Tag: gobi manchooriyan

  • ഹോട്ടല്‍ സ്റ്റയില്‍ ഗോബി മഞ്ചൂരിയന്‍ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കൂ

    ഹോട്ടല്‍ സ്റ്റയില്‍ ഗോബി മഞ്ചൂരിയന്‍ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കൂ

    Cauliflower -1 small ,Finely chopped Big Onion-1, Big onion -1 (cubed), Green chilly-8(slices), Ginger- 1tbsp finely chopped, Garlic -1tbsp finely chopped, Spring onion white -1 tsp finely chopped, Celery-1 tsp finely chopped, Soya sauce-3-4 tbsp, Chilli sauce1tsp,Sugar-1tsp, Tomato Ketchup-3tbsp, Food colour -on pinch (opt),Vinegar-1/2 tsp, Capsicum-cubed 1/2 of 1, Spring onion greens – to garnish,Sesame Oil-1/2tsp, Oil-to fry ഇതുണ്ടാക്കുന്നവിധം താഴെ വീഡിയോ കൊടുത്തിട്ടുണ്ട്‌ കണ്ടിട്ട് നിങ്ങളും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക.. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ പേജ് ലൈക്ക് ചെയ്യുക.

     

  • ഗോബി മഞ്ചൂരിയന്‍ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

    ഗോബി മഞ്ചൂരിയന്‍ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

    ഇന്ന് നമുക്ക് ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍… , കോളിഫ്ലവര്‍ , കോണ്‍ ഫ്ലവര്‍ ,കാശ്മീരി മുളക് പൊടി , ടൊമാറ്റോ സോസ് , സോയസോസ് ,ആവശ്യത്തിനു ഉപ്പു , വെള്ളം ..ഇത്രയും ചേര്‍ത്ത് മിക്സ് ആക്കി കോളിഫ്ലവര്‍ മുക്കി വയ്ക്കുക എണ്ണയില്‍ വറുത്തു എടുക്കുക. ക്യാപ്സിക്കം, സവാള , വെളുത്തുള്ളി , എന്നിവ വഴറ്റി ഇതിലേയ്ക്ക് മുളക് പൊടിയും അല്പം കൊണ്ഫ്ലാവര്‍ കലക്കി ഒഴിച്ച് വഴറ്റി വറുത്ത കോളി ഫ്ലവര്‍ ചേര്‍ത്ത് എടുക്കുക..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കാം

    ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കാം

     

    ചേരുവകള്‍

    1. കോളിഫ്ലവര്‍ – 3 കപ്പ്, അടര്‍ത്തിയത്


    2. മുട്ട – 1


    3. മൈദ – അരക്കപ്പ്


    4. കോണ്‍ഫ്‌ളോര്‍ – 2 ടേബിള്‍ സ്​പൂണ്‍


    5. കാപ്‌സിക്കം – ഒരു കപ്പ്, മുറിച്ചത്


    6. സവാള – 1, ചതുരത്തില്‍ മുറിക്കുക.


    7. ഇഞ്ചി – ഒരു കഷ്ണം, നുറുക്കിയത്


    8. വെളുത്തുള്ളി – 5 അല്ലി, മുഴുവനോടെ


    9. ടൊമാറ്റോ സോസ് – 2 ടേബിള്‍ സ്​പൂണ്‍


    10. സോയാ സോസ് – 2 ടേബിള്‍ സ്​പൂണ്‍


    11. കോണ്‍ഫ്‌ളോര്‍ – 2 ടേബിള്‍ സ്​പൂണ്‍


    12. കുരുമുളകുപൊടി – ഒരു ടീസ്​പൂണ്‍


    13. സ്​പ്രിങ് ഒനിയന്‍, സെലറി – ആവശ്യത്തിന്


    14. ഉപ്പ്, എണ്ണ – ആവശ്യത്തിന്


    പാകം ചെയ്യുന്ന വിധം

     
    മുട്ടയും മൈദയും കോണ്‍ഫ്‌ളോറും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒരു ബാറ്റര്‍ ഉണ്ടാക്കുക. കോളിഫ്ലവര്‍ അടര്‍ത്തിയത്, ഈ ബാറ്ററില്‍ മുക്കി ഫ്രൈ ചെയ്ത് മാറ്റിവെക്കുക.
    ഒരു പാനില്‍ 2 ടേബിള്‍ സ്​പൂണ്‍ എണ്ണയൊഴിച്ച് 5 മുതല്‍ 8 വരെയുള്ള ചേരുവകള്‍ വഴറ്റുക. ഇതില്‍ കുറച്ച് വെള്ളം ചേര്‍ത്ത് വേവിക്കുക. ഫ്രൈ ചെയ്ത കോളിഫ്ലവര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ള് അജിനോമോട്ടോ ചേര്‍ക്കാം.) ഇതില്‍ 2 ടേബിള്‍ സ്​പൂണ്‍ കോണ്‍ഫ്‌ളോര്‍ കലക്കിയത് ഒഴിക്കുക. ഇളക്കിക്കൊണ്ടിരിക്കുക. കുറുകുമ്പോള്‍ സോയാ സോസും ടൊമാറ്റോ സോസും കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി സെലറിയും സ്​പ്രിങ് ഒനിയനും ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റുക.