Tag: chemmeen

  • ഈ ഒരു ചെമ്മീന്‍ ഉലര്‍ത്ത്‌, അതും കുട്ടനാടന്‍ സ്റ്റൈലില്‍

    ഈ ഒരു ചെമ്മീന്‍ ഉലര്‍ത്ത്‌, അതും കുട്ടനാടന്‍ സ്റ്റൈലില്‍

    ഈ ഒരു ചെമ്മീന്‍ ഉലര്‍ത്ത്‌, അതും കുട്ടനാടന്‍ സ്റ്റൈലില്‍ എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Prawns Roast ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യൂ.

  • ഒരു നാടൻ ചമ്മന്തി

    ഒരു നാടൻ ചമ്മന്തി

    ഒരു നാടൻ ചെമ്മീൻ ചമ്മന്തി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചെമ്മീൻ ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.

  • കൊതിയൂറും ചെമ്മീന്‍ ഉലര്‍ത്തിയത്

    കൊതിയൂറും ചെമ്മീന്‍ ഉലര്‍ത്തിയത്

    ഇന്ന് നമുക്ക് ചെമ്മീന്‍ ഉലര്‍ത്ത്‌ ഉണ്ടാക്കാം ..ചെമ്മീന്‍ ഉലര്‍ത്ത്‌ നമുക്ക് എത്ര കഴിച്ചാലും മതിയാകില്ല അത്ര ടേസ്റ്റ് ആണ് ഇതിനു..വൃത്തിയാക്കുന്ന ഒരു പണി ആലോചിച്ചാണ് പലരും ഇത് വാങ്ങാന്‍ മടിക്കുന്നത് പക്ഷെ ഇതിന്റെ ടേസ്റ്റ് ഓര്‍ക്കുമ്പോള്‍ നമുക്ക് അതൊരു ഭാരം ആകാറില്ല അല്ലെ ..നമുക്ക് നോക്കാം എങ്ങിനെ ഇത് തയ്യാറാക്കാം എന്ന്

    ചെമ്മീന്‍- അരക്കിലോ
    വെളുത്തുള്ളി- അഞ്ച് അല്ലി
    ഇഞ്ചി- ചെറിയ കഷ്ണം
    പച്ചമുളക്- നാലെണ്ണം
    മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
    മുളക് പൊടി- രണ്ട് ടീസ്പൂണ്‍
    കുരുമുളക് പൊടി-ഒരു ടീസ്പൂണ്‍
    ഉപ്പ്-ആവശ്യത്തിന്
    ചെറുനാരങ്ങ നീര്- ആവശ്യത്തിന്

    ചെമ്മീന്‍ ഉലര്‍ത്താനുള്ള ചേരുവകള്‍
    ചെറിയ ഉള്ളി ചതച്ചു എടുത്തത്‌ – ഒരു കപ്പ്
    തേങ്ങ ചിരകിയത്- ഒരു കപ്പ്
    വെളുത്തുള്ളി ചതച്ചു എടുത്തത്‌ – ഒരു ടേബിള്‍സ്പൂണ്‍
    ഇഞ്ചി അരിഞ്ഞത്-ഒരു ടേബിള്‍സ്പൂണ്‍
    പച്ചമുളക്- രണ്ടെണ്ണം
    പെരും ജീരകപ്പൊടി-ഒരു ടീസ്പൂണ്‍
    ഗരംമസാല- ഒരു ടീസ്പൂണ്‍
    മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
    ഉപ്പ്- ആവശ്യത്തിന്
    കറിവേപ്പില-രണ്ട് തണ്ട്
    വെളിച്ചെണ്ണ- പാകത്തിന്

    തയ്യാറാക്കുന്ന വിധം നോക്കാം
    ചെമ്മീന്‍ നല്ലതു പോലെ വൃത്തിയായി കഴുകിയ ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ്‌ ചെറുനാരങ്ങ നീര് എന്നിവയെല്ലാം കൂടി അരച്ച് ചെമ്മീനില്‍ പുരട്ടി മാറ്റി വെയ്ക്കുക. ഇത് ഒരു മണിക്കൂര്‍ എങ്കിലും ഇരിക്കട്ടെ എന്നാലെ നന്നായി മസാല പിടിക്കൂ

    ഒരു മണിക്കൂറിനു ശേഷം ഒരു പാന്‍ അടുപ്പത് വച്ച് എണ്ണ ചൂടാക്കി ഇതിലേക്ക് മസാല ചേര്‍ത്ത് വച്ച ചെമ്മീനിട്ട് വറുത്തെടുക്കാം.ഒരുപാട് ഡീപ് ഫ്രൈ വേണ്ട കേട്ടോ ഇനി നമുക്ക് ഇത് ഉലര്‍ത്തി എടുക്കാം

    അതിനായിട്ട്‌ ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചെറിയ ഉള്ളി, കറിവേപ്പില എന്നിവ വഴറ്റിയെടുക്കാം. പിന്നീട് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കൂടി ചേര്‍ത്ത് വഴറ്റണം. എല്ലാം നല്ലതു പോലെ വഴറ്റിയ ശേഷം ബാക്കി വരുന്ന മസാലപ്പൊടികള്‍ ഒരൊന്നായീ ചേര്‍ത്ത് വഴട്ടാം
    അതിനു ശേഷം പാകത്തിന് ഉപ്പും ചേര്‍ത്ത് തേങ്ങ കൂടി ചേര്‍ക്കാം. ശേഷം തേങ്ങ മൂത്ത് കഴിഞ്ഞാല്‍ വറുത്തു വെച്ചിരിയ്ക്കുന്ന ചെമ്മീന്‍ ഇതിലേക്കിട്ട് ഇളക്കി യോജിപ്പിക്കാം .15 മിനിട്ടോളം ഇത് ഇളക്കി വേവിയ്ക്കാം. പിന്നീട് കറി വാങ്ങി വെച്ച് എണ്ണയും കറിവേപ്പിലയും കറിക്കുമുകളില്‍ ഇടാം
    സ്വാദിഷ്ടമായ ചെമ്മീന്‍ ഉലര്‍ത്ത്‌ തയ്യാര്‍

    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    കബ്സ ഉണ്ടാക്കാം ഈസിയായി

  • കൊതിയൂറും കൊഞ്ച് കറി

    കൊതിയൂറും കൊഞ്ച് കറി

    മീന്‍ വിഭവങ്ങളില്‍ തന്നെ ഏറ്റയും ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് കൊഞ്ച് ചെമ്മീന്റെ ചെറിയൊരു വക ഭേദം തന്നെയാണ് കൊഞ്ച് ചെമ്മീനിനെക്കാള്‍ വലുതായിരിക്കുമെന്ന് മാത്രം …മറ്റു മീനുകളെ അപേക്ഷിച്ച് ഇത് വില അല്പം കൂടുതലും ആണ് …പക്ഷെ നല്ലത് കണ്ടാല്‍ വില കൊടുത്തു വാങ്ങാന്‍ നമുക്ക് മടിയില്ലത്തിടത്തോളം നമ്മുടെ തീന്‍ മേശയില്‍ കൊഞ്ചിന് ഒരു പ്രത്യേക സ്ഥാനമുണ്ട് … കൊഞ്ച്വ കഴിച്ചു രുചി അറിഞ്ഞവര്‍ വീണ്ടും കൊഞ്ചിനെ തേടി പോകും അവിടെ വിലയൊന്നും ഒരു പ്രശ്നമേ അല്ല .. രുചികരമായ കൊഞ്ച് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കൊഞ്ച്-അരക്കിലോ

    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

    ഉപ്പ് – ആവശ്യത്തിനു

    വറുത്തരയ്ക്കാന്‍

    തേങ്ങ ചിരകിയത്-അര മുറി

    മുഴുവന്‍ മല്ലി-3 ടേബിള്‍ സ്പൂണ്‍

    ഉണക്കമുളക്-6 എണ്ണം

    വെളുത്തുള്ളി അരിഞ്ഞത്-2 ടീസ്പൂണ്‍

    ചെറിയുള്ളി-10 എണ്ണം

    കറിയ്ക്ക്
    ഉലുവ-കാല്‍ ടീസ്പൂണ്‍

    ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍

    സവാള-1 എണ്ണം

    പുളി-ചെറുനാരങ്ങാവലുപ്പത്തില്‍

    കറിവേപ്പില

    വറവിന്
    കടുക്-കാല്‍ ടീസ്പൂണ്‍
    ചെറിയുള്ളി-6 എണ്ണം
    ഉണക്കമുളക്-2 എണ്ണം

    ഇനി ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം
    ആദ്യമായി കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.നന്നായി മസാല പിടിക്കട്ടെ
    ഇനി അടുത്തതായി വറുത്തരയ്ക്കാനുള്ള ചേരുവകള്‍ ചുവക്കനെ വറുക്കാം ആദ്യം തേങ്ങയും പിന്നെ മല്ലി..ഉള്ളി…വെളുത്തുള്ളി …ചെറിയ ഉള്ളി എന്ന ക്രമത്തില്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കാം ശേഷം ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പേസ്റ്റാക്കുക.

    ഇനി അടുത്തതായി ഒരു പാത്രത്തില്‍, മണ്‍ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്, വെളിച്ചെണ്ണ ചൂടാക്കുക. ഇതില്‍ ഉലുവയിട്ടു പൊട്ടിയ്ക്കുക. ഇഞ്ചി, കറിവേപ്പില, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക. നല്ലപോലെ വഴന്നു കഴിയുമ്പോള്‍ ഇതിലേയ്ക്കു വറുത്തരച്ച പേസ്റ്റ് ചേര്‍ക്കുക നന്നായി ഇളക്കിയ ശേഷം , പുളിവെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം ഇത് നന്നായി ഇളക്കി യോജിപ്പിക്കുക …ഇനി ഇത് തിളയ്ക്കുമ്പോള്‍ കൊഞ്ച് ചേര്‍ത്തിളക്കണം കൊഞ്ച് വേവും വരെ ഒരു പാത്രം കൊണ്ട് അടച്ചു വയ്ക്കാം ഇത് ഇത് നന്നായി വെന്തു കഴിയുമ്പോള്‍ ഇറക്കിവച്ചിട്ടു വറുത്തിടാനുള്ള ചേരുവകള്‍ ചേര്‍ത്ത് വറുത്തിടണം.
    വറുത്തരച്ച കൊഞ്ചു കറി തയ്യാര്‍.

    ഇത് വളരെ രുചികരമാണ് എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

  • ചെമ്മീന്‍ കുടമ്പുളി ഇട്ടു വച്ചത്

    ചെമ്മീന്‍ കുടമ്പുളി ഇട്ടു വച്ചത്

    ചേരുവകള്‍

    ചെമ്മീൻ വൃത്തിയാക്കിയത് -1/ 2 kg

    ഉള്ളി അരിഞ്ഞത് അഞ്ചെണ്ണം

    പുളി നാല് കഷ്ണം കഴുകി വെള്ളത്തിൽ ഇട്ടു വെക്കുക.

    പച്ചമുളക് അരിഞ്ഞത് -3

    മുളകുപൊടി -2 ടേബിൾ സ്പൂൺ

    മഞ്ഞൾപ്പൊടി -1/2 ടി സ്പൂൺ

    ഉലുവപ്പൊടി -1/4 ടി സ്പൂൺ

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 സ്പൂൺ

    കറിവേപ്പില,വെളിച്ചെണ്ണ,ഉപ്പ്,വെള്ളം -ആവശ്യത്തിന്

    ഉണ്ടാക്കേണ്ട വിധം

    ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം കുഞ്ഞുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റുക ഇതിലേക്ക് തീയ് കുറച്ച ശേഷം മുളകുപൊടിയും ഉലുവപ്പൊടിയും ചേർക്കുക.ഇതിലേക്ക് വെള്ളത്തോട് കൂടി പുളി ചേർക്കുക.തിളച്ചശേഷം കൊഞ്ച് ചേർത്ത് ആവശ്യത്തിന് ഉപ്പുമിട്ട് വറ്റിച്ചെടുക്കാം.കറിവേപ്പില ചേർത്ത് വാങ്ങാം.ഗ്രേവി കുറുകിയിരിക്കുന്നതാണ് ടേസ്റ്റ്‌.

  • രുചികരമായ ചെമ്മീന്‍ മസാല ഉണ്ടാക്കാം

    രുചികരമായ ചെമ്മീന്‍ മസാല ഉണ്ടാക്കാം

    ചേരുവകള്‍

    എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍

    ചെമ്മീന്‍: 250 ഗ്രാം കഴുകി വൃത്തിയാക്കിയത്

    ഏലക്കായ്: രണ്ട്

    പെരുഞ്ചീരകം: ഒരു ടീസ്പൂണ്‍

    കറുവപ്പട്ട: ഒന്ന്

    ചെറുത് ഉള്ളി: ഒരു വലുത് ചെറുതായി അരിഞ്ഞത്

    പച്ചമുളക്: ഒന്ന്

    കറിവേപ്പില: ഒരു തണ്ട്

    മുളക് പൊടി: ഒരു ടീസ്പൂണ്‍

    മല്ലി പൊടി: ഒരു ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍

    ഗരംമസാല: അര ടീസ്പൂണ്‍

    കുരുമുളക് പൊടി: അരടീസ്പൂണ്‍

    തക്കാളി: രണ്ടെണ്ണംചെറുതായി അരിഞ്ഞത്

    ഉപ്പ്: ആവശ്യത്തിന്

    വെള്ളം: അരക്കപ്പ്

    2 ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്: ഒരു ടീസ്പൂണ്‍

    മുളകു പൊടി: ഒരു ടീസ്പൂണ്‍

    മല്ലി പൊടി: രണ്ട് ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍

    ഗരംമസാല പൊടി: അരടീസ്പൂണ്‍

    കുരുമുളക് പൊടി: ഒരു ടീസ്പൂണ്‍

    ഉപ്പ്: ആവശ്യത്തിന്

     

    തയ്യാറാക്കുന്നവിധം:

    ചെമ്മീനില്‍ രണ്ടാമത്തെ ചേരുവകള്‍ പുരട്ടി പത്തുമിനിറ്റ് വെക്കുക. ഒരു കടായിയില്‍ എണ്ണ ചൂടാക്കുക. അതിലേക്ക് ചെമ്മീന്‍ ഇട്ട് ആറേഴ് മിനിറ്റ് കുക്ക് ചെയ്യുക. കടായിയിലെ ചെമ്മീന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം കടായി ചൂടാക്കുക. അതിലെ എണ്ണയിലെ ബബിള്‍സ് നിന്നാല്‍ കറുവപ്പട്ടയും പെരുഞ്ചീരകവും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഉള്ളിയും കറിവേപ്പിലയും, പച്ചമുളകും ചേര്‍ത്ത് അഞ്ചുമിനിറ്റ് ഇളക്കുക. ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഉപ്പും മറ്റ് പൊടികളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. ശേഷം തക്കാളി ചേര്‍ത്ത് ഇളക്കുക. അടച്ചുവെച്ച് അഞ്ചുമിനിറ്റ് വേവിക്കുക. തീകുറച്ചുവേണം വേവിക്കാന്‍. അതിനുശേഷം അല്പം വെള്ളം  ചേര്‍ത്ത് തീ കൂട്ടി ഒരുമിനിറ്റ് വേവിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ചെമ്മീന്‍ ചേര്‍ത്ത് അഞ്ചുമിനിറ്റ് കുക്ക് ചെയ്യാം

  • വറുത്തരച്ച കൊഞ്ചു കറി

    ആവശ്യമുള്ള സാധനങ്ങള്‍:

    കൊഞ്ച്-അരക്കിലോ

    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

    ഉപ്പ്

    വറുത്തരയ്ക്കാന്‍

    തേങ്ങ ചിരകിയത്-അര മുറി മുഴുവന്‍

    മല്ലി-3 ടേബിള്‍ സ്പൂണ്‍

    ഉണക്കമുളക്-6

    വെളുത്തുള്ളി അരിഞ്ഞത്-2 ടീസ്പൂണ്‍

    ചെറിയുള്ളി-10

    കറിയ്ക്ക്

    ഉലുവ-കാല്‍ ടീസ്പൂണ്‍

    ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍

    സവാള-1

    പുളി-ചെറുനാരങ്ങാവലുപ്പത്തില്‍

    കറിവേപ്പില

    വറവിന്

    കടുക്-കാല്‍ ടീസ്പൂണ്‍

    ചെറിയുള്ളി-6

    ഉണക്കമുളക്-2

    തയ്യാറാക്കുന്ന വിധം:

    കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.

    വറുത്തരയ്ക്കാനുള്ള ചേരുവകള്‍ ചുവക്കനെ വറുത്ത് വെള്ളം ചേര്‍ത്ത് പേസ്റ്റാക്കുക.

    ഒരു പാത്രത്തില്‍, മണ്‍ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്, വെളിച്ചെണ്ണ ചൂടാക്കുക.

    ഇതില്‍ ഉലുവയിട്ടു പൊട്ടിയ്ക്കുക. ഇഞ്ചി, കറിവേപ്പില, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക.

    ഇതിലേയ്ക്കു വറുത്തരച്ച പേസ്റ്റ്, പുളിവെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.

    ഇത് തിളയ്ക്കുമ്പോള്‍ കൊഞ്ച് ചേര്‍ത്തിളക്കണം.

    ഇത് വെന്തു കഴിയുമ്പോള്‍ വറുത്തിടാനുള്ള ചേരുവകള്‍ ചേര്‍ത്ത് വറുത്തിടണം.

    വറുത്തരച്ച കൊഞ്ചു കറി തയ്യാര്‍.