Tag: chemmeen curry

  • ഉണക്ക ചെമ്മീൻ വിഭവങ്ങൾ

    ഉണക്ക ചെമ്മീൻ വിഭവങ്ങൾ

    ഉണക്ക ചെമ്മീൻ കൊണ്ട് വളരെ രുചികരമായ രണ്ട് വിഭവങ്ങൾ, സ്വാദിഷ്ടമായ ഒരു ഒഴിച്ചു കറിയും, രുചികരമായ ഒരു ഉലർത്തും…

    Ingredients

    ഉണക്ക ചെമ്മീൻ -ഒരു കപ്പ്

    പച്ചക്കായ -രണ്ട്

    തേങ്ങാ ചിരവിയത് -ഒരു കപ്പ്

    പുളി -ഒരു കഷണം

    കാശ്മീരി മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    കറിവേപ്പില

    ഇഞ്ചി -ഒരു ചെറിയ കഷണം

    ചെറിയ ഉള്ളി -10

    തക്കാളി -1

    പച്ചമുളക് -3

    ഉലുവപ്പൊടി -അര ടീസ്പൂൺ

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    ഉലുവ -കാൽ ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    Preparation

    ആദ്യം കറി തയ്യാറാക്കാം ഇതിനായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചതച്ചുവെച്ച ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക ശേഷം മസാല പൊടികൾ ചേർത്ത് മിക്സ് ചെയ്യാം തേനിയും ചേർത്ത് എല്ലാംകൂടി നന്നായി ചൂടാക്കിയതിനുശേഷം തീ ഓഫ് ചെയ്യുക ഇതിനെ നന്നായി അരച്ചെടുക്കണം അരച്ച് പേസ്റ്റ് ഒരു മൺകലത്തിലേക്ക് ഒഴിക്കുക കൂടെ പുളി വെള്ളം ഉപ്പ് കായ ഇവയും ചേർക്കാം ഇനി നന്നായി തിളപ്പിക്കണം കായ വേകുമ്പോൾ ഉണക്ക ചെമ്മീൻ ചേർക്കാം നന്നായി തിളപ്പിച്ച് വേവുമ്പോൾ തീ ഓഫ് ചെയ്യുക, ഇതിലേക്ക് ചെറിയുള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കാം

    ഉലർത്തു തയ്യാറാക്കാൻ ഉണക്ക ചെമ്മീൻ നന്നാക്കി കഴുകി എടുത്തതിനു ശേഷം ഉപ്പും മുളക് പൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക, ഉപ്പു ചേർക്കണം എന്ന് നിർബന്ധമില്ല , കുറച്ചു സമയം വെച്ചതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക ചെറിയുള്ളി ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ നന്നായി മൂപ്പിക്കുക ഇതിലേക്ക് ചെമ്മീനും ചേർത്ത് കൊടുത്ത് ചെറിയ തീയിൽ ഫ്രൈ ചെയ്തെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കേരള സ്റ്റൈൽ ചെമ്മീൻ കറി

    കേരള സ്റ്റൈൽ ചെമ്മീൻ കറി

    തേങ്ങയരച്ചു വെച്ച നാടൻ രീതിയിലുള്ള കേരള സ്റ്റൈൽ ചെമ്മീൻ കറി, മണം കേട്ടാൽ തന്നെ വായിൽ വെള്ളം നിറയും,,

    Ingredients

    ചെമ്മീൻ അരക്കിലോ

    കാശ്മീരി മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ

    മഞ്ഞൾപ്പൊടി അര ടീസ്പൂൺ

    ഉപ്പ്

    പച്ചമുളക് രണ്ട്

    ഇഞ്ചി

    വെളുത്തുള്ളി

    കറിവേപ്പില

    കുടംപുളി

    തേങ്ങാക്കൊത്ത്

    തേങ്ങാ ചിരകിയത്

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ചെറിയ ഉള്ളി

    Preparation

    ചെമ്മീനിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കുടംപുളി തേങ്ങ കൊത്ത് കറിവേപ്പില ഇവയെല്ലാം ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് നന്നായി വേവിക്കുക വെന്തു വരുമ്പോൾ തേങ്ങാ അരച്ചു ചേർക്കാം നന്നായി തിളച്ചു കഴിഞ്ഞ് തീ ഓഫ് ചെയ്യുക കടുക് കറിവേപ്പില ചെറിയുള്ളി എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Life of Ammu Jithu

  • ചെമ്മീൻ കറി

    ചെമ്മീൻ കറി

    മസാലകൾ ഒന്നും ചേർക്കാതെ തേങ്ങാപ്പാലിൽ തയ്യാറാക്കിയ നല്ലൊരു നാടൻ ചെമ്മീൻ കറി,… ചെമ്മീൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ…

    Ingredients

    ചെമ്മീൻ -അരക്കിലോ

    മാങ്ങ -ഒന്ന്

    പച്ചമുളക് -മൂന്ന്

    ഇഞ്ചി -ഒരു കഷണം

    വെളുത്തുള്ളി -5- 6

    കറിവേപ്പില

    തേങ്ങാപ്പാൽ

    വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ

    ഉലുവ -രണ്ടു നുള്ള്

    ഉപ്പ്

    Preparation

    ഒരു മൺചട്ടി ചൂടാവാനായി വയ്ക്കുക വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് ചൂടാകുമ്പോൾ ഉലുവ ചേർത്ത് പൊട്ടിക്കാം ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ചെറിയ ഉള്ളി ഇവ ചേർത്ത് കൊടുത്ത് നന്നായി വഴറ്റാം ഇത് വഴന്നു കഴിഞ്ഞാൽ തേങ്ങയുടെ രണ്ടാം പാൽ ഒരു കപ്പ് ചേർക്കാം കൂടെ ഒരു കപ്പ് ചൂടുവെള്ളവും ചേർക്കാം ഉപ്പു കൂടി ചേർത്ത് തിളക്കുമ്പോൾ ചെമ്മീനും പച്ചമാങ്ങയും ചേർക്കാം,, 15 മിനിറ്റ് വേവിച്ചതിനു ശേഷം കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിക്കാം കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Daily Dishes

  • വറുത്തരച്ച ഉണക്ക ചെമ്മീൻ കറി

    വറുത്തരച്ച ഉണക്ക ചെമ്മീൻ കറി

    ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നേം തുള്ളിയാൽ ചട്ടിയോളം.. ആ ചട്ടിയോടെ എടുത്ത് ഉണക്കി വറുത്തരച്ച്‌ ഒരു കറിയുണ്ടാക്കി ഉണ്ടാക്കിയത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും Dry prawns curry ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Alfa’s kitchen ചാനല്‍ Subscribe ചെയ്യൂ.