Tag: beef curry

  • കണ്ണൂരിന്റെ രുചിമുത്ത്: ചക്കയും കൊട്ടും – പരമ്പരാഗത ചക്ക കൊട്ടിട്ട് വെച്ചത്

    കണ്ണൂരിന്റെ രുചിമുത്ത്: ചക്കയും കൊട്ടും – പരമ്പരാഗത ചക്ക കൊട്ടിട്ട് വെച്ചത്

    കണ്ണൂർ സ്പെഷ്യൽ വിഭവമായ ചക്ക കൊട്ടിട്ട് വെച്ചത് എന്നത് മലയാളികളുടെ ഹൃദയത്തോട് ചേർന്ന ഒരു പരമ്പരാഗത വിഭവമാണ്. ചക്കയുടെ മാദകമായ രുചിയും ബീഫിന്റെ സ്വാദും ചേർന്ന്, താളിക്കലിന്റെ മാന്ത്രികതയോടെ ഈ വിഭവം ഏവർക്കും പ്രിയപ്പെട്ടതാണ്. ഈ ലേഖനത്തിൽ, ഈ വിഭവം എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാമെന്ന് വിശദമായി പറയുന്നു.

    ആവശ്യമായ ചേരുവകൾ

    • പോത്തിറച്ചി (ബീഫ്): 500 ഗ്രാം (നന്നായി കഴുകി വൃത്തിയാക്കിയത്)

    • ചക്കച്ചുള: 2 കപ്പ് (ചക്കക്കുരുവോടുകൂടി)

    • മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ

    • മുളകുപൊടി: 1 ടീസ്പൂൺ

    • ഉപ്പ്: ആവശ്യത്തിന്

    • വെള്ളം: 1/2 കപ്പ്

    • തേങ്ങ: 2 കപ്പ് (ചിരകിയത്)

    • പെരുംജീരകം: 1 ടീസ്പൂൺ

    • വെളിച്ചെണ്ണ: 1 ടേബിൾസ്പൂൺ

    • വെളുത്തുള്ളി: 4-5 അല്ലി (നുറുക്കിയത്)

    • കടുക്: 1/2 ടീസ്പൂൺ

    • കറിവേപ്പില: 2 തണ്ട്

    തയ്യാറാക്കുന്ന വിധം

    1. ബീഫ് വേവിക്കൽ

    • ഒരു വലിയ പോത്തിൻ്റെ കാൽ നന്നായി കഴുകി വൃത്തിയാക്കുക.

    • ഒരു പ്രഷർ കുക്കറിൽ ബീഫ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, വെള്ളം, ചക്കക്കുരു എന്നിവ ചേർത്ത് നന്നായി ഇളക്കുക.

    • കുക്കർ അടച്ച് ഒരു വിസിൽ വന്നതിന് ശേഷം തീ കുറച്ച് 15 മിനിറ്റ് വേവിക്കുക.

    2. ചക്കയുമായി ചേർക്കൽ

    • വെന്ത ബീഫ് കഷ്ണങ്ങളും ചക്കച്ചുളയും ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക.

    • പാത്രം അടച്ചുവെച്ച് ചക്കച്ചുള വേവാൻ 5-7 മിനിറ്റ് കാത്തിരിക്കുക.

    3. അരപ്പ് തയ്യാറാക്കൽ

    • ഒരു മിക്സിയിൽ 2 കപ്പ് തേങ്ങ, 1 ടീസ്പൂൺ പെരുംജീരകം, 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

    4. ചേരുവകൾ യോജിപ്പിക്കൽ

    • വെന്ത ചക്കയും ബീഫും ഒരു തവി ഉപയോഗിച്ച് നന്നായി ഉടച്ച് മിശ്രിതമാക്കുക.

    • തയ്യാറാക്കിയ തേങ്ങ അരപ്പ് ഈ മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക.

    • ഈ മിശ്രിതം ചെറിയ തീയിൽ 10 മിനിറ്റ് വേവിക്കുക.

    5. താളിക്കൽ

    • ഒരു ചീനച്ചട്ടിയിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി, വെളുത്തുള്ളി, കടുക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.

    • ഈ താളിച്ചത് ചക്ക കൊട്ടിട്ട് വെച്ച മിശ്രിതത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.

    6. വിളമ്പൽ

    • ചൂടോടെ ചക്ക കൊട്ടിട്ട് വെച്ചത് വിളമ്പാം! ചോറിനോടൊപ്പം അല്ലെങ്കിൽ ഒറ്റയ്ക്കും ഈ വിഭവം ആസ്വദിക്കാം.

    സർവീസ് ടിപ്സ്

    • ചക്ക കൊട്ടിട്ട് വെച്ചത് ചൂടോടെ വിളമ്പുമ്പോൾ കറിവേപ്പിലയുടെ മണവും തേങ്ങയുടെ രുചിയും കൂടുതൽ ആസ്വാദ്യകരമാകും.

    • കൂടുതൽ രുചിക്കായി, പപ്പടം അല്ലെങ്കിൽ അച്ചാർ ഒപ്പം വിളമ്പാം.

    ഈ പരമ്പരാഗത കണ്ണൂർ വിഭവം നിന്റെ അടുക്കളയിൽ ഉണ്ടാക്കി, കുടുംബത്തോടൊപ്പം ആസ്വദിക്കൂ! ️

  • പത്തനംതിട്ട ബീഫ് കറി

    പത്തനംതിട്ട ബീഫ് കറി

    പത്തനംതിട്ടക്കാരുടെ ബീഫ് കറിക്ക് പ്രത്യേക ടേസ്റ്റ് ആണ്, നാടൻ രീതിയിൽ പ്രത്യേക ചേരുവകൾ ഒക്കെ ചേർത്താണ് തയ്യാറാക്കുന്നത്,

    Ingredients

    ബീഫ് 2 കിലോ

    ചെറിയ ഉള്ളി 20

    സവാള 2

    വെളുത്തുള്ളി 2

    ഇഞ്ചി

    തേങ്ങാക്കൊത്ത്

    പച്ചമുളക് ഒന്ന്

    കറിവേപ്പില

    കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ

    മഞ്ഞൾപ്പൊടി അര ടീസ്പൂൺ

    മല്ലിപ്പൊടി മൂന്ന് ടേബിൾ സ്പൂൺ

    ഗരം മസാല 1 1/4 ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ

    ഉപ്പ്

    കുരുമുളകുപൊടി ഒന്നര ടേബിൾസ്പൂൺ

    Preparation

    അടി കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് തേങ്ങാക്കൊത്ത് ചേർത്ത് റോസ്റ്റ് ചെയ്ത് ശേഷം എടുത്തു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി സവാള കറിവേപ്പില ഇവയെല്ലാം ചേർക്കാം നല്ലപോലെ മൂപ്പിച്ചു കഴിഞ്ഞു മസാല പൊടികൾ ചേർക്കാം കായപ്പൊടിയും ചേർക്കണം ഇതിന്റെ പച്ചമണം മാറുമ്പോൾ തിളച്ചവെള്ളം ഒഴിച്ച് മിക്സ് ചെയ്ത ശേഷം ബീഫ് ചേർക്കാം ഇനി പാത്രം മൂടിവച്ച് ബീഫ് നന്നായി വേവിച്ചെടുക്കുക ബീഫ് വെന്ത് ചാറു കുറുമ്പോൾ തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Uppumanga ഉപ്പുമാങ്ങ

  • ബീഫ് തേങ്ങ അരച്ച് വെച്ച കറി

    ബീഫ് തേങ്ങ അരച്ച് വെച്ച കറി

    ബീഫ് തേങ്ങ അരച്ച് വെച്ച കറി കഴിച്ചിട്ടുണ്ടോ? പ്രത്യേക രുചിയാണ് കേട്ടോ ഇനി ബീഫ് വേടിക്കുമ്പോൾ തീർച്ചയായും തയ്യാറാക്കി നോക്കണേ…

    Ingredients

    for cooking beef

    ബീഫ്

    ഉപ്പ്

    മീറ്റ് മസാല

    കുരുമുളകുപൊടി

    മഞ്ഞൾപൊടി

    for masala

    വെളിച്ചെണ്ണ

    ഇഞ്ചി

    വെളുത്തുള്ളി

    ചെറിയുള്ളി

    സവാള

    മഞ്ഞൾ പൊടി

    പെരുംജീരകം

    കുരുമുളകുപൊടി

    മുളകുപൊടി

    മല്ലിപ്പൊടി

    ഗരം മസാല പൊടി

    തേങ്ങാ വറുത്തു പൊടിച്ചത്

    വെളിച്ചെണ്ണ

    കടുക്

    ചെറിയുള്ളി

    ഉണക്കമുളക്

    പച്ചമുളക്

    തക്കാളി

    കറിവേപ്പില

    Preparation

    ബീഫിലേക്ക് എടുത്തു വച്ചിരിക്കുന്ന മസാല പൊടികൾ ചേർത്ത് മിക്സ് ചെയ്ത് കുക്കറിൽ വേവിക്കുക ഒരു പാനിൽ എണ്ണ ചൂടാക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ആദ്യം ചേർക്കണം അത് മൂക്കുമ്പോൾ സവാളയും ചെറിയുള്ളിയും ചേർക്കാം ഇതെല്ലാം വഴന്നു വരുമ്പോൾ മസാല പൊടികൾ ചേർക്കുക ഇനി വേവിച്ചു വച്ചിരിക്കുന്ന ബീഫും ഇതിലേക്ക് ചേർക്കാം എല്ലാം യോജിപ്പിച്ച് നന്നായി തിളപ്പിക്കുക തേങ്ങ ബ്രൗൺ നിറമാകുന്നത് വരെ വറുത്ത് പൊടിച്ച് ഇതിലേക്ക് ചേർക്കാം നല്ലപോലെ തിളച്ചു കുറുക്കുമ്പോൾ തീ ഓഫ് ചെയ്യാം വെളിച്ചെണ്ണയിൽ കടുകും ഉണക്കമുളകും കറിവേപ്പില തക്കാളി ചെറിയുള്ളി ഇവയും മൂപ്പിച്ച് കറിയിലേക്ക് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jisha v

  • കല്യാണ വീടുകളിൽ കിട്ടുന്നത് പോലുള്ള  ബീഫ് കറി

    കല്യാണ വീടുകളിൽ കിട്ടുന്നത് പോലുള്ള ബീഫ് കറി

    കല്യാണ വീടുകളിൽ കിട്ടുന്നത് പോലുള്ള നല്ല കുറുകിയ ചാറോടു കൂടിയ, നെയ്ച്ചോറിന് പറ്റിയ നല്ല അടിപൊളി ബീഫ് കറി

    INGREDIENTS

    ബീഫ് 2 കിലോ

    സവാള ഒരു കിലോ

    തക്കാളി അരക്കിലോ

    വെളിച്ചെണ്ണ

    പച്ചമുളക് 8

    കറിവേപ്പില

    മസാലകൾ

    ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്

    മല്ലിപ്പൊടി

    മുളകുപൊടി

    കാശ്മീരി ചില്ലി

    മഞ്ഞൾപൊടി

    ഗരം മസാല

    മീറ്റ് മസാല

    മട്ടൻ മസാല

    ഉപ്പ്

    PREPARATION

    അടി കട്ടിയുള്ള ഒരു വലിയ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകാൻ വയ്ക്കാം ആദ്യം പച്ചമുളക് ആണ് ചേർക്കേണ്ടത് അതൊന്നു ചൂടായി കഴിഞ്ഞാൽ പച്ച മസാലകൾ ചേർക്കാം അടുത്തതായി കറിവേപ്പിലയും സവാളയും ചേർക്കാം കുറച്ചു ഉപ്പു കൂടി ചേർത്ത് സവാള നല്ല സോഫ്റ്റ് ആകുന്നതുവരെ വഴറ്റണം ഇനി തക്കാളി ചേർക്കാം തക്കാളിയും സോഫ്റ്റ് ആകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർക്കാം, എല്ലാത്തിന്റെയും പച്ചമണം പോകുമ്പോൾ മസാല പൊടികൾ ചേർക്കാം, വീണ്ടും മിക്സ് ചെയ്തു മസാലയും സവാളയും നന്നായി യോജിപ്പിക്കുക അടുത്തതായി ബീഫ് ചേർക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ യോജിപ്പിക്കണം, പാത്രം മൂടിവെച്ച് നന്നായി വേവിച്ചെടുക്കുക ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം, നന്നായി വെന്തു കഴിയുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക saneer paarappadan

  • തനി നാടൻ ബീഫ് കറി

    തനി നാടൻ ബീഫ് കറി

    തനി നാടൻ ബീഫ് കറി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.

  • പെരുന്നാള്‍ സ്പെഷ്യല്‍ ബീഫ് കറി

    പെരുന്നാള്‍ സ്പെഷ്യല്‍ ബീഫ് കറി

    ചേരുവകള്‍:

    • ബീഫ്  അര കിലോ
    • ടൊമാറ്റോ പ്യൂരി  നാല് തക്കാളിയുടേത്
    • ടൊമാറ്റോ സോസ് ഒന്നര ടേബ്ള്‍സ്പൂണ്‍
    • സവാള നാല് വലുത്
    • ഇഞ്ചി അരിഞ്ഞത്  ഒരു ടേബ്ള്‍സ്പൂണ്‍
    • വെളുത്തുള്ളി അരിഞ്ഞത് ഒരു ടേബ്ള്‍സ്പൂണ്‍
    • മുളക് പൊടി നാല് ടീസ്പൂണ്‍
    • കോണ്‍ഫ്ളവര്‍  നാല് ടേബ്ള്‍സ്പൂണ്‍
    • മല്ലിയില, ഉപ്പ്  ആവശ്യത്തിന്
    • എണ്ണ  വറുക്കാനുള്ളത്
    • വെള്ളം  രണ്ട് കപ്പ്

    തയാറാക്കുന്നവിധം:
    ആദ്യം തന്നെ ബീഫ് രണ്ട് ടീസ്പൂണ്‍ മുളക്പൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ കോണ്‍ഫ്ളവറും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിച്ച് അരമണിക്കൂര്‍ മാറ്റിവെക്കുക. അരമണിക്കൂറിന് ശേഷം ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് ബീഫ് വറുത്ത് കോരാം. അതേ പാത്രത്തില്‍ രണ്ട് ടേബ്ള്‍സ്പൂണ്‍ എണ്ണ ഒഴിക്കുക. ചൂടായി വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേര്‍ക്കുക. ഇത് വാടിവരുമ്പോള്‍ ബാക്കിയുള്ള കോണ്‍ഫ്ളവര്‍ ഇട്ട് കൊടുക്കുക. കോണ്‍ഫ്ളവര്‍ മൂത്തുവരുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക. സവാളയുടെ നിറം മാറിവരുമ്പോള്‍ ബാക്കിയുള്ള മുളകുപൊടി ചേര്‍ത്ത് കൊടുക്കാം. ടൊമാറ്റോ പ്യൂരിയും ടൊമാറ്റോ സോസും ചേര്‍ക്കാം. അവസാനം വറുത്തുവെച്ച ബീഫും ഉപ്പും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. പിന്നീട് ഈ കൂട്ട് പ്രഷര്‍ കുക്കറിലേക്ക് മാറ്റി വേവിച്ചെടുക്കാം. മല്ലിയില തൂവി ചൂടേടെ വിളമ്പാം

  • ബീഫ് കറി ഉണ്ടാക്കാം

    ബീഫ് കറി ഉണ്ടാക്കാം

    ബീഫ് – 1 കിലോ

    സവാള ഇടത്തരം – രണ്ട്

    കുഞ്ഞുള്ളി – ½ കപ്പ്‌

    ഇഞ്ചി – ഒരു വലിയ കഷണം

    വെളുത്തുള്ളി – 8-10

    പച്ചമുളക് – 4

    വറ്റല്‍ മുളക് – 8 – 10

    കുരുമുളക് – 1 tsp

    മല്ലി – 3 tbsp
    (മുളകും മല്ലിയും കുരുമുളകും ചൂടാക്കി പൊടിച്ചു എടുക്കുക.)

    മഞ്ഞള്‍പ്പൊടി – ½ tsp

    ഗരം മസാല – 1 tbsp ; വീട്ടില്‍ ഉണ്ടാക്കി ചേര്‍ക്കുന്നതാണ് നല്ലത്

    ഗരം മസാല തയ്യാറാക്കുന്ന വിധം ;
    കറുകപ്പട്ട 2 ചെറിയ കഷണം , ഗ്രാമ്പൂ 4 , ജീരകം ½ ടീസ്പൂണ്‍ ,ഏലയ്ക്കാ 4 ,പെരുംജീരകം അര ടീസ്പൂണ്‍ ,, ..ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.

    തേങ്ങാക്കൊത്ത് – ¼ കപ്പ്‌

    കറിവേപ്പില – 2-3 കതിര്‍

    ഉപ്പ് ആവശ്യത്തിന്

    എണ്ണ ആവശ്യത്തിന്

    പാചകം ചെയ്യേണ്ട വിധം :
    ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം വാലാന്‍ വയ്ക്കുക. അല്പം കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച് , വേവിയ്ക്കുക (1 കിലോ ബീഫ് ആണെങ്കില്‍ അര കപ്പു വെള്ളം മതി ) 4 – 5 വിസില്‍ മതി. ഇനി ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച്‌ തേങ്ങാക്കൊത്ത് ചേര്‍ത്ത് , വഴറ്റിയ ശേഷം ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്‍ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്‍ത്ത് ഇളക്ക്കുക. വയണയില ഉണ്ടെങ്കില്‍ ഒരെണ്ണം ഇതില്‍ ഇട്ടേക്കു,നല്ല മണം കിട്ടും. .അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു വാങ്ങുന്നതിന് മുന്നേ ഒരു നുള്ള് ഗരം മസാല കൂടി ചേര്‍ത്ത് വാങ്ങണം.ബീഫ് കറി തയ്യാര്‍.