Tag: ghee rice

  • Chicken 65,Ghee Rice, Dal Curry ||ഈ കോമ്പിനേഷൻ ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കൂ

    Chicken 65,Ghee Rice, Dal Curry ||ഈ കോമ്പിനേഷൻ ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കൂ

    Chicken 65,Ghee Rice, Dal Curry ||ഈ കോമ്പിനേഷൻ ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും Chicken 65 ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നെയ്യ് ചോറ് ഇനിമുതൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

    നെയ്യ് ചോറ് ഇനിമുതൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

    നെയ്യ് ചോറ് ഇനിമുതൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Ghee Rice ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOK WITH DEEPA ചാനല്‍ Subscribe ചെയ്യൂ.

  • നല്ല മുത്ത് മണികൾ പോലെ നെയ്യ് ചോർ

    നല്ല മുത്ത് മണികൾ പോലെ നെയ്യ് ചോർ

    നല്ല മുത്ത് മണികൾ പോലെ നെയ്യ് ചോർ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെയ്യ് ചോർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.

  • നെയ്യ് ചോറ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    നെയ്യ് ചോറ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് നെയ്‌ ചോറ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍, ജീരകശാല റൈസ് – ഒന്നരകപ്പ് , നെയ്യ് – മൂന്നു ടേബിള്‍സ്പൂണ്‍,കുരുമുളക് പൊടി – അര ടിസ്പൂണ്‍ , സവാള ഒരെണ്ണം , ക്യാരറ്റ് അരിഞ്ഞത് ,വെള്ളം മൂന്നു കപ്പു , ഉപ്പു ആവശ്യത്തിനു, ഏലക്കായ – മൂന്നെണ്ണം , കരയാംബൂ – നാലെണ്ണം , കറുവാപട്ട , നെയ്യില്‍ മസാല എല്ലാം മൂപ്പിച്ചു വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ അരിയിട്ട് വേവിച്ചു എടുക്കാം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • നെയ്യ് ചോറ് ഉണ്ടാക്കാം ഈസിയായി

    നെയ്യ് ചോറ് ഉണ്ടാക്കാം ഈസിയായി

    ഇന്ന് നമുക്ക് നെയ്ച്ചോര്‍ ഉണ്ടാക്കാം ..വളരെ ഈസിയാണ് ഇതുണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ബസ്മതി റൈസ് – രണ്ടു കപ്പ്‌
    സവാള മൂന്നെണ്ണം കനം കുറച്ചു അരിഞ്ഞത്
    കറുകപട്ട – ഒരു വലിയ കഷണം
    വയണ ഇല – രണ്ടെണ്ണം
    ഗ്രാമ്പൂ – എട്ടെണ്ണം
    ഏലയ്ക്ക – അഞ്ചെണ്ണം
    പെരുംജീരകം – അര ടിസ്പൂണ്‍
    അണ്ടിപ്പരിപ്പ് – 30 ഗ്രാം
    ഉണ്ടക്ക മുന്തിരി – 30 ഗ്രാം
    നാരങ്ങ നീര്‍ – ഒരു നാരങ്ങയുടെ
    നെയ്യ് – ആവശ്യത്തിനു
    ഉപ്പു ആവശ്യത്തിനു

    റൈസ് ആദ്യം കഴുകി വെള്ളം വാലാന്‍ ഒരു അരിപ്പ പാത്രത്തില്‍ വയ്ക്കുക
    അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പതുവച്ചു അതിലേയ്ക്ക് ആറു ടിസ്പൂണ്‍ നെയ്യ് ഇടുക ഇത് നന്നായി ചൂടാകുമ്പോള്‍ ഒരു പിടി സവാള അരിഞ്ഞത് മാറ്റി വച്ചിട്ട് ബാക്കി സവാള എല്ലാം നെയ്യില്‍ ഇടുക ഇതൊന്നു നന്നായി ബ്രൌണ്‍ നിറം ആകും വരെ വഴറ്റണം ..അതിനുശേഷം അതിലേയ്ക്ക് അണ്ടിപ്പരിപ്പ് ഇടാം..ഒന്ന് ഇളക്കിയിട്ട് ഉണക്ക മുന്തിരികൂടി ഇട്ടു ഇളക്കാം..ഇത് മൂപ്പിച്ചു കോരി വയ്ക്കാം.

    അതിനുശേഷം ഈ പാത്രത്തില്‍ മൂന്നു ടിസ്പൂണ്‍ നെയ്യ് കൂടി ഇട്ടു ചൂടായി കഴിയുമ്പോള്‍ അതിലേയ്ക്ക് കറുവപട്ടയും ,,ഏലയ്ക്കയും ..ഗ്രാമ്പൂവും ,,വയണ ഇലയും കൂടി ഇട്ടു മൂപ്പിക്കാം..അതിനു ശേഷം പേരും ജീരകം ഇടാം ..ഇനി നമ്മള്‍ നേരത്തെ മാറ്റിവച്ച സവാളയും കൂടിയിട്ടു നന്നായി മൂപ്പിക്കാം ..അതിനുശേഷം കഴുകി വച്ചിരിക്കുന്ന അരി ഇതിലേയ്ക്ക് ചേര്‍ക്കാം ..ഒരു അല്‍പ സമയം ഇതൊന്നു ഇളക്കാം ..അതിനുശേഷം ഇതിലേയ്ക്ക് മൂന്നു കപ്പു തിളപ്പിച്ച വെള്ളം ഒഴിക്കണം ..പാകത്തിന് ഉപ്പുകൂടി ചേര്‍ത്ത്
    നാരങ്ങ നീരും ഒഴിച്ച് കൊടുത്തു ഇളക്കിയിട്ട് മൂടി വച്ച് വേവിക്കാം ..ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കാന്‍ മറക്കരുത് കേട്ടോ …വെള്ളം നന്നായി വറ്റി കഴിയുമ്പോള്‍ അരി വേകും …അതി കഴിഞ്ഞു ഇത് നന്നായി ഇളക്കിയിട്ട് ഇതിനു മീതെ സവാള, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തത് നിരത്താം എന്നിട്ട് ഇത് ഒന്ന് മൂടി വച്ച് ചെറുതീയില്‍ ഒരു അല്‍പ നേരം വയ്ക്കാം ..ഒരുപാട് നേരം വേണ്ട കേട്ടോ ആ മണം ഒന്ന് ചോറില്‍ പിടിക്കാന്‍ വേണ്ടിട്ടു മാത്രമാണ് …ഇനി ഇറക്കി വയ്ക്കാം …നെയ്യ് ചോറ് റെഡി
    ഇത് നമുക്ക ചിക്കന്‍റെ കൂടെയോ മട്ടന്റെ കൂടെയോ ഒക്കെ കഴിക്കാവുന്നതാണ് …വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കുക

    ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    കൊതിയൂറും അഞ്ചുതരം പായസങ്ങള്‍

  • നെയ്യ് ചോറ് ഉണ്ടാക്കാം

    നെയ്യ് ചോറ് ഉണ്ടാക്കാം

    നെയ്യ് ചോറും ബിരിയാണിയും ഒക്കെ കഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നവരാന് നമ്മള്‍ …ഇതെല്ലാം വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിയുന്നതാണ് ..ഇപ്പോഴും പുറത്തു പോയി കഴിക്കുന്നതിനെക്കാളും നമ്മുടെ വീടുകളില്‍ ഉണ്ടാക്കി കഴിക്കുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ് …നെയ്യ് ചോറ് കഴിക്കുന്നതിനു മുന്‍പൊക്കെ ഞാന്‍ കരുതിയിരുന്നത് നെയ്യ് ചോറ് എന്നുപറഞ്ഞാല്‍ നിറയെ നെയ്യ് മാത്രമായിരിക്കും എന്നൊക്കെയാ …അങ്ങിനെ ഒന്നും അല്ല കേട്ടോ ആവശ്യത്തിനു മാത്രം നെയ്യെ ഇതില്‍ ചേരുനുള്ളൂ. ഇന്ന് നമുക്ക് നെയ്യ് ചോറ് ഉണ്ടാക്കാം ..ഈസിയായി ഇതുണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങള്‍ ആണ് വേണ്ടതെന്നു നമുക്ക് ഒന്ന് നോക്കാം

    ആവശ്യമുള്ള സാധനങ്ങള്‍

    ബിരിയാണി അരി

    നെയ്യ്

    ഗ്രാമ്പൂ

    ഏലയ്ക്ക

    കറുവപ്പട്ട

    അണ്ടിപ്പരിപ്പ്

    സവാള

    ഉണക്ക മുന്തിരി

    വെള്ളം

    ഉപ്പ്

    ഇനി ഇതുണ്ടാക്കേണ്ട വിധം പറയാം
    ആദ്യമായി ചെയ്യേണ്ടത് അരക്കിലോ ബിരിയാണി അരി തിരുമ്മി കഴുകി കുതിര്‍ത്താന്‍ വയ്ക്കുക
    അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് ആറേഴു ഏലക്കായ ഇടുക ഒന്നിളക്കിയിട്ടു നാല് കഷണം പട്ടയും, പത്തു ഗ്രാമ്പൂ എന്നിവകൂടി ഇട്ടു ഇളക്കാം …അതിനുശേഷം കുതിര്‍ത്ത അരി ഇതിലേയ്ക്ക് ഇടുക കുറച്ചു നേരം ഒന്ന് ഇളക്കി വറുക്കണം അതിനുശേഷം ഇതിലേയ്ക്ക് അരിയുടെ ഇരട്ടി വെള്ളം തിളപ്പിച്ച്‌ ഒഴിക്കുക ( അരി രണ്ടു ഗ്ലാസ് എടുത്താല്‍ വെള്ളം നാല് ഗ്ലാസ് എടുക്കണം )ഇതിലേയ്ക്ക് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കുക ഇടയ്ക്ക് ഒന്ന് ഇളക്കാം ..വെള്ളം വറ്റി കഴിയുമ്പോള്‍ അരി വേവും …അതിനു ശേഷം അടുപ്പത് നിന്ന് ഇറക്കി വയ്ക്കാം

    ഇനി അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് അതിലേയ്ക്ക് രണ്ടു സവാള കനം കുറച്ചു അരിഞ്ഞത് ഇട്ടു വഴറ്റുക ബ്രൌണ്‍ നിറം ആകുമ്പോള്‍ …ഇത് കോരി മാറ്റിയിട്ടു ഇനി അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ടു മൂപ്പിച്ചു എടുക്കുക …ഇനി ഇത് നെയ്യ് ചോറിന്റെ മുകളില്‍ വിതറാം

    നെയ്യ് ചോറ് റെഡി
    ഇത് ചിക്കന്‍,ബീഫ്,മട്ടന്‍ എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ് …വളരെ എളുപ്പമാണ് നെയ്യ് ചോറ് തയ്യാറാക്കാന്‍ …എല്ലാവരും ഉണ്ടാക്കി നോക്കുക നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

    നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം