Tag: ammini kozhukkatta

  • അമ്മിണി കൊഴുക്കട്ട

    രുചികരമായ അമ്മിണി കൊഴുക്കട്ട തയ്യാറാക്കിയാലോ? അരിപ്പൊടി ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാവുന്നതാണ്,

    Ingredients

    അരിപ്പൊടി ഒരു കപ്പ്

    ഉപ്പ്

    വെളിച്ചെണ്ണ

    തിളച്ച വെള്ളം

    തേങ്ങ

    വെളിച്ചെണ്ണ

    കടുക്

    സവാള

    പച്ചമുളക്

    കറിവേപ്പില

    മുളക് ചതച്ചത്

    Preparation

    അരിപ്പൊടിയിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത ശേഷം തിളച്ച വെള്ളം ഒഴിച്ച് കുഴക്കുക ഇടിയപ്പത്തിന് കുഴക്കുന്ന പോലെ കുഴയ്ക്കണം, തേങ്ങാ ചിരവിയതും അല്പം എണ്ണയും ചേർത്ത് വീണ്ടും കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റാം. ഇതിനെ ആവിയിൽ വേവിച്ചെടുക്കണം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ സവാള പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം നന്നായി വഴന്നുകഴിഞ്ഞാൽ ഉണക്കമുളക് ചതച്ചത് ചേർക്കാം ഇനി വേവിച്ചെടുത്ത കൊഴുക്കട്ടകൾ ചേർക്കാം, എല്ലാം കൂടി നല്ലപോലെ യോജിച്ച് വന്നാൽ തേങ്ങാ ചിരവിയത് ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക DIVYA’S CURRY HOUSE

  • കുഞ്ഞു കൊഴുക്കട്ടകൾ

    കുഞ്ഞു കൊഴുക്കട്ടകൾ

    ഈ കുഞ്ഞു കൊഴുക്കട്ടകൾ കഴിക്കാൻ എന്ത് രുചി ആണെന്നോ, രാവിലെ പലഹാരം കറി വേറെ വേറെ ഉണ്ടാക്കാതെ ഇത് ട്രൈ ചെയ്തു നോക്കൂ,

    INGREDIENTS

    അരിപ്പൊടി -ഒരു കപ്പ്

    വെള്ളം -ഒരു കപ്പ്

    ഉപ്പ്

    നെയ്യ് -അര ടേബിൾ സ്പൂൺ

    കടുക്

    കശുവണ്ടി

    ഉണക്കമുളക്

    കറിവേപ്പില

    തേങ്ങാ ചിരവിയത്

    PREPARATION

    ഒരു പാനിൽ വെള്ളവും ഉപ്പും നെയും തിളപ്പിക്കുക, ഇതിലേക്ക് അരിപ്പൊടി ഇട്ടുകൊടുത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം, ചൂട് കുറയുമ്പോൾ കൈകൊണ്ട് കുഴച്ച് സോഫ്റ്റ് ആക്കുക, ശേഷം മീഡിയം വലിപ്പത്തിലുള്ള ബോളുകൾ ആക്കി മാറ്റാം, ഇതിനെ ഉരുട്ടി നീളത്തിൽ ആക്കുക ശേഷം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കാം, ഇതിനെയെല്ലാം ആവിയിൽ വേവിച്ചെടുക്കണം മറ്റൊരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കാം
    അതിലേക്ക് കടുക് ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളക് കറിവേപ്പില കശുവണ്ടി ഇവ ചേർത്ത് റോസ്റ്റ് ചെയ്യാം ഇനി തേങ്ങയും ചേർക്കാം എല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം വേവിച്ചെടുത്ത കൊഴുക്കട്ടകൾ ചേർക്കാം കുറച്ചുകൂടി തേങ്ങാ ചിരവിയത് ചേർത്ത് മിക്സ് ചെയ്ത് വിളമ്പാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക sheeja’s cooking diary

  • അമ്മിണി കൊഴുക്കട്ട ഉണ്ടാക്കാം

    അമ്മിണി കൊഴുക്കട്ട ഉണ്ടാക്കാം

    പലഹാരങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ട്ടപെടുന്നല്ലോ അല്ലെ ? അരി പലഹാരങ്ങള്‍ക്ക് ഒരു പ്രത്യേക സ്വാദ് ആണ് .ആരോഗ്യത്തിനു നല്ലതുമാണ് ..കുട്ടികള്‍ക്കൊക്കെ അരികൊണ്ട് പലഹാരങ്ങള്‍ കൊടുത്തു ശീലിപ്പിക്കണം …ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ എല്ലാവര്‍ക്കും വളരെ നല്ലതാണ് …ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന കൊഴുക്കട്ട ഉണ്ടാക്കാം വെറും കൊഴുക്കട്ട അല്ല അമ്മിണി കൊഴുക്കട്ട ..വളരെ ടേസ്റ്റിയാണിത്‌ …എന്നും ഒരേ രീതിയില്‍ ഉള്ള പലഹാരം എല്ലാവര്‍ക്കും മടുപ്പ് ഉളവാക്കും …കുട്ടികള്‍ക്കൊക്കെ എന്നും വെറൈറ്റി ആണ് ഇഷ്ട്ടം …നമുക്ക് നോക്കാം അമ്മിണി കൊഴുക്കട്ട എങ്ങിനെ ഉണ്ടാക്കാമെന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍

    അരിപൊടി ഒരു കപ്പു

    വെള്ളം രണ്ടു കപ്പു

    എള്ളെണ്ണ 2 ടീസ്പൂണ്‍

    ഉപ്പു അവശ്യത്തിനു

    മുളക് പൊടി അര ടീസ്പൂണ്‍

    കടുക് 1 ടീസ്പൂണ്‍

    ഉഴുന്ന് പരിപ്പ് 1 ടീസ്പൂണ്‍

    വറ്റല്‍ മുളക് 2 എണ്ണം

    കറിവേപ്പില ഒരു പിടി

    തേങ്ങ ചിരവിയത് 1 ടേബിള്‍സ്പൂണ്‍

    കായം ഒരു നുള്ള്

    ഇനി ഇതുണ്ടാക്കുന്ന വിധം പറയാം ആദ്യം തന്നെ ഒരു പാനില്‍ വെള്ളവും ആവശ്യത്തിനു ഉപ്പും ,ഒരു ടിസ്പൂണ്‍ എള്ളെണ്ണയുംചേര്‍ത്ത് ഒന്ന് തിളപ്പിച്ച്‌ എടുക്കണം അതിനു ശേഷം അരിപ്പൊടി കുറേശെയായി ചേര്‍ത്ത് അല്പം ബലമുള്ള ഒരു തവി ഉപയോഗിച്ച് കുഴയ്ക്കുക ( നന്നായി കുഴയണം ) ഇത് അടുപ്പില്‍ നിന്നും ഇറക്കി മുളക് പൊടി കൂടി ചേര്‍ത്ത് വീണ്ടും നന്നായി കുഴയ്ക്കുക …അതിനുശേഷം ഇത് തനുക്കാനായി വയ്ക്കുക …ഇത് നന്നായി തണുത്ത ശേഷം കയ്യില്‍ അല്പം enna തടവി ഈമാവിനെ കൈകൊണ്ടു ഒന്നുകൂടി യോജിപ്പിച്ച് എടുത്ത് ചെറിയ ഉരുളകള്‍ ആക്കുക ( ഒരു ചെറിയ നെല്ലിക്കയുടെ വലുപ്പം മതിയാകും ) എല്ലാം ഇതുപോലെ ഉരുളകള്‍ ആക്കി എടുത്ത ശേഷം ഇത് ഒരു ഇഡിലി തട്ടില്‍ നിരത്തി ആവിയില്‍ വച്ച് വേവിച്ചു എടുക്കുക പത്തു പന്ത്രണ്ടു മിനിറ്റ് വേവിച്ചാല്‍ മതിയാകും കൂടുതല്‍ വേവിച്ചാല്‍ ഇത് ഹാര്‍ഡ് ആയിപ്പോകും

    ഇനി അടുത്തതായി ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക ഇതില്‍ ഉഴുന്ന് പരിപ്പും , വറ്റല്‍ മുളകും,കറിവേപ്പിലയും കായപൊടിയും ഇട്ടു മൂപ്പിക്കുക അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ഉരുളകള്‍ ഇതിലേയ്ക്ക് ചേര്‍ക്കുക ഇതിലേയ്ക്ക് തേങ്ങയും ചേര്‍ക്കുക നന്നായി ഇളക്കി ചേര്‍ത്ത് ഇറക്കി വയ്ക്കാം
    ഇനി ചൂടോടു കൂടി ഉപയോഗിക്കാം ( ചെറു ചൂടോട് കൂടി ഇല്ലെങ്കില്‍ വായ പൊള്ളും )

    അമ്മിണി കൊഴുക്കട്ട റെഡി

    എല്ലാവരും ഉണ്ടാക്കി നോക്കണം ഇത് നല്ല എളുപ്പമാണ് ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക