Tag: #chammanthippodi

  • കൊഴുവ മീൻ ചമ്മന്തി പൊടി

    കൊഴുവ മീൻ ചമ്മന്തി പൊടി

    കൊഴുവ മീൻ കൂടുതൽ വാങ്ങി ഇതുപോലെ ചമ്മന്തി പൊടിയാക്കി സൂക്ഷിച്ചുവയ്ക്കൂ… ചോറിന് കറി ഒന്നും ഇല്ലാത്തപ്പോൾ ഇതു മാത്രം മതി വയറ് നിറയെ കഴിക്കാൻ…

    Ingredients

    കൊഴുവ മീൻ

    മുളകുപൊടി

    മഞ്ഞൾപ്പൊടി

    ഉപ്പ്

    കോൺഫ്ലോർ

    തേങ്ങ

    കറിവേപ്പില

    പച്ചമുളക്

    ചുവന്നുള്ളി

    Preparation

    മീനിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് കോൺഫ്ലോർ ഇവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുത്ത് മാറ്റിവയ്ക്കാം ഒരു പാനിൽ എണ്ണ ചേർത്ത് ചൂടാകുമ്പോൾ ചെറിയുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് നന്നായി മൂപ്പിക്കുക ഇതിലേക്ക് തേങ്ങ ചിരവിയത് ചേർത്തു കൊടുത്തു നന്നായി ചൂടാക്കണം മീൻ കുടച്ചെടുത്ത മിക്സ് ചെയ്ത ശേഷം മിക്സിയിലിട്ട് തരി തരിപ്പായി പൊടിച്ചെടുക്കുക പൊടിക്കുമ്പോൾ ചെറുതായി ഉപ്പ് ചേർക്കാൻ മറക്കരുത്

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sama Tips

  • പച്ചമാങ്ങ ചമ്മന്തി പൊടി

    പച്ചമാങ്ങ ചമ്മന്തി പൊടി

    പച്ചമാങ്ങ ചമ്മന്തി പൊടി ചോറിന്റെ കൂടെ കഴിക്കാൻ ഇതു മാത്രം മതി ഏറെ നാൾ കേടാവാതെ സൂക്ഷിക്കുകയും ചെയ്യാം….

    Ingredients

    പുളിയുള്ള പച്ചമാങ്ങ -ഒന്ന്

    തേങ്ങ -രണ്ട്

    ഇഞ്ചി

    ചെറിയുള്ളി- 100 ഗ്രാം

    കായം -20 ഗ്രാം

    കടലപ്പരിപ്പ് -അര കപ്പ്

    ഉഴുന്നുപരിപ്പ് -കാൽകപ്പ്

    വറ്റൽ മുളക് -12

    കറിവേപ്പില

    കുരുമുളക് -2 ടേബിൾസ്പൂൺ

    Preparation

    പച്ചമാങ്ങയും തേങ്ങയും കൂടി ചതച്ചെടുക്കാം മിക്സിയിൽ ചെറുതായി പൾസ് ചെയ്ത് എടുത്താൽ മതി ഇതിനെ അടി കട്ടിയുള്ള ഒരു ഉരുളിയിലേക്ക് മാറ്റാം ഇനി ചൂടാക്കി തുടങ്ങാം ശേഷം എടുത്തു വച്ചിരിക്കുന്ന ചേരുവകൾ ഓരോന്നായി ചേർക്കാം കായം കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് ഉണക്കമുളക് കറിവേപ്പില ചെറിയ ഉള്ളി ഇഞ്ചി ആവശ്യത്തിന് ഉപ്പും ചേർക്കാം നല്ല ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ പൊടിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vijaya’s Kitchen Magic

  • കപ്പലണ്ടി  ചമ്മന്തിപ്പൊടി

    കപ്പലണ്ടി ചമ്മന്തിപ്പൊടി

    ചോറിന്റെ കൂടെ കഴിക്കാൻ കറികൾ എത്രയുണ്ടെങ്കിലും തൊട്ടുകൂട്ടാൻ ആയി ഒരു ചമ്മന്തിയോ അച്ചാറോ എല്ലാവർക്കും നിർബന്ധമാണ്? അങ്ങനെയുള്ളവർക്ക് ഇതാ കപ്പലണ്ടി ഉപയോഗിച്ച് നല്ലൊരു ചമ്മന്തിപ്പൊടി…

    Ingredients

    കപ്പലണ്ടി -100 ഗ്രാം

    വെളുത്തുള്ളി -10 അല്ലി

    ജീരകം -ഒരു ടേബിൾ സ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    Preparation

    ആദ്യം കപ്പലണ്ടി നന്നായി ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കുക, ചൂടാറുമ്പോൾ തൊലി കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം കൂടെ വെളുത്തുള്ളി മുളക് പൊടി ചെറിയ ജീരകം ഉപ്പ് ഇവയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക, ചൂടാറിയതിനു ശേഷം കുപ്പിയിൽ അടച്ച് സൂക്ഷിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chichu’s Kitchen