Tag: CHAKKA ADA

  • ചക്ക ഇലയട

    ചക്ക ഇലയട

    ദിവസം മുഴുവനും സോഫ്റ്റ് ആയി ഇരിക്കുന്ന ചക്ക ഇലയട, ആവിയിൽ വേവിച്ചതുകൊണ്ട് ധൈര്യമായി ആർക്കും കഴിക്കാം…

    Ingredients

    വെള്ളം -3 കപ്പ്

    നെയ്യ്

    ഉപ്പ്

    ഗോതമ്പ് പൊടി -മൂന്ന് കപ്പ്

    നെയ്യ്

    ജീരകം -ഒരു ടീസ്പൂൺ

    ഏലക്കായപ്പൊടി -ഒരു ടീസ്പൂൺ

    ചുക്കുപൊടി -ഒരു ടീസ്പൂൺ

    തേങ്ങ -1 1/4 കപ്പ്

    ശർക്കര പൊടി

    Preparation

    ഒരു പാത്രത്തിൽ വെള്ളം നെയ്യ് ഉപ്പ് എന്നിവ തിളപ്പിക്കുക ഇതിലേക്ക് ഗോതമ്പ് പൊടിയിട്ട് നന്നായി മിക്സ് ചെയ്തു കൊടുക്കാം ശേഷം തീ ഓഫ് ചെയ്തു മാറ്റിവെക്കുക ഇനി ഫില്ലിംഗ് റെഡിയാക്കാം ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക ജീരകം ചേർത്ത് മിക്സ് ചെയ്തശേഷം തേങ്ങ ചേർക്കാം തേങ്ങ ചൂടാകുമ്പോൾ ശർക്കര പൊടി ചേർക്കാം ശർക്കര അലിയുമ്പോൾ ചക്ക ചെറുതായി അരിഞ്ഞത് ചേർക്കാം വെള്ളം പറ്റുമ്പോൾ ഏലക്കായപ്പൊടിയും ചുക്കുപൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റാം ഈ ഫില്ലിoഗ് പഞ്ചസാര ചേർത്തതും തയ്യാറാക്കാം, വാഴയിലയെടുത്ത് വാട്ടി ഗോതമ്പ് മാവ് നൈസായി പരത്തി തയ്യാറാക്കിയ ഫില്ലിംഗ് വയ്ക്കുക ഇനി ഇല മടക്കി ആവിയിൽ വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ചക്ക അട

    ചക്ക അട

    പൂവിതളുകൾ പോലെ സോഫ്റ്റ് ആയ അട അതും ചക്ക ഉപയോഗിച്ച്, തിളച്ച വെള്ളത്തിൽ കുഴച്ച് കൈ പൊള്ളുകയും വേണ്ട..

    Ingredients

    വെള്ളം രണ്ടര കപ്പ്

    അരിപ്പൊടി 2 കപ്പ്

    ഉപ്പ്

    വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ

    ചക്ക അരിഞ്ഞത് മൂന്ന് കപ്പ്

    നെയ്

    ചെറിയ ജീരകം ഒരു ടീസ്പൂൺ

    തേങ്ങ ചിരവിയത് ഒന്നേമുക്കാൽ കപ്പ്

    വെള്ളം കാൽ കപ്പ്

    ശർക്കര മുക്കാൽ കപ്പ്

    എലക്കയ പൊടി

    Preparation

    ഒരു പാത്രത്തിൽ വെള്ളം ഉപ്പ് എണ്ണ എന്നിവ തിളപ്പിക്കുക ഇതിലേക്ക് അരിപ്പൊടി ഇട്ട് മിക്സ് ചെയ്യാം വെള്ളം നന്നായി വറ്റി മാവ് സോഫ്റ്റ് ആകുന്നതുവരെ അടുപ്പിൽ വച്ച് മിക്സ് ചെയ്യുക ശേഷം ഓഫ് ചെയ്യാം ചൂട് കുറയുമ്പോൾ കുഴയ്ക്കുക ഇനി മിക്സ് തയ്യാറാക്കാം ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അതിലേക്ക് ജീരകം ഇട്ടു കൊടുക്കുക ശേഷം തേങ്ങാ ശർക്കര ചക്ക ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യാം വെള്ളം നന്നായി വറ്റുമ്പോൾ ഏലക്കായ പൊടി ചേർത്ത് മിക്സ് ചെയ്യാം ഇനി തീ ഓഫ് ചെയ്യുക പഞ്ചസാര ചേർത്തും ഇതേ മിക്സ് തയ്യാറാക്കാം വാട്ടിയെടുത്ത വാഴയിലയിലേക്ക് അരിമാവ് വെച്ച് നല്ല നൈസായി പരത്തി ഒരു സൈഡ് ഫില്ലിംഗ് വയ്ക്കുക ഇല നന്നായി മടക്കിയതിനു ശേഷം ആവിയിൽ വച്ച് വേവിച്ചെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കുമ്പിളപ്പം

    കുമ്പിളപ്പം

    ആവിയിൽ വേവിച്ചെടുത്ത നാടൻ പലഹാരമായ കുമ്പിളപ്പം അഥവാ ചക്ക അട, പഴയകാല രുചികൾ എപ്പോഴും മികച്ചു തന്നെ നിൽക്കും…

    Ingrdients

    ചക്കപ്പഴം

    റവ -രണ്ട് കപ്പ്

    തേങ്ങ -ഒരു കപ്പ്

    ശർക്കര

    ജീരകം

    ഏലക്കായ -മൂന്ന്

    നെയ്യ് -മൂന്ന് ടേബിൾ സ്പൂൺ

    ഉപ്പ്

    Preparation

    ചക്കപ്പഴം മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കി മാറ്റി വെക്കുക ഒരു പാനിൽ ശർക്കര ഉരുക്കാനായി വെക്കാം, ഇതിലേക്ക് ചൂടാക്കി എടുത്ത തേങ്ങ ആദ്യം ചേർക്കാം, ശേഷം ചക്ക പേസ്റ്റ് ചേർക്കാം, അടുത്തത് ജീരകം എലക്കയ ഇവ ചേർക്കാം ഞാൻ യോജിച്ചു കഴിഞ്ഞാൽ അരിപ്പൊടി ചേർത്തു കൊടുക്കാം, ഇനി എല്ലാം കൂടി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക ചൂട് പോകുമ്പോൾ ഇതിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് വയനയിലയിൽ വെച്ചു കൊടുക്കുക… ഇല ചുരുട്ടിയതിനുശേഷം ആവിയിൽ വേവിച്ചെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് Kitchen Pulse

  • ചക്കയട

    ചക്കയട

    മലയാളികളുടെ സ്പെഷ്യൽ ഫ്രൂട്ട് ഉപയോഗിച്ച് സ്പെഷ്യൽ പലഹാരം, എത്ര കഴിച്ചാലും മതിയാവില്ല ആവിയിൽ വേവിച്ച ഈ പലഹാരം.

    INGREDIENTS

    ചക്കച്ചുള ചെറുതായി അരിഞ്ഞത് -രണ്ട് കപ്പ്

    തേങ്ങ -ഒരു കപ്പ്

    ശർക്കര നീര് -അര കപ്പ്

    ഗോതമ്പ് പൊടി -ഒരു കപ്പ്

    ഏലക്കായ പൊടി

    ഉപ്പ്

    PREPARATION

    ആദ്യം ചക്കച്ചുള ചെറുതായി അരിഞ്ഞത് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഗോതമ്പ് പൊടി തേങ്ങാ ചിരവിയത് ഏലക്കായപ്പൊടി ഉപ്പ് ശർക്കര നീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റർ തയ്യാറാക്കാം, മാറ്റിയെടുത്ത വാഴയിലയിൽ ഈ മാവ് വെച്ചുകൊടുത്ത് പരത്തിയതിനുശേഷം മടക്കാം ഇനി ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക House of Spice – By D & L