Tag: #chicken pola

  • ചിക്കൻ പോള

    ചിക്കൻ പോള

    ഇതൊരു കഷണം കഴിച്ചാൽ മതി വയറു നിറയും കൂടെ മനസ്സും, അതിഥികളെ സൽക്കരിക്കാനും സ്വാതോടെ കഴിക്കാനുമായി ഇത് ഒരു കിടിലൻ പോള

    Ingredients

    ചിക്കൻ ഫ്രൈ ചെയ്തത്

    ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്

    ക്യാബേജ് ഗ്രേറ്റ് ചെയ്തത്

    ഉപ്പ്

    കുരുമുളകുപൊടി അര ടീസ്പൂൺ

    ക്രീം ചീസ്

    ടൊമാറ്റോ സോസ്

    മുട്ട രണ്ട്

    മൈദ -ഒരു കപ്പ്

    ഉപ്പ്

    പാൽ -ഒരു കപ്പ്

    സൺഫ്ലവർ ഓയിൽ -ഒരു ടേബിൾ സ്പൂൺ

    ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ

    Preparation

    ചെറുതായി മുറിച്ച ചിക്കനും ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ക്യാബേജ് ഇവയും ഒരു ബൗളിൽ എടുത്ത് ഉപ്പ് കുരുമുളകുപൊടി മയോണൈസ് സോസ് ഇവ ചേർത്ത് മിക്സ് ചെയ്ത് മാറ്റുക ഇനി മൈദ മുട്ട ഓയിൽ പാല് ഉപ്പ് ബേക്കിംഗ് പൗഡർ എന്നിവ അരച്ചെടുക്കാം ഒരു സോസ് പാൻ അടുപ്പിൽ വച്ച് ചെറിയ തീയിൽ ചൂടാക്കുക ഇതിലേക്ക് കുറച്ചു വാപൊഴിക്കണം മുകളിലായി തയ്യാറാക്കിയ ചിക്കൻ മിക്സ് പരത്തി ഇട്ടു കൊടുക്കുക അതിനുമുകളിൽ വീണ്ടും തയ്യാറാക്കിയ മാവൊഴിക്കാം ഏറ്റവും മുകളിലായി കുറച്ചു കൂടി ഫില്ലിംഗ് വെച്ചുകൊടുത്ത് പാൻ മൂടി ചെറിയ തീയിൽ വേവിക്കണം, കുറച്ചു സമയം കഴിഞ്ഞ് മറ്റൊരു പാനിലേക്ക് മാറ്റി രണ്ടുവശവും നന്നായി വേവിച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nabraz Kitchen

  • ചിക്കൻ  പോള

    ചിക്കൻ പോള

    കുഴയ്ക്കണ്ട പരത്തണ്ട ഈസിയായി തയ്യാറാക്കാം കിടിലൻ രുചിയുള്ള പോള, ചിക്കൻ ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കി എടുക്കാം,

    Ingredients

    ചിക്കൻ

    സവാള

    പച്ചമുളക്

    ക്യാരറ്റ്

    ക്യാബേജ്

    തക്കാളി

    ഉപ്പ്

    മല്ലിയില

    മയോണൈസ്

    മുട്ട

    ഉപ്പ്

    മൈദ

    ഉപ്പ്

    ഓയിൽ

    Preparation

    ചിക്കൻ ചെറിയ കഷണങ്ങളാക്കി മഞ്ഞൾപൊടി ഉപ്പും മുളകുപൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് വറുക്കുക, ഇതിലേക്ക് സവാള പച്ചമുളക് അരിഞ്ഞുവെച്ച മറ്റു പച്ചക്കറികൾ എന്നിവ ചേർക്കുക നല്ലപോലെ മിക്സ് ചെയ്ത് വേവുമ്പോൾ ഉപ്പും കുറച്ചു കുരുമുളകു പൊടിയും ചേർക്കാം കുറച്ചു മല്ലിയില കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക ശേഷം മയോനൈസ് ചേർക്കുക, ഇനി മൈദ മുട്ട എണ്ണ ഉപ്പ് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടാകാൻ വയ്ക്കുക ഇതിലേക്ക് തയ്യാറാക്കിയ മാവ് പകുതി ഒഴിച്ചു കൊടുക്കാം മുകളിലായി ഫില്ലിംഗ് വെക്കുക പരത്തി കൊടുത്ത് പാത്രം മൂടിവെച്ച് ചെറുതായി വേവിക്കുക ബാക്കി മാവും മുകളിലേക്ക് ഒഴിച്ച് കൊടുക്കാം ചെറിയ തീയിൽ വച്ച് വേവിച്ച് ഒരു പാനിലേക്ക് മറിച്ചിടാം രണ്ടുവശവും നന്നായി വെന്തു കഴിഞ്ഞാൽ മുറിച്ചെടുത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shanas recipies