Tag: egg puffs

  • മുട്ട പഫ്‌സ്

    മുട്ട പഫ്‌സ്

    മുട്ട പഫ്‌സ് വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കണ്ടു നോക്കാം, നല്ല ലയറുകൾ ആയി ഒരു ബുദ്ധിമുട്ടുമില്ലാതെ ഉണ്ടാക്കിയെടുക്കാം, ഓവൻ ഇല്ലാതെ തന്നെ..

    Ingredients

    മൈദ 200 ഗ്രാം

    ഉപ്പ്

    എണ്ണ

    ബട്ടർ

    വെള്ളം

    എണ്ണ

    സവാള

    ഉപ്പ്

    ക്യാബേജ്

    തക്കാളി

    മുളകുപൊടി

    മഞ്ഞൾപൊടി

    ഗരംമസാല പൊടി

    മല്ലിയില

    Preparation

    ആദ്യം മൈദ ഉപ്പ് എണ്ണ വെള്ളം ഇവ ചേർത്ത് കുഴച്ച് കട്ടിയുള്ള മാവാക്കി മാറ്റിവയ്ക്കാം ഫില്ലിംഗ് തയ്യാറാക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കുക ഇതിലേക്ക് ആദ്യം സവാള ചേർത്തു കൊടുക്കാം ശേഷം ക്യാബേജ് തക്കാളി ഇവയും ചേർത്ത് നന്നായി വഴറ്റുക ഇനി മസാല പൊടികൾ ചേർത്ത് കൊടുക്കാം പച്ചമണം മാറുന്നവരെ മിസ്സ് ചെയ്ത ശേഷം ആവശ്യത്തിനുള്ള ഉപ്പും കുറച്ചു മല്ലിയിലയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം കുഴച്ചു വച്ചിരിക്കുന്ന മാവ് എടുത്ത് ചെറിയ ബോളുകൾ ആക്കി മാറ്റാം ശേഷം ഓരോന്നും പറ്റാവുന്ന അത്രയും നൈസ് ആയി പരത്തുക ഇനി ഓരോന്നും ലെയറുകൾ ആക്കണം ഓരോ ലെയറിനും ഇടയിൽ മൈദയും ബട്ടറും മിക്സ് ചെയ്ത പേസ്റ്റ് തേച്ച് കൊടുക്കുക ഏറ്റവും മുകളിലായി കുറച്ചു പൊടിയിട്ട് വീണ്ടും നൈസ് ആയി പരത്തുക ഇനി സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാം ഓരോ ഓഫീസിലും നടുവിലായി ഫില്ലിങ്ങും ഒരു മുട്ടയുടെ പകുതിയും വച് മടക്കാം ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aabis Kitchen

  • പഫ്സ്

    പഫ്സ്

    ബേക്കറിയിൽ കിട്ടുന്ന അതേപോലെതന്നെ വീട്ടിലും പഫ്സ് തയ്യാറാക്കി എടുക്കാം.. ഇതിനായി അധികം ചിലവും ഇല്ല..

    ഷീറ്റ് തയ്യാറാക്കാനായി

    മൈദ

    മുട്ട

    ഉപ്പ്

    വെള്ളം

    മസാല തയ്യാറാക്കാൻ

    എണ്ണ

    സവാള

    പച്ചമുളക്

    ഉപ്പ്

    മഞ്ഞൾപൊടി

    കുരുമുളകുപൊടി

    മുളക് പൊടി

    പുഴുങ്ങിയ മുട്ട

    Preparation

    ആദ്യം ഷീറ്റ് തയ്യാറാക്കാനുള്ള മാവ് കുഴച്ചെടുക്കാം, ഒരു ബൗളിൽ മൈദ മുട്ട ഉപ്പ് അല്പം വെള്ളം ഇവ ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി മാറ്റുക ഇതിനെ കുറച്ചുസമയം മാറ്റിവയ്ക്കണം ശേഷം എടുത്ത് ബോളുകൾ ആക്കി മാറ്റാം ഓരോ ബോളുകളും നല്ലതുപോലെ പരത്തിയതിനുശേഷം മുകളിൽ എണ്ണ തേച്ചുകൊടുത്ത് എല്ലാ സൈഡിൽ നിന്നും മടക്കി സ്ക്വയർ ഷേപ്പ് ആക്കുക ഇങ്ങനെ എല്ലാം തയ്യാറാക്കി മാറ്റിവയ്ക്കുക, ഇനി മസാല തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള പച്ചമുളക് കറിവേപ്പില ഉപ്പ് ഇവ ചേർത്ത് വഴറ്റാം ശേഷം മസാല പൊടികൾ ചേർക്കാം അതിന്റെ പച്ച മണം മാറുമ്പോൾ മുട്ട പുഴുങ്ങിയത് ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക, ചൂടാറിയതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഷീറ്റിനു മുകളിലേക്ക് മസാല വെച്ചു കൊടുക്കുക ശേഷം നാല് സൈഡും നിന്നും പഫ്സ് പോലെ മടക്കുക, എല്ലാം മടക്കി കഴിഞ്ഞാൽ മുകളിൽ മുട്ട ബ്രഷ് ചെയ്തു കൊടുക്കുക ഇനി ബേക്ക് ചെയ്ത് എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shijina sajeeb

  • ഓവൻ ഇല്ലാതെ മുട്ട പഫ്സ്

    ഓവൻ ഇല്ലാതെ മുട്ട പഫ്സ്

    ഓവൻ ഇല്ലാതെ മുട്ട പഫ്സ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് അറിയണോ?? നല്ല മൊരിഞ് ഓവനിൽ ബേക്ക് ചെയ്ത് എടുത്ത അതേ പോലെ തന്നെ കിട്ടും…

    Ingredients

    മൈദ -രണ്ടേകാൽ കപ്പ്

    ഉപ്പ്

    പഞ്ചസാര -രണ്ട് ടീസ്പൂൺ

    വാനില പൗഡർ -ഒരു ടീസ്പൂൺ

    ബട്ടർ -10ഗ്രാം

    ഇഞ്ചി

    പച്ചമുളക്

    കറിവേപ്പില

    സവാള -രണ്ട്

    മുളകുപൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മീറ്റ് മസാല -ഒന്നര ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    ഡാൾഡ -200 ഗ്രാം

    മുട്ട പുഴുങ്ങിയത്

    Preparation

    ആദ്യം പഫ്സ് ഷീറ്റ് തയ്യാറാക്കാനായി ബട്ടർ ഉപ്പ് പഞ്ചസാര മൈദ ഇവ വെള്ളം ചേർത്ത് കുഴച്ച് സോഫ്റ്റ് ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. നന്നായി തണുപ്പിച്ച് എടുക്കണം അടുത്തതായി മസാല തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് പച്ചമുളക് ഇഞ്ചി കറിവേപ്പില ഇവ ചേർത്ത് വഴറ്റുക സവാളയും ചേർക്കാം എല്ലാം വഴന്നു വന്നാൽ മസാലപ്പൊടികൾ ചേർക്കുക പച്ച മണം മാറുമ്പോൾ തീ ഓഫ് ചെയ്യാം ,മൈദ തണുക്കുമ്പോൾ പുറത്തെടുത്ത് ഒന്നുകൂടി കുഴക്കാം ഇനി വളരെ നൈസായി പരത്തി കൊടുക്കുക അതിനുമുകളിൽ മെൽറ്റ് ചെയ്ത ഡാൽഡയും മുകളിലായി പൊടിയും തൂകി കൊടുക്കുക, ഇനി ലയർ കളായി മടക്കം.. ഓരോ മടക്കിനിടയിലും മൈദ പൊടിയും ഡാൽഡയും ചേർക്കാൻ മറക്കരുത് ഇതിനെ ചപ്പാത്തി റോളർ കൊണ്ട് മാക്സിമം പരത്തുക ശേഷം ചെറിയ ചതുര കഷണങ്ങളായി മുറിച്ചെടുക്കാം ഇതിനുമുകളിൽ മസാലയും ഒരു കഷണം പുഴുങ്ങിയ മുട്ടയും വെച്ച് കൊടുക്കുക ശേഷം നാലു സൈഡിൽ നിന്നും മടക്കാം ഒരു കേക്ക് ടിന്നിനു മുകളിലേക്ക് വെച്ചുകൊടുത്ത ശേഷം, മൂടി വയ്ക്കാവുന്ന ഒരു പാനിലേക്ക് ഇത് വെച്ച് കൊടുക്കാം ഇഡലി പാത്രമോ കുക്കറോ ഉപയോഗിക്കാം ശേഷം ചെറിയ തീയിൽ മൂടിവെച്ച് നന്നായി ബേക്ക് ചെയ്ത് എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Baking Family

  • മുട്ട പഫ്സ്

    മുട്ട പഫ്സ്

    എല്ലാവർക്കും ഇഷ്ടമുള്ള മുട്ട പഫ്സ് നല്ല അടിപൊളി ടേസ്റ്റിൽ വീട്ടിൽ ഉണ്ടാക്കാം..

    INGREDIENTS

    മുട്ട

    സവാള

    ഇഞ്ചി

    വെളുത്തുള്ളി

    മഞ്ഞൾപൊടി

    ഉപ്പ്

    കുരുമുളകുപൊടി

    ഗരം മസാല

    മുളകുപൊടി

    പാസ്റ്ററി ഷീറ്റ്

    PREPARATION

    ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റി അതിനുശേഷം സവാള ചേർക്കാം ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ വഴറ്റുക ശേഷം മസാല പൊടികൾ ചേർക്കാം പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്തതിനു ശേഷം തീ ഓഫ് ചെയ്യാം, പാസ്ത്രി ഷീറ്റുകൾ എടുത്ത് മീഡിയം വലിപ്പമുള്ള സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്തതിനുശേഷം ഓരോന്നിന്റെയും നടുവിലായി ഫില്ലിംഗ് വെച്ചു കൊടുക്കാം പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചതിനുശേഷം ഒരു കഷണം ഇതിനു മുകളിൽ വയ്ക്കാം, സീറ്റുകൾ നാലു വശത്തു നിന്നും മടക്കി കൊടുക്കാം, ഇതിനുമുകളിൽ ആയി ബട്ടറോ മുട്ടയോ ബ്രഷ് ചെയ്തു കൊടുത്തതിനു ശേഷം ബേക്ക് ചെയ്ത് എടുക്കാം,

    വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക entegermandays

  • മുട്ട പഫ്സ് ഉണ്ടാക്കിയാലോ?

    മുട്ട പഫ്സ് ഉണ്ടാക്കിയാലോ?

    എല്ലാവര്ക്കും വളരെ ഇഷ്ടമുള്ള ഒരു നാലുമണി പലഹാരം ആണ് മുട്ട പഫ്സ്. മുട്ട പഫ്സ് എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്ന് പലര്‍ക്കും അറിയില്ല. നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ?

    മുട്ട പഫ്സ് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍

    ആട്ട-2 കപ്പ്

    ബട്ടർ -100 ഗ്രാം

    ഉപ്പ് പാകത്തിന്

    വെള്ളം ആവശ്യത്തിന്

    മുട്ട-3

    നാരങ്ങനീര് ഒരു ടീസ്പൂൺ

    പാചകരീതി:
    ആട്ടയിൽ ആവശ്യത്തിന് ഗ്രാം ബട്ടറിട്ട് പുട്ടിന് നനയ്ക്കും പോലെ നനയ്ക്കുക.
    ശേഷം നാരങ്ങാനീരുംഉപ്പും വെള്ളവും ചേർത്ത് നല്ല മുറുക്കത്തിൽ കുഴച്ചെടുക്കണം.ഇനി ഈ മാവ് ചെറിയ കനത്തിൽ പരത്തുക.എന്നിട്ട് ബാക്കിയുള്ള ബട്ടറിൽ നിന്നും പകുതി മാവിന്റെ മുകളിൽ തേച്ച് പിടിപ്പിച്ച് നാല് സൈഡിൽ നിന്നും മടക്കി ബോക്സ് പോലെയാക്കി അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.ശേഷം പുറത്തെടുത്ത് വീണ്ടും പരത്തുക.എന്നിട്ട് ബാക്കിയുള്ള ബട്ടറും തേച്ച് വീണ്ടും മടക്കി ഫ്രിഡ്ജിൽ ഒരു മണിക്കൂർ വെക്കണം.
    ശേഷം പുറത്തെടുത്ത് സ്ക്വയറായി പരത്തി തുല്യ കഷ്ണങ്ങളാക്കി ഒരോന്നിലും നിങ്ങൾക്ക് ഇഷ്ടമുള്ള ഫില്ലിങ് വെച്ച് കൊണ്ട് കോണോ ചതുരത്തിലോ,മടക്കുക. പ്രസ്സ് ചെയ്യരുത്.മുട്ട അടിച്ച് അത് പഫ്സിന് മുകളിൽ ബ്രഷ് ചെയ്ത് പ്രീ ഹീറ്റഡ് അവ്നിൽ 180 ഡിഗ്രി സെൽഷ്യസിൽ 15 മുതൽ 2O മിനിറ്റ് വരെ ബേക്ക് ചെയ്യുക.

    മുട്ട മസാല ഫില്ലിങ്ങിന്:

    പുഴുങ്ങിയ മുട്ട – മൂന്നെണ്ണം

    എണ്ണ – ഒരു ടേബിൾ സ്പൂൺ

    സവാള നീളത്തിലരിഞ്ഞത് – രണ്ട് വലുത്

    തക്കാളി നീളത്തിലരിഞ്ഞത് – ഒന്ന്

    പച്ചമുളക് ചതച്ചത് – 3-4

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി – അര ടീസ്പൂൺ

    ഗരം മസാല പൊടി – അര ടീസ്പൂൺ

    ഉപ്പ് – ഒരു നുള്ള്

    മല്ലിയില – കുറച്ച്

    പാനിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ സവാള വഴറ്റുക. ശേഷം തക്കാളി ചേർത്ത് എണ്ണതെളിയുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ചേർത്ത് പച്ച മണം മാറുമ്പോൾ ഗരം മസാല മഞ്ഞൾ പൊടികൾ ചേർത്ത് ഉപ്പും ചേർത്ത് വഴറ്റി മല്ലിയില ചേർത്ത് ഇറക്കുക. ഒരോ കഷ്ണം മുട്ടയും കുറച്ച് മസാലയും ഓരോ പഫ്സിൽ വെച്ച് മടക്കാം.