Tag: CURD CURRY

  • തൈര്  കറി

    തൈര് കറി

    തൈര് കൊണ്ട് ഞൊടിയിടയിൽ തയ്യാറാക്കം കിടിലൻ ഒഴിച്ചു കറി, കറി ഉണ്ടാക്കാൻ സമയമില്ലെങ്കിൽ ഇത് ട്രൈ ചെയ്താൽ മതി…

    Ingredients

    തൈര് -ഒരു കപ്പ്

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    കസൂരി മേത്തി -ഒന്നര ടീസ്പൂൺ

    വെളിച്ചെണ്ണ

    ജീരകം

    ചെറിയുള്ളി -അരക്കപ്പ്

    കറിവേപ്പില

    മല്ലിയില

    Preparation

    തൈര് ഒരു പാത്രത്തിലേക്ക് എടുക്കുക മസാലപ്പൊടികളും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ജീരകം ചേർത്ത് പൊട്ടുമ്പോൾ ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ശേഷം എടുത്തു വച്ചിരിക്കുന്ന തൈര് ചേർത്തു കൊടുക്കാം ഇനി നന്നായി ചൂടാക്കി തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • തൈരു കറി,

    തൈരു കറി,

    അധികം കഷ്ണങ്ങൾ ആവശ്യമില്ലാത്ത എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന തൈരു കറി, തിരക്കുള്ള സമയങ്ങളിൽ ഉണ്ടാക്കാനായി പറ്റിയത്…

    Ingredients

    തക്കാളി- 1

    പച്ചമുളക് -2

    തൈര് -4 ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    ഉലുവ -കാൽ ടീസ്പൂൺ

    ഇഞ്ചി

    പച്ചമുളക്

    ചെറിയുള്ളി

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    മല്ലിയില

    കറിവേപ്പില

    തൈര് -അരക്കപ്പ്

    ഉപ്പ്

    പഞ്ചസാര -ഒരു നുള്ള്

    Preparation

    തക്കാളിയും പച്ചമുളകും കുറച്ചു തൈരും മിക്സ് ചെയ്തു മാറ്റിവയ്ക്കുക. ഒരു മൺ പാൻ അടുപ്പിൽ വച്ച് ചൂടാക്കുക, കടുകും ഉലുവയും ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി പച്ചമുളക് ചെറിയുള്ളി കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കാം മല്ലിയില അരിഞ്ഞത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം കുറച്ചു മഞ്ഞൾപൊടി ചേർക്കാം ഇതിന്റെ പച്ചമണം മാറുമ്പോൾ മിക്സ് ചെയ്തു വെച്ച തൈരും തക്കാളിയും ചേർക്കാം കൂടെ മാറ്റിവെച്ച ബാക്കിയുള്ള തൈരും ചേർക്കാം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് നന്നായി ചൂടാക്കി തീ ഓഫ് ചെയ്യുക അവസാനമായി കുറച്ച് പഞ്ചസാര ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • തൈര് കറി

    തൈര് കറി

    ചോറിനൊപ്പം ഒഴിച്ചു കഴിക്കാനായി ഒരു വെറൈറ്റി തൈര് കറിയുടെ റെസിപ്പി ഇതാ..

    Ingredients

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    ജീരകം -രണ്ടു നുള്ള്

    സവാള -ഒന്ന്

    കായപ്പൊടി

    കറിവേപ്പില

    പച്ചമുളക് -ഒന്ന്

    തക്കാളി -ഒന്ന്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    മഞ്ഞൾ പൊടി

    കസൂരി മേത്തി -ഒരു ടീസ്പൂൺ

    ഉപ്പ്

    തൈര് -ഒരു കപ്പ്

    Preparation

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ജീരകം ചേർക്കാം ജീരകം പൊട്ടുമ്പോൾ സവാള ചേർക്കാം ശേഷം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി കറിവേപ്പില ഇവയെല്ലാം ചേർക്കാം നല്ലതുപോലെ വഴറ്റിയതിനുശേഷം ഉപ്പും മസാലപ്പൊടികളും ചേർക്കാം ഇതിന്റെ എല്ലാം പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ കട്ട തൈര് നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക എല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുത്താൽ രുചികരമായ കറി തയ്യാർ.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fresh World

  • ഉള്ളി തൈര് കറി

    ഉള്ളി തൈര് കറി

    ചോറിനൊപ്പം കഴിക്കാനായി നല്ലൊരു ഉള്ളി തൈര് കറി ഇതിന്റെ രുചി ഒരാഴ്ചവരെ നാവിൽ നിന്നും പോകില്ല

    INGREDIENTS

    വെളുത്തുള്ളി- 6

    കറിവേപ്പില

    ഇഞ്ചി -ചെറിയ കഷണം

    ചെറിയ ഉള്ളി-100 ഗ്രാം

    പച്ചമുളക് -രണ്ട്

    സവാള -ഒന്ന്

    തൈര് -ഒരു കപ്പ്

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഗരം മസാല -ഒരു ടീസ്പൂൺ

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    ഉലുവ

    ചെറിയ ജീരകം

    പേരുഞ്ജീരകം

    മഞ്ഞൾ പൊടി

    മല്ലിയില

    PREPARATION

    ആദ്യം ഒരു പാത്രത്തിൽ തൈരും ചെറിയുള്ളി പച്ചമുളക് ഉപ്പ് എന്നിവയും മിക്സ് ചെയ്ത് മാറ്റിവയ്ക്കുക മറ്റൊരു മൺപാത്രം അടുപ്പിൽ വച്ച് കത്തിക്കണം ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം കടുകും ഉലുവയും ചേർത്ത് പൊട്ടുമ്പോൾ ചെറിയ ജീരകവും പെരുംജീരകവും ചേർക്കാം ഇനി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി സവാള എന്നിവ ചേർത്ത് നന്നായി വഴറ്റണം ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സ് ചെയ്യാം ഇനി മിക്സ് ചെയ്തു വച്ചിരിക്കുന്ന തൈര് ഒഴിക്കാം ഒന്ന് ചൂടാകുമ്പോൾ തീ ഓഫ് ചെയ്ത് മല്ലിയില ചേർക്കാം കറി തയ്യാർ

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jency’s Food World