Tag: egg biriyani

  • മുട്ട ബിരിയാണി

    മുട്ട ബിരിയാണി

    കൊതിയൂറും രുചിയിൽ മുട്ട ബിരിയാണി തയ്യാറാക്കാം… വളരെ കുറച്ച് സമയത്തിനുള്ളിൽ ഇത്രയും രുചികരമായി

    Ingredients

    നെയ്യ് -രണ്ട് ടേബിൾ സ്പൂൺ

    കശുവണ്ടി -10

    മുന്തിരി -ഒന്നര ടേബിൾസ്പൂൺ

    സവാള -ഒന്ന്

    മസാലകൾ

    സവാള -3

    ഉപ്പ്

    ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്

    തക്കാളി -2

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    ബിരിയാണി മസാല -രണ്ട് ടീസ്പൂൺ

    തൈര് -കാൽ കപ്പ്

    മല്ലിയില

    പുതിനയില

    വെള്ളം -നാലര കപ്പ്

    ബിരിയാണി റൈസ് -രണ്ട് കപ്പ്

    പുഴുങ്ങിയ മുട്ട -5

    കുക്കറിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക ആദ്യം കശുവണ്ടി മുന്തിരി വറുത്തെടുത്ത് മാറ്റിവയ്ക്കാം ശേഷം സവാള ഫ്രൈ ചെയ്തെടുത്ത മാറ്റാം, ഇനി അതേ എണ്ണയിലേക്ക് മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്യുക ശേഷം സവാള അരിഞ്ഞത് ചേർത്ത് ഉപ്പും ചേർത്ത് നന്നായി വഴറ്റാം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യുക ശേഷം തക്കാളി ചേർക്കണം, അടുത്തതായി മസാലപ്പൊടികൾ ചേർത്ത് നല്ല സോഫ്റ്റ് ആകുന്നതുവരെ വഴറ്റണം തൈരും മല്ലിയില പുതിനയില എന്നിവയും ചേർക്കാം, എല്ലാം കൂടി മിക്സ് ചെയ്തു കഴിഞ്ഞു വെള്ളം ഒഴിച്ചു കൊടുക്കാം, തിളക്കുമ്പോൾ കഴുകിയെടുത്ത് വച്ചിരിക്കുന്ന അരിയും പുഴുങ്ങിയെടുത്ത മുട്ടയും ചേർക്കാം ഇനി കുക്കർ അടച്ച് ഒരു വിസിൽ വേവിക്കുക, കുക്കർ തുറക്കുമ്പോൾ മുകളിലേക്ക് വറുത്തെടുത്ത സവാള കശുവണ്ടി മുന്തിരി മല്ലിയില പുതിനയില എന്നിവ ചേർത്ത് ഒരു മിനിറ്റ് മൂടി വയ്ക്കുക ഇനി വിളമ്പാം

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Tips Kitchen

  • ഇത്ര എളുപ്പമായിരുന്നോ ബിരിയാണി ഉണ്ടാക്കാൻ?

    ഇത്ര എളുപ്പമായിരുന്നോ ബിരിയാണി ഉണ്ടാക്കാൻ?

    |ഇത്ര എളുപ്പമായിരുന്നോ ബിരിയാണി ഉണ്ടാക്കാൻ?ഇപ്പൊ തന്നെ തയ്യാറാക്കി നോക്കൂ എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ബിരിയാണി (Perfect egg biriyani) ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Shibla’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • തലശ്ശേരി സ്റ്റൈലില്‍ മുട്ട ബിരിയാണി ഉണ്ടാക്കുന്നത്‌ കാണൂ

    തലശ്ശേരി സ്റ്റൈലില്‍ മുട്ട ബിരിയാണി ഉണ്ടാക്കുന്നത്‌ കാണൂ

    തലശ്ശേരി സ്റ്റൈലില്‍ മുട്ട ബിരിയാണി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ജീരക ശാല ബിരിയാണി അരി 3 കപ്പ്, സവാള-3, തക്കാളി-3, വെളുത്തുള്ളി ചതച്ചത്-2 tbs, ഇഞ്ചി ചതച്ചത്-2 tbs, പച്ചമുളക്-1 tbs, കുറച്ചു പുതിനയില, കുറച്ചു മല്ലിയില, മുട്ട പുഴുങ്ങിയത്, പെരുംജീരകം, ഏലക്ക, ഗ്രാമ്പൂ, പട്ട, ബേ ലീഫ്, മഞ്ഞള്‍പൊടി, മുളകുപൊടി, നെയ്യ്, ഓയില്‍, ഗരംമസാലപൊടി, ആവശ്യത്തിനു ഉപ്പും വെള്ളവും ഇത്രയുമാണ് വേണ്ടത്. ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചുതരുന്നുണ്ട്. വീഡിയോ കണ്ടു ചെയ്തുനോക്കൂ. Courtesy: Saudaa’s kitchen.

     

  • സ്പെഷ്യല്‍ മുട്ട ബിരിയാണി ഉണ്ടാക്കാം

    സ്പെഷ്യല്‍ മുട്ട ബിരിയാണി ഉണ്ടാക്കാം

    ബിരിയാണി നമുക്ക് ഏറെ ഇഷ്ട്ടമാണ്.പലതരത്തില്‍ നമുക്ക് ബിരിയാണി ഉണ്ടാക്കാം …വെജിറ്റേറിയന്‍ കാര്‍ക്ക് പറ്റിയ ബിരിയാണി റസിപ്പി കുറേപ്പേര് മെസേജില്‍ ചോദിച്ചിട്ടുണ്ടായിരുന്നു …
    ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത് ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്ന മുട്ട ബിരിയാണി ആണ്, ഇതിനു ഒരു പ്രത്യേകത കൂടിയുണ്ട് സാധാരണ നമ്മള്‍ ബിരിയാണി ഉണ്ടാക്കുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാറില്ല എന്നാല്‍ ഈ ബിരിയാണിയില്‍ തേങ്ങാപ്പാലും ചേര്‍ക്കുന്നുണ്ട് എന്നതാണ് പ്രത്യേകത …നമുക്കിത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം …ഇതുണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

    മുട്ട-രണ്ടെണ്ണം ( കൂടുതല്‍ വേണ്ടവര്‍ക്ക് എണ്ണം കൂട്ടാം )

    ബിരിയാണി അരി-രണ്ടു കപ്പ്

    സവാള-മൂന്നു എണ്ണം

    തക്കാളി-ഒരെണ്ണം ( പേസ്റ്റ് ആക്കുക )

    തേങ്ങാപ്പാല്‍-അര കപ്പ്

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍

    പച്ചമുളക്-മൂന്നെണ്ണം

    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

    മുളകുപൊടി-അര ടീസ്പൂണ്‍

    മല്ലിപൊടി-അര ടീസ്പൂണ്‍

    ബിരിയാണി മസാല-1 ടീസ്പൂണ്‍

    വയനയില-ഒരെണ്ണം

    ഏലയ്ക്ക-രണ്ടെണ്ണം

    ഗ്രാമ്പൂ-രണ്ടെണ്ണം

    പട്ട-ഒരു കഷണം

    മല്ലിയില-ഒരു പിടി

    പുതിനയില -ഒരു പിടി

    ചെറുനാരങ്ങാനീര്

    നെയ്യ് ആവശ്യത്തിനു

    അലങ്കരിക്കാന്‍
    സവാള, മുന്തിരി, കശുവണ്ടിപ്പരിപ്പു നെയ്യില്‍ മൂപ്പിച്ചത്

    ഇതുണ്ടാക്കേണ്ട വിധം പറയാം ആദ്യം തന്നെ
    മുട്ട മുഴുങ്ങി വയ്ക്കുക.

    ബിരിയാണി അരി കഴുകി എടുക്കാം
    അടുത്തതായി ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത് വച്ച് തീ കത്തിക്കുക ( അല്പം വലുപ്പമുള്ള പാത്രം വയ്ക്കുക അരി ഇതില്‍ വേണം വേവാന്‍ ) ചൂടാകുമ്പോള്‍ അല്പം നെയ്യ് ഒഴിച്ച് ഗ്രാമ്പൂ, വയനയില, ഏലയ്ക്ക, പട്ട, അല്പം മല്ലിയില, അല്പം പുതിനയില, എന്നിവയും ചേര്‍ത്ത് ഒന്ന് വഴറ്റുക ഇനി ഇതിലേയ്ക്ക് അരിയിടുക പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക നാലു കപ്പ് വെള്ളം മതിയാകും.( വെള്ളം പറ്റുമ്പോള്‍ അരി വെന്തിരിക്കും അതാണ്‌ പാകം )

    ഇനി ഒരു ചീനച്ചട്ടിയില്‍ അല്പം നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു എടുത്ത സവാള ഇതിലിട്ട് വഴറ്റുക ശേഷം ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് തക്കാളി പേസ്റ്റും , മല്ലിയില ,പുതിനയില പച്ചമുളക് എന്നിവ എല്ലാം ചേര്‍ത്ത് ഇളക്കുക ഇനി ഇതിലേയ്ക്ക് മഞ്ഞപ്പൊടി,മല്ലിപൊടി,മുളക് പൊടി, ബിരിയാണി മസാല എല്ലാം ചേര്‍ത്ത് ഇളക്കി മുട്ടയും ചേര്‍ക്കുക ഇത് നന്നായി ഇളക്കി എടുക്കാം

    അതിനു ശേഷം നമുക്ക് ഒരു കുക്കറില്‍ വേവിച്ചു വച്ച ചോറ് പകുതി ഇടാം ശേഷം മുട്ട കൂട്ട് ഇടാം അതിനു ശേഷം ബാക്കി ചോറ് എല്ലാം ഇടാം ഇനി ഇതിന്റെ മുകളില്‍ വറുത്തു വച്ചിരിക്കുന്ന സവാള,മുന്തിരി,അണ്ടിപ്പരിപ്പ് എല്ലാം നിരത്താം ഇനി ഇതിനു മുകളില്‍ നമുക്ക് തേങ്ങാപ്പാല്‍ ഒഴിക്കാം ഇനി ഇത് കുക്കര്‍ അടച്ചു വച്ച് തീ കത്തിക്കാം ( കുക്കറിന്റെ വെയിറ്റ് ഇടണ്ട ) ഒന്ന് ആവി വരുമ്പോള്‍ തന്നെ നമുക്ക് ഇത് ഇറക്കി വയ്ക്കാം ഇനി ഇതിലേയ്ക്ക് ഒരു ചെറുനാരങ്ങാ പിഴിഞ്ഞ് ഒഴിക്കാം

    രുചികരമായ മുട്ട ബിരിയാണി തയ്യാര്‍

    വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം അഭിപ്രായങ്ങള്‍ അറിയിക്കണം

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക . പുതിയ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്‌ ചെയ്യുക

  • എഗ്ഗ് ബിരിയാണി ഉണ്ടാക്കാം

    എഗ്ഗ് ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍

    ബിരിയാണി അരി – 4 കപ്പ്‌

    മുട്ട – 4 എണ്ണം

    നെയ്യ് – 3 ടേബിള്‍സ്പൂണ്‍

    സവാള – 5 എണ്ണം

    കാരറ്റ് – 1 എണ്ണം (ചെറുത്‌)

    ഇഞ്ചി – 1 ഇഞ്ച്‌ കഷണം

    വെളുത്തുള്ളി – 8 അല്ലി

    തക്കാളി – 2 എണ്ണം

    കാപ്സികം – ½ എണ്ണം

    കറിവേപ്പില – 1 ഇതള്‍

    പാല്‍ – ¾ കപ്പ്‌

    കശുവണ്ടി – 15 എണ്ണം

    ഉണക്ക മുന്തിരി – 15 എണ്ണം

    കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍

    മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍

    മഞ്ഞള്‍പൊടി – 1 നുള്ള്

    ഗരംമസാല – 1 ടീസ്പൂണ്‍

    കറുവാപട്ട – 3 കഷ്ണം

    ഗ്രാമ്പു – 10 എണ്ണം

    ഏലയ്‌ക്ക – 4 എണ്ണം

    കുരുമുളക് – 10 എണ്ണം

    മല്ലിയില – 3 ഇതള്‍

    പുതിനയില – 5 ഇല

    വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍

    ചൂടുവെള്ളം – 7 കപ്പ്‌

    ഉപ്പ് – ആവശ്യത്തിന്

    തയാറാക്കുന്ന വിധം

    അരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
    മുട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച്‌ പുഴുങ്ങി എടുക്കുക. തോട് കളഞ്ഞശേഷം രണ്ടായി മുറിക്കുക.
    സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കാരറ്റ്, കാപ്സിക്കം, മല്ലിയില, പുതിനയില എന്നിവ അരിഞ്ഞെടുക്കുക.
    പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. 7കപ്പ്‌ ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. (അരി അധികം വെന്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്‍ ഒന്നിനോട് ഒട്ടിപ്പിടിക്കാതിരിക്കുന്നതാണ് അതിന്റെ പാകം.)

    പാനില്‍ 1½ ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് 2 സവാള (അരിഞ്ഞത്) ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
    മറ്റൊരു പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള, കാരറ്റ് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തക്കാളി, കാപ്സിക്കം, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മുട്ട ചേര്‍ത്ത് തീ അണയ്ക്കുക.

    ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും മുട്ട മസാലയും ഇടവിട്ട് അടുക്കടുക്കായി നിരത്തുക (ഏറ്റവും മുകളിലത്തേയും ഏറ്റവും താഴത്തേയും അടുക്കുകള്‍ ചോറ് ആയിരിക്കണം). വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ ½ ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.

    കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.
    മുട്ട ബിരിയാണി തയ്യാര്‍. സാലഡും പപ്പടവും നാരങ്ങ അച്ചാറും ഇതിന്റെ കൂടെ വിളമ്പാവുന്നതാണ്.

    കുറിപ്പ്

    1) മുന്‍കൂട്ടി ചൂടാക്കിയ ഓവനില്‍ വച്ചും ബിരിയാണി ദം ചെയ്യാവുന്നതാണ്.
    2) മുട്ടയുടെ എണ്ണം ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.