങ്ങിനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി Fabz kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Fabz kitchen.