Tag: ilayada

  • ചക്ക കുമ്പിളപ്പം

    ചക്ക കുമ്പിളപ്പം

    ആവിയിൽ വേവിച്ചെടുത്ത ചക്ക കുമ്പിളപ്പം, വാഴയിലയിൽ പൊതിഞ്ഞെടുത്ത് ആവിയിൽ വേവിച്ചെടുത്ത സൂപ്പർ ഹെൽത്തി പലഹാരം…

    Ingredients

    നെയ്യ്

    തേങ്ങാക്കൊത്ത്

    ചക്ക

    ശർക്കര

    വെള്ളം

    തേങ്ങാ ചിരവിയത്

    ഗോതമ്പുപൊടി

    അരിപ്പൊടി

    Preparation

    ആദ്യം തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാനിൽ ശർക്കര ഉരുക്കാൻ വയ്ക്കാം ഇത് അലിഞ്ഞു വരുമ്പോൾ തേങ്ങാ ചിരവിയത് ചേർക്കാം ശേഷം ഗോതമ്പ് പൊടി അരിപ്പൊടി തേങ്ങാക്കൊത്ത് ഇവയെല്ലാം ചേർത്ത് നന്നായി കുഴച്ച് ഒട്ടുന്ന പരിവത്തിലുള്ള മാവാക്കുക വാഴയില വാട്ടിയെടുത്ത് കുമ്പിളാക്കി അതിൽ ഈ മാവ് നിറയ്ക്കാം , ഇനി നന്നായി മടക്കുക ശേഷം ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kutty stories

  • നൂൽ അട

    നൂൽ അട

    നൂൽപ്പുട്ടിന് പകരം ഇനി നൂൽ അട ഉണ്ടാക്കാം, സാധാരണ അട കഴിക്കുന്നതിനേക്കാൾ രണ്ടെണ്ണം കൂടുതൽ കഴിക്കാം ഇങ്ങനെ തയ്യാറാക്കിയാൽ,

    Ingredients

    ആദ്യം വെള്ളം തിളപ്പിക്കണം അതിൽ ഉപ്പും കുറച്ചു വെളിച്ചെണ്ണയും ചേർക്കാം ഈ വെള്ളം തിളയ്ക്കുമ്പോൾ അരിപ്പൊടിയിലേക്ക് ഒഴിച്ചു കുഴക്കുക ശർക്കര ഉരുക്കി അതിലേക്ക് തേങ്ങയും നെയും ചേർത്ത് മിക്സ് ചെയ്യുക, അരിപ്പൊടി നന്നായി കുഴച്ച് ഇടിയപ്പം അച്ചിൽ നിറക്കുക ശേഷം വാഴയിലയിലേക്ക് പരത്തി പിഴിഞ്ഞു കൊടുക്കാം ശർക്കര മിക്സും വെച്ച് അട ക്ലോസ് ചെയ്യുക ഇനി ആവിയിൽ നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Asha’s sphere

  • ചക്ക ഇലയട

    ചക്ക ഇലയട

    ദിവസം മുഴുവനും സോഫ്റ്റ് ആയി ഇരിക്കുന്ന ചക്ക ഇലയട, ആവിയിൽ വേവിച്ചതുകൊണ്ട് ധൈര്യമായി ആർക്കും കഴിക്കാം…

    Ingredients

    വെള്ളം -3 കപ്പ്

    നെയ്യ്

    ഉപ്പ്

    ഗോതമ്പ് പൊടി -മൂന്ന് കപ്പ്

    നെയ്യ്

    ജീരകം -ഒരു ടീസ്പൂൺ

    ഏലക്കായപ്പൊടി -ഒരു ടീസ്പൂൺ

    ചുക്കുപൊടി -ഒരു ടീസ്പൂൺ

    തേങ്ങ -1 1/4 കപ്പ്

    ശർക്കര പൊടി

    Preparation

    ഒരു പാത്രത്തിൽ വെള്ളം നെയ്യ് ഉപ്പ് എന്നിവ തിളപ്പിക്കുക ഇതിലേക്ക് ഗോതമ്പ് പൊടിയിട്ട് നന്നായി മിക്സ് ചെയ്തു കൊടുക്കാം ശേഷം തീ ഓഫ് ചെയ്തു മാറ്റിവെക്കുക ഇനി ഫില്ലിംഗ് റെഡിയാക്കാം ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക ജീരകം ചേർത്ത് മിക്സ് ചെയ്തശേഷം തേങ്ങ ചേർക്കാം തേങ്ങ ചൂടാകുമ്പോൾ ശർക്കര പൊടി ചേർക്കാം ശർക്കര അലിയുമ്പോൾ ചക്ക ചെറുതായി അരിഞ്ഞത് ചേർക്കാം വെള്ളം പറ്റുമ്പോൾ ഏലക്കായപ്പൊടിയും ചുക്കുപൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റാം ഈ ഫില്ലിoഗ് പഞ്ചസാര ചേർത്തതും തയ്യാറാക്കാം, വാഴയിലയെടുത്ത് വാട്ടി ഗോതമ്പ് മാവ് നൈസായി പരത്തി തയ്യാറാക്കിയ ഫില്ലിംഗ് വയ്ക്കുക ഇനി ഇല മടക്കി ആവിയിൽ വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • നാടൻ ഇലയട

    നാടൻ ഇലയട

    ഒട്ടും പൊട്ടിപ്പോവാതെ എത്രനേരം ഇരുന്നാലും സോഫ്റ്റ്നസ് നഷ്ടപ്പെടാത്ത നാടൻ ഇലയട, അരിപ്പൊടി ഉപയോഗിച്ച് നല്ല പെർഫെക്ട് ആയി ഉണ്ടാക്കിയെടുക്കാം..

    Ingredients

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    ജീരകം -ഒരു ടീസ്പൂൺ

    തേങ്ങാചിരവിയത് -1 3/4 കപ്പ്

    പഞ്ചസാര അല്ലെങ്കിൽ ശർക്കര

    ഏലക്കായ പൊടി -ഒരു ടീസ്പൂൺ

    വെള്ളം -ഒന്നേ കാൽ കപ്പ്

    അരിപ്പൊടി -ഒരു കപ്പ്

    ഉപ്പ്

    Preparation

    ആദ്യം ഫില്ലിംഗ് തയ്യാറാക്കാം ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം തേങ്ങാ ചിരവിയത് ചേർക്കാം തേങ്ങ നന്നായി ചൂടാകുമ്പോൾ ഏലക്കായ പൊടിയും പഞ്ചസാരയും ചേർക്കാം ശർക്കര ഇഷ്ടമുള്ളവർ അത് ചേർത്താലും മതി അല്പം വെള്ളം കൂടി ചേർത്ത് നന്നായി പറ്റുന്നത് വരെ മിക്സ് ചെയ്യുക ഇനി തീ ഓഫ് ചെയ്യാം മറ്റൊരു പാനിൽ അരിപ്പൊടിയെടുത്ത് അല്പാല്പമായി വെള്ളമൊഴിച്ച് മിക്സ് ചെയ്യുക ആവശ്യത്തിന് ഉപ്പും ചേർക്കാം ഇനി സ്റ്റൗ ഓൺ ചെയ്ത് കൈ എടുക്കാതെ ഇളക്കണം നന്നായി കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം, ചൂടാറുമ്പോൾ കുറച്ചു കുറച്ചായി എടുത്ത് വാഴയിലയിൽ വച്ച് പരത്താം വിരലുകൾ വച്ച് പ്രസ്സ് ചെയ്ത് പരത്തിയാൽ മതി ഇനി ഫില്ലിംഗ് വെച്ചതിനുശേഷം മടക്കാം എല്ലാം തയ്യാറാക്കിയതിനുശേഷം ആവിയിൽ വേവിച്ചെടുക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ഇലയട

    ഇലയട

    എത്ര കഴിച്ചാലും മതിയാവാത്ത നാടൻ പലഹാരമാണ് ഇലയട, അരിപ്പൊടി കൊണ്ട് ഇതാ വളരെ സോഫ്റ്റ്ഉം നേർത്തതുമായ ഇലയട ഇത് കണ്ടാൽ ആരും എടുത്തു കഴിക്കും…

    Ingredients

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    ജീരകം -ഒരു ടീസ്പൂൺ

    തേങ്ങ – മുക്കാൽ കപ്പ്

    പഞ്ചസാര/ശർക്കര പൊടി -അരക്കപ്പ്

    ഏലക്കായപ്പൊടി -അര ടീസ്പൂൺ

    വെള്ളം -കാൽ കപ്പ്

    അരിപ്പൊടി -1 കപ്പ്‌

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    വെള്ളം

    Preparation

    ആദ്യം ഫില്ലിംഗ് തയ്യാറാക്കാം ഇതിനായി ഒരു പാൻ അടുപ്പിൽ വയ്ക്കുക, നെയ്യ് ചേർത്ത് ചൂടാകുമ്പോൾ ജീരകം ചേർത്തു കൊടുക്കാം, ഇത് മൂപ്പിച്ച് കഴിഞ്ഞ് തേങ്ങ ചേർക്കാം തേങ്ങ ഒന്ന് ചൂടാകുമ്പോൾ ശർക്കരയോ പഞ്ചസാരയോ ചേർക്കാം ഇത് നല്ലപോലെ യോജിപ്പിക്കണം പഞ്ചസാരയെല്ലാം അലിഞ്ഞു തേങ്ങയിൽ നന്നായി പിടിക്കുമ്പോൾ ഏലക്കായ പൊടിയും അല്പം വെള്ളവും ചേർക്കാം ഇനി ഈ വെള്ളം പറ്റുന്നതുവരെ മിക്സ്‌ ചെയ്തു കൊണ്ടിരിക്കണം ശേഷം തീ ഓഫ് ചെയ്യാം, ഇനി അരിപ്പൊടിയിലേക്ക് അല്പം വെളിച്ചെണ്ണയും ഉപ്പും ചേർത്ത് യോജിപ്പിക്കുക ഇതിലേക്ക് വെള്ളം ഒഴിച്ച് കലക്കി ചെറിയ കട്ടിയിൽ മാവ് തയ്യാറാക്കി എടുക്കാം, ഇലയിൽ നിന്നും ഒഴുകിപ്പോകാത്ത പാകത്തിലാണ് എടുക്കേണ്ടത്, ഇനി വാട്ടിയെടുത്ത വാഴയിലയിലേക്ക് ഈ മാവ് ഒഴിച്ച് കൊടുക്കാം പരത്തിയതിനുശേഷം ഫില്ലിംഗ് ചേർക്കാം ശേഷം ഇല മൂന്നു വശവും നന്നായി മടക്കണം, ഇതിനെ ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • പൂ പോലെ ഇലയട

    പൂ പോലെ ഇലയട

    ഓണക്കാലത്ത് വീട്ടിൽ വിരുന്നുകാർ വരുമ്പോൾ തയ്യാറാക്കി കൊടുക്കാൻ ഇതാ നാടൻ രുചിയുള്ള പാരമ്പര്യ തനിമയേറിയ ഒരു പലഹാരം, കോരി ഒഴിക്കുന്ന മാവുകൊണ്ട് നല്ല പൂ പോലെ ഇലയട

    Ingredients

    ചെമ്പ പച്ചരി ഒന്നര കപ്പ്

    ഉപ്പ്

    നെയ്യ്

    ശർക്കര പൊടി

    തേങ്ങാ ചിരവിയത്

    Preparation

    പച്ചരി നന്നായി കഴുകിയതിനുശേഷം കുതിർത്തെടുക്കുക, കുതിർത്ത പച്ചരി വെള്ളം ചേർത്ത് ഇഡലി മാവിന്റെ പരുവത്തിൽ അരച്ചെടുക്കണം നന്നായി യോജിപ്പിക്കുക ഇനി ഫില്ലിംഗ് തയ്യാറാക്കാം ശർക്കര പൊടിയും തേങ്ങാ ചിരവിക്സ് ചെയ്തതിനുശേഷം ഒരു പാനിലേക്ക് ഇട്ടു ചൂടാക്കി എടുക്കാം ഇനി മഴയില വാട്ടിയെടുത്ത് അതിലേക്ക് മാവ് കോരി ഒഴിച്ചു പരത്തി കൊടുക്കാം ഇലയിൽ നിന്നും ഒഴുകിപ്പോകുന്ന തരത്തിൽ ആവരുത് ഇതിന് മുകളിലായി ഫില്ലിംഗ് ഇട്ടുകൊടുത്ത് ഇല നല്ലതുപോലെ മടക്കുക നന്നായി പൊതിഞ്ഞു വേണം മടക്കാൻ ഇനി ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • ഇലയട

    ഇലയട

    എല്ലാ തലമുറയിൽ പെട്ടവർക്കും ഒരുപോലെ പ്രിയപ്പെട്ട നാടൻ പലഹാരം ഇലയട, പൂവിതൾ പോലെ സോഫ്റ്റ് ആയി തയ്യാറാക്കാം..

    Ingredients

    വറുത്ത അരിപ്പൊടി

    ഉപ്പ്

    വെള്ളം

    തേങ്ങാ ചിരകിയത്

    ശർക്കര

    വാഴയില

    Preparation

    അരിപ്പൊടിയിലേക്ക് തിളച്ച വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് കുഴച്ചെടുക്കുക ഇത് മാറ്റിവെച്ചതിനുശേഷം തേങ്ങാ ചിരകിയതും ശർക്കര പൊടിച്ചതും മിക്സ് ചെയ്തു വയ്ക്കാം, വാഴയില വാട്ടിയെടുത്ത് അരിമാവ് വെച്ച് നൈസായി പരത്തണം മുകളിലായി തേങ്ങാ ശർക്കര മിക്സ ഇട്ടു കൊടുത്ത് പതിയെ മടക്കുക എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Uppu Bharani