Tag: cake

  • ചക്കപ്പഴം കേക്ക്

    ചക്കപ്പഴം കേക്ക്

    ചക്കപ്പഴം കൊണ്ട് നല്ല അടിപൊളി ടേസ്റ്റ് ഉള്ള കേക്ക് തയ്യാറാക്കി നോക്കിയാലോ? ഇതിന് അധികം സമയം ഒന്നും വേണ്ട , വളരെ പെട്ടെന്ന് തയ്യാറാക്കാം

    Ingredients

    ചക്കപ്പഴം -അരക്കപ്പ്

    പഞ്ചസാര -അരക്കപ്പ്

    മൈദ -ഒരു കപ്പ്

    ബേക്കിങ് സോഡാ -കാൽ ടീസ്പൂൺ

    ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ

    സൺഫ്ലവർ ഓയിൽ -അര കപ്പ്

    പാൽ അരക്കപ്പ്

    വാനില എസ്സൻസ് -ഒരു ടീസ്പൂൺ

    Preparation

    ആദ്യം കേക്ക് ടിന്നിൽ എണ്ണ പുരട്ടി മാറ്റിവയ്ക്കാം, ആഴമുള്ള ഒരു വലിയ പാനിൽ കല്ലുപ്പ് ഇട്ടു കൊടുത്തതിനുശേഷം ചൂടാവാനായി അടുപ്പിൽ വയ്ക്കാം ഇനി ഒരു മിക്സി ജാറിലേക്ക് പഞ്ചസാരയും ചക്കപ്പഴവും ചേർത്ത് നന്നായി അരച്ചെടുക്കാം ഒരു ബൗളിൽ മൈദ സോഡാ ബേക്കിംഗ് പൗഡർ ഒരു നുള്ള് ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്ത് രണ്ടുവട്ടം അരിച്ചെടുക്കുക മറ്റൊരു ബൗളിലേക്ക് ചക്കയും പഞ്ചസാരയും അടിച്ചത് ഒഴിച്ചു കൊടുക്കാം ഇതിലേക്ക് വാനില എസൻസ് സൺഫ്ലവർ ഓയിൽ പാൽ എന്നിവ ചേർക്കുക ഒരു വിസ്ക് ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക ഇതിലേക്ക് പൊടി അല്പാല്പമായി ഇട്ടുകൊടുത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കാം, ഇതിലെ കേക്ക് ടിന്നിലേക്ക് മാറ്റി നന്നായി ടാപ്പ് ചെയ്തതിനു ശേഷം, പാനിലേക്ക് വെച്ചുകൊടുക്കുക ഇനി പാത്രം മൂടി 20 മിനിറ്റ് ചെറിയ തീയിൽ ബേക്ക് ചെയ്ത് എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kerala Pune Spice

  • പൂരി

    പൂരി

    നല്ല മൊരിഞ്ഞതും നന്നായി പൊങ്ങി വന്നിട്ടുള്ളതുമായ പൂരി ഇനി എല്ലാവർക്കും ഈസിയായി ഉണ്ടാക്കാം,

    Ingredients

    തമ്പുപൊടി ഒരു കപ്പ്

    റവ ഒരു ടേബിൾ സ്പൂൺ

    മൈദപ്പൊടി ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    പഞ്ചസാര ഒരു ടീസ്പൂൺ

    സൺഫ്ലവർ ഓയിലും ഒരു ടേബിൾ സ്പൂൺ

    തിളച്ച വെള്ളം

    Preparation

    ആദ്യം പൊടികൾ എല്ലാം ഒരു ബൗളിൽ ചേർക്കുക, ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്തു കൊടുത്ത ശേഷം വെള്ളം ഒഴിച്ചു കുഴച്ചു കുറച്ചു കട്ടിയുള്ള മാവാക്കി മാറ്റാം, ഇത് 20 മിനിറ്റ് മാറ്റി വയ്ക്കണം. ശേഷം വീണ്ടും കുഴച്ചു ചെറിയ ബോളുകൾ ആക്കി മാറ്റുക, മീഡിയം കട്ടിയിൽ പരത്തിയതിന് ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടു പൊരിച്ചു എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലെ ഉള്ള വീഡിയോ കൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഈന്തപ്പഴം കേക്ക്

    ഈന്തപ്പഴം കേക്ക്

    ഈന്തപ്പഴം കൊണ്ട് നല്ല രുചിയുള്ള ഒരു കേക്ക് തയ്യാറാക്കിയാലോ? സൂപ്പർ മാർക്കറ്റുകളിൽ കിട്ടുന്നതുപോലെ ഉള്ള ടേസ്റ്റി ആയ കേക്ക്

    Ingredients

    ഈന്തപ്പഴം -22

    പഞ്ചസാര -അരക്കപ്പ് + അരക്കപ്പ്

    വെള്ളം -രണ്ട് ടീസ്പൂൺ

    വെള്ളം -മുക്കാൽ കപ്പ്

    മൈദ -ഒരു കപ്പ്

    ഗ്രാമ്പു -മൂന്ന്

    നട്സ്

    ബേക്കിംഗ് സോഡ -ഒരു ടീസ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    മുട്ട- 2

    വാനില എസൻസ് -ഒരു ടീസ്പൂൺ

    ഓയിൽ -അരക്കപ്പ്

    Preparation

    ആദ്യം ഷുഗർ കാരമലൈസ് ചെയ്യണം, ഇതിനായി പഞ്ചസാരയിലേക്ക് അല്പം മാത്രം വെള്ളം ഒഴിച്ച് ക്യാരമലൈസ് ചെയ്യുക കാരമലൈസ് ആയിക്കഴിഞ്ഞാൽ ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാം നന്നായി യോജിച്ചു കഴിഞ്ഞാൽ കുരുകളഞ്ഞ ഈന്തപ്പഴം ചേർക്കാം ഇത് നന്നായി വെന്ത് മിക്സ് ആവുമ്പോൾ തീ ഓഫ് ചെയ്യുക, ഇനി ഒരു മിക്സി ജാറിൽ മുട്ടയും വാനില എസൻസും പഞ്ചസാരയും സൺഫ്ലവർ ഓയിലും അടിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ മൈദയും ബേക്കിംഗ് സോഡ ഉപ്പ് ഇവയും അരിച്ചെടുക്കുക ഈന്തപ്പഴം മിക്സ് ചൂടാറിയതിനു ശേഷം ഇതിലേക്ക് മുട്ട മിക്സ് ഒഴിക്കാം ശേഷം അരിച്ചു വെച്ചിരിക്കുന്ന പൊടികളും ചേർത്ത് നന്നായി യോജിപ്പിക്കുക നട്സ് ചേർത്ത് വീണ്ടും യോജിപ്പിക്കുക ഇനി ഒരു കേക്ക് ടിന്നിലേക്ക് ഈ ബാറ്ററിനെ മാറ്റാം ശേഷം മുകളിൽ കുറച്ചുകൂടി നട്സ് ഇട്ടു കൊടുത്ത് നന്നായി ബേക്ക് ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • ചെറുപഴം  കേക്ക്

    ചെറുപഴം കേക്ക്

    ചെറുപഴം ഉപയോഗിച്ച് പഞ്ഞി പോലെ സോഫ്റ്റ് ആയ ഒരു കേക്ക് തയ്യാറാക്കിയാലോ ഓവനോ ബീറ്റർ ഒന്നുമില്ലാതെ മിക്സിയിൽ അടിച്ചെടുത്ത് തയ്യാറാക്കാം..

    INGREDIENTS

    മുട്ട -3

    പഞ്ചസാര- അരക്കപ്പ്

    സൺഫ്ലവർ ഓയിൽ -അരക്കപ്പ്

    വാനില എസൻസ് -അര ടീസ്പൂൺ

    മൈദ -ഒരു കപ്പ്

    ബേക്കിംഗ് സോഡ -അര ടേബിൾ സ്പൂൺ

    ചെറുപഴം -അഞ്ച്

    നെയ് -2 ടേബിൾ സ്പൂൺ

    PREPARATION

    ആദ്യം മിക്സി ജാറിലേക്ക് മുട്ടയും പഞ്ചസാരയും ചേർത്ത് ഒന്ന് അടിച്ചെടുക്കുക ശേഷം സൺഫ്ലവർ ഓയിൽ വാനില എസൻസ് എന്നിവ കൂടി ചേർത്ത് ഒന്നുകൂടി അടിക്കണം, ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം മൈദ ചേർത്ത് നന്നായി മിക്സ് ചെയ്യാം, ബേക്കിംഗ് സോഡ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, ഇനി ചെറുതായി അരിഞ്ഞ പഴം ഇതിലേക്ക് ചേർക്കാം, നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക, ഒരു അടി കട്ടിയുള്ള സോസ്പാനിൽ നെയ്യ് പുരട്ടിയതിനുശേഷം ഈ ബാറ്റർ ഒഴിച്ചു കൊടുക്കാം, ചെറിയ തീയിൽ വെച്ച് 40 മിനിറ്റ് വരെ മൂടി വച് വേവിക്കണം, ആദ്യം 20 മിനിറ്റ് പാത്രം ഒട്ടും തുറക്കരുത്. ചൂടാറിയതിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • ആവിയിൽ വേവിച്ചെടുത്ത  കേക്ക്

    ആവിയിൽ വേവിച്ചെടുത്ത കേക്ക്

    ഇഡലി പാത്രത്തിൽ വച്ച് ആവിയിൽ വേവിച്ചെടുത്ത പഞ്ഞി പോലുള്ള ഒരു കേക്ക്, എല്ലായ്പോഴും വീടുകളിൽ ഉണ്ടാകുന്ന സാധനങ്ങൾ കൊണ്ട് തയ്യാറാക്കാം…

    Ingredients

    മുട്ട മൂന്ന്

    വാനില എസൻസ് -ഒരു ടീസ്പൂൺ

    പഞ്ചസാര

    യീസ്റ്റ് -അര ടീസ്പൂൺ

    ഇളം ചൂടുവെള്ളം

    മൈദ

    ഉണക്കമുന്തിരി

    Preparation

    ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കാം കൂടെ വാനില എസ്സൻസും പഞ്ചസാരയും ഈസ്റ്റും ചേർത്ത് നന്നായി യോജിപ്പിക്കുക പഞ്ചസാര അലി യുമ്പോൾ ഇളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം വീണ്ടും നന്നായി മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് മൈദ ചേർക്കാം നന്നായി യോജിപ്പിച്ച് കട്ടിയാകുമ്പോൾ മാവ് പൊങ്ങാനായി മാറ്റിവയ്ക്കാം നന്നായി പതഞ്ഞു പൊങ്ങിയ മാവിലേക്ക് ഉണക്കമുന്തിരി ചേർത്ത് മിക്സ് ചെയ്യുക ചെറിയ ബൗളുകളിൽ എണ്ണ തേച്ച് എടുക്കാം ഇതിലേക്ക് മുക്കാൽ ഭാഗം മാവ് കോരി ഒഴിക്കുക ഇനി ഇഡലി ചെമ്പിൽ വെച്ച് ആവിയിൽ നന്നായി വേവിച്ചെടുക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Essa Cook Note by sania

  • മത്തൻ കൊണ്ടൊരു കേക്ക് തയ്യാറാക്കാം

    മത്തൻ കൊണ്ടൊരു കേക്ക് തയ്യാറാക്കാം

    നേന്ത്രപ്പഴംകൊണ്ട് കിണ്ണത്തപ്പം തയ്യാറാക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മത്തൻകേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemin’s corner ചാനല്‍ Subscribe ചെയ്യൂ.

  • ഓവനില്ലാതെ Vanilla കപ്പ് കേക്ക് ഉണ്ടാക്കാം

    ഓവനില്ലാതെ Vanilla കപ്പ് കേക്ക് ഉണ്ടാക്കാം

    കപ്പ് കേക്ക് മിക്കവര്‍ക്കും ഇഷ്ടമാണ് പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഓവന്‍ ഇല്ലാതെ കപ്പ് കേക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: ഒരു കപ്പ് മൈദ, പൊടിച്ച പഞ്ചസാര അര കപ്പ്, വാനില എസ്സെന്‍സ്‌ ഒരു tspn, പാല്‍ കാല്‍ കപ്പ്, കോക്കനട്ട് ഓയില്‍, രണ്ടു മുട്ട, ബേക്കിംഗ് പൌഡര്‍, ബേക്കിംഗ് സോഡാ, ചുക്കുപൊടി. ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ട്രൈ ചെയ്യൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക. Courtesy: Malayalam Cooking Channel