Category: ചിക്കൻ കറി

  • ചിക്കൻ കറി

    ചിക്കൻ കറി

    ചിക്കൻ കറി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം ഈ റെസിപ്പി ഒന്ന് കണ്ടു നോക്കൂ

    ചേരുവകൾ

    ചിക്കൻ -800 ഗ്രാം
    മുളകുപൊടി – 1 1/2 ടീസ്പൂൺ (കാശ്മീരി)
    മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
    ഉപ്പ്
    എണ്ണ – 3 ടീസ്പൂൺ
    വെളുത്തുള്ളി -1 1/2 ടീസ്പൂൺ
    ഇഞ്ചി -1&1/2 ടീസ്പൂൺ
    പച്ചമുളക് -1
    ഉള്ളി – 2
    മുളകുപൊടി – 1 & 1/2 ടീസ്പൂൺ (കാശ്മീരി)
    മല്ലിപ്പൊടി -1&1/2 ടീസ്പൂൺ
    ഗരം മസാല പൊടി -1 ടീസ്പൂൺ
    തക്കാളി – 2 ഉപ്പ്
    വെള്ളം -2 കപ്പ്
    കുരുമുളക് പൊടി – 1/4 ടീസ്പൂൺ
    മല്ലിയില – 4 ടീസ്പൂൺ

    ആദ്യം ചിക്കൻ കഷണങ്ങൾ മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ചെറുതായൊന്ന് ഫ്രൈ ചെയ്തെടുക്കാം ശേഷം ആ പാനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം ശേഷം സവാള ഉപ്പ് എന്നിവ ചേർത്ത് വീണ്ടും നന്നായി വഴറ്റണം ഇനിയും മസാല പൊടികൾ ചേർത്ത് കൊടുക്കാം നല്ലപോലെ യോജിപ്പിച്ചതിനുശേഷം തക്കാളി ചേർത്ത് വഴറ്റാം അടുത്തതായി ചിക്കൻ കഷ്ണങ്ങൾ ചേർത്ത് യോജിപ്പിക്കാം ഇനി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് വേവിക്കുക കറി നന്നായി കുറുകി വെന്തു വരുമ്പോൾ ഇതിലേക്ക് മല്ലിയിലയും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദവിവരങ്ങൾക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 1 minute recipes

  • ചിക്കൻ ടിക്ക മസാല

    ചിക്കൻ ടിക്ക മസാല

    റെസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ ചിക്കൻ ടിക്ക മസാല വീട്ടിലും തയ്യാറാക്കാം

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യാം, അതിനായുള്ള മസാല തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, രണ്ട് ടേബിൾ സ്പൂൺ ലെമൺ ജ്യൂസ്, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് ,മൂന്ന് ടേബിൾ സ്പൂൺ തൈര് ,കാൽ ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക, മീഡിയം വലുപ്പത്തിൽ കട്ട് ചെയ്ത ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായി മസാല തേച്ചുപിടിപ്പിക്കുക, ഇതു രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം. ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുത്തതിനുശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്തു കൊടുത്ത് ഫ്രൈ ചെയ്തെടുക്കാം. മറ്റൊരു പാനിൽ അല്പം ബട്ടർ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ജീരകം ചേർത്ത് കൊടുത്ത് പൊട്ടിക്കണം, അടുത്തതായി ബേലീഫും ചെറുതായി അരിഞ്ഞെടുത്ത രണ്ട് സവാളയും ചേർത്തു കൊടുത്ത് വഴറ്റണം, ഇതിലേക്ക് ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ജീരകപ്പൊടി ,ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ,എന്നിവ ചേർത്ത് ചെറിയ തീയിൽ നന്നായി ചൂടാക്കി എടുക്കുക, അടുത്തതായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം ,എല്ലാം കൂടി യോജിപ്പിച്ച് നന്നായി വഴറ്റിയെടുക്കണം അല്പം പഞ്ചസാര കൂടി ചേർക്കാം, അടുത്തതായി രണ്ട് തക്കാളി പേസ്റ്റ് ആക്കിയത് ഇതിലേക്ക് ചേർത്ത് കൊടുക്കാം, മീഡിയം ഹീറ്റിൽ നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്തതിനു ശേഷം ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ചേർക്കാം, നല്ലതുപോലെ മസാലയുമായി യോജിപ്പിച്ചു കൊടുത്തതിനു ശേഷം അല്പം കസൂരി മേത്തി ചേർത്ത് മിക്സ് ചെയ്ത് പാൻ മൂടിവച്ച് 7 മിനിറ്റ് വരെ ചെറിയ തീയിൽ വേവിക്കാം, അടുത്തതായി മിൽക്ക് ക്രീം ചേർത്ത് കൊടുക്കാം, നന്നായി മൂടിവെച്ച് അല്പസമയം കൂടി തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം അവസാനമായി അല്പം മല്ലിയില കൂടി ചേർക്കണം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Curries With Bumbi

  • പഞ്ചാബി ചിക്കൻ കറി

    പഞ്ചാബി ചിക്കൻ കറി

    പഞ്ചാബി സ്റ്റൈലിൽ ഒരു ചിക്കൻ കറി തയ്യാറാക്കി നോക്കിയാലോ

    ഇതിനായി ഒരു കിലോ ചിക്കൻ ലെഗ് പീസുകളാണ് എടുക്കേണ്ടത്, ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അരടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, അരക്കപ്പ് തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇത് അരമണിക്കൂർ മാറ്റിവെക്കണം. ശേഷം ഒരു പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം, നാല് ഗ്രാമ്പൂ, ഒരു കറുവപ്പട്ട, മൂന്ന് ഏലക്കായ, ഏലക്കായ എന്നിവ ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി നാലു സവാള അരിഞ്ഞതും, എട്ടു വെളുത്തുള്ളിയല്ലിയും , ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കാം, സവാള നല്ല സോഫ്റ്റായി വരുന്നത് വരെ വഴറ്റണം, ശേഷം ചൂടാറാൻ ആയി മാറ്റിവയ്ക്കാം, ഒരു മിക്സി ജാറിലേക്ക് ഈ മസാല ചേർത്ത് കൊടുത്തു മൂന്ന് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

    മറ്റൊരു പാനിലേക്ക് ആറ് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കി സവാള മിക്സ് ചേർത്ത് വഴറ്റുക, ഇതിലേക്ക് മൂന്നു തക്കാളി മിക്സിയിൽ അടിച്ചത് ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം, എണ്ണ തെളിഞ്ഞു വരുമ്പോൾ ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ,ഒരു ടീസ്പൂൺ ജീരകപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു പാൻ മുടി 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം, ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുത്തു മസാലയുമായി നന്നായി മിക്സ് ചെയ്തു എടുക്കുക തിളച്ചു വരുമ്പോൾ ആവശ്യത്തിനുള്ള ഉപ്പു കൂടി ചേർത്ത് മൂടിവയ്ക്കാം. അഞ്ചു മിനിറ്റ് കഴിഞ്ഞ് ഗരംമസാല ഒരു ടീസ്പൂൺ ചേർത്തു കൊടുക്കാം, മൂടിവെച്ച് അഞ്ചു മിനിറ്റിനു ശേഷം വീണ്ടും തുറന്ന് ഒരു ടീസ്പൂൺ കസൂരി മേത്തി, അര ടീസ്പൂൺ ഡ്രൈ മാംഗോ പൗഡർ ചേർത്തുകൊടുക്കാം, മിക്സ് ചെയ്ത ശേഷം വീണ്ടും മൂടിവെച്ച് 5 മിനിറ്റ് തിളപ്പിക്കുക ഇനി തീ ഓഫ് ചെയ്ത് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food Creator

  • ബട്ടർ ചിക്കൻ

    ബട്ടർ ചിക്കൻ

    ബട്ടർ ചിക്കൻ റെസ്റ്റോറന്റിൽ കിട്ടുന്ന അതെ രുചിയിൽ തന്നെ വീട്ടിൽ തയ്യാറാക്കാം.

    ആദ്യം ചിക്കൻ marinate ചെയ്യണം അതിനായി ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ, മുളകുപൊടി ഒരു ടേബിൾ സ്പൂൺ, ഉപ്പ് ഒരു ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് 20 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്തെടുക്കണം, ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം അതേ പാനിലേക്ക് 100 ഗ്രാം സവാള അരിഞ്ഞതും ഒരു ടേബിൾ സ്പൂൺ ബട്ടർ ഉം ചേർത്ത് കൊടുത്തത് നന്നായി വഴറ്റി എടുക്കാം.ശേഷം അര കിലോ തക്കാളി ചേർത്തു കൊടുത്തു നന്നായി വേവിക്കാം, 50ഗ്രാം കാഷ്യൂനട്ട് കൂടി ചേർക്കണം, നന്നായി മിക്സ് ചെയ്തതിനു ശേഷം അൽപം വെള്ളവും ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾസ്പൂൺ വിനാഗർഉം നാല് ടേബിൾ സ്പൂൺ പഞ്ചസാരയും, അര ടീസ്പൂൺ ഗരം മസാലയും, രണ്ട് ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡറും ചേർത്ത് കൊടുത്തു വീണ്ടും മിക്സ് ചെയ്യണം, 20 മിനിറ്റ് വരെ കുക്ക് ചെയ്തതിനു ശേഷം തീ ഓഫ് ചെയ്യാം. തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക ഇതിനെ വീണ്ടും പാനിലേക്ക് ചേർത്തുകൊടുക്കാം ഇതിലേക്ക് 5 ടേബിൾ സ്പൂൺ ബട്ടർ, മൂന്ന് ടേബിൾസ്പൂൺ ക്രീമും,കസൂരിമേത്തി യും,ഫ്രൈ ചെയ്തെടുത്ത ചിക്കനും ചേർത്ത് കൊടുത്തു അഞ്ചു മുതൽ ഏഴ് മിനിറ്റ് വരെ കുക്ക് ചെയ്യണം ,കുറച്ചു ക്രീമും കസൂരിമേത്തി യും ചേർത്ത് ഗാർണിഷ് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Get Curried

  • പാക്കിസ്ഥാൻ സ്റ്റൈൽ ചിക്കൻ കറി

    പാക്കിസ്ഥാൻ സ്റ്റൈൽ ചിക്കൻ കറി

    ഒരു പാക്കിസ്ഥാനി ഹോട്ടൽ സ്റ്റൈൽ ചിക്കൻ കറിയുടെ റെസിപ്പി നോക്കാം.

    കറി തയ്യാറാക്കാനായി രണ്ട് കിലോ ചിക്കൻ ആണ് വേണ്ടത് ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് എണ്ണ ഒഴിച്ച് ചൂടാക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം ,നന്നായി വഴറ്റിയ ശേഷം ചിക്കൻ കഷ്ണങ്ങൾ ഇതിലേക്കു ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, അടുത്തതായി രണ്ടു സവാള, തക്കാളി എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കാം വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം അടുത്തതായി നാല് പച്ചമുളക് നെടുകെ കീറിയത് ചേർത്തുകൊടുക്കണം നന്നായി മിക്സ് ചെയ്തതിനുശേഷം അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് ,ഒരു ടേബിൾ സ്പൂൺ ജീരകം പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ ഗരം മസാല എന്നിവ ചേർത്തു കൊടുത്തു എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക, പാത്രം മൂടിവെച്ച് ചിക്കൻ നന്നായി വേവിക്കണം, ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം 10 മിനിട്ടിനു ശേഷം ഒരു കപ്പ് തൈര് ചേർത്ത് കൊടുത്ത മിക്സ് ചെയ്യാം,നന്നായി തിളച്ച് വെന്തു വന്നുകഴിഞ്ഞാൽ ഇതിലേക്ക് കുരുമുളകുപൊടി ചേർക്കാം രണ്ട് മിനിറ്റോളം തിളപ്പിച്ചതിനുശേഷം, ഫ്രഷ് ക്രീം അരകപ്പ് ചേർക്കാം അടുത്തതായി ബട്ടർ ചേർക്കാം വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ,ഗ്രേവി നല്ല കട്ടിയായി എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി മല്ലിയില കൂടി ചേർക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Kitchen

  • ചിക്കൻ ഹാൻഡി

    ചിക്കൻ ഹാൻഡി

    ചിക്കൻ ഉപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്, എങ്കിലും കറി ആയിത്തന്നെ കഴിക്കാൻ ഇഷ്ടമുള്ളവർ ഉണ്ടാവും, അങ്ങനെയുള്ളവർക്ക് തയ്യാറാക്കി നോക്കാൻ പറ്റിയ വ്യത്യസ്തമായ ഒരു ചിക്കൻ കറിയുടെ റെസിപ്പി ആണ് ഇത്, മൺചട്ടിയിൽ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത്.

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം, അതിനായി ഒരു കിലോ ചിക്കൻ ഒരു മിക്സിങ് ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺനാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, കുറച്ചു കാശ്മീരി ചില്ലി പൗഡർ ,അര കപ്പ് തൈര് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്തു ഒരു സൈഡിലേക്ക് മാറ്റി വെക്കാം. അടുത്തതായി ഒരു ഗ്രേവി തയ്യാറാക്കണം, അതിനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ജീരകം ചേർത്തു കൊടുത്ത് റോസ്റ്റ് ചെയ്തതിനു ശേഷം സവാള ചേർക്കാം നല്ലതുപോലെ വഴറ്റി ഗോൾഡൻ ബ്രൗൺ നിറം ആയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് 2 മിനിറ്റ് മിക്സ് ചെയ്ത് കൊടുക്കണം, അടുത്തതായി മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം ,ഇത് നല്ലതുപോലെ മിക്സ് ചെയ്തു മസാലയിൽ നിന്നും എണ്ണ വിട്ടു വരുന്നത് വരെ കുക്ക് ചെയ്യണം,അടുത്തതായി തക്കാളിയും, ഉപ്പും, മല്ലിയിലയും ചേർത്ത് കൊടുക്കാം, വീണ്ടും നല്ലതുപോലെ മിക്സ് ചെയ്തു തിക്ക് ആക്കി എടുക്കണം, ഇത് ചൂടാറിയതിനു ശേഷം നന്നായി അരച്ച് പേസ്റ്റാക്കുക.

    ഒരു മൺകലം അടുപ്പിൽവെച്ച് നെയ്യൊഴിച്ച് ചൂടാക്കിയതിനുശേഷം മസാലകൾ ചേർത്തുകൊടുക്കാം കൂടെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും, സവാളയും ചേർത്ത് നന്നായി വഴറ്റി ഗോൾഡൻ ബ്രൗൺ നിറം ആക്കണം ശേഷം കാശ്മീരി ചില്ലി പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ചിക്കൻ ചേർത്തു കൊടുത്തു ഒന്നുകൂടി മിക്സ് ചെയ്തതിനുശേഷം നേരത്തെ അരച്ചുവെച്ചിരിക്കുന്ന പേസ്റ്റ് ചേർത്തു കൊടുക്കാം, ഇത് തിളച്ചു വന്നാൽ പാത്രം മൂടി നന്നായി സീൽ ചെയ്യണം 20 മിനിട്ടിനു ശേഷം പാത്രം തുറന്ന് തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Your Food Lab

  • വെറൈറ്റി ചിക്കൻ കറി

    വെറൈറ്റി ചിക്കൻ കറി

    ആഴ്ചയിൽ ഒരിക്കലെങ്കിലും ചിക്കൻ വേടിക്കാത്ത മലയാളികൾ ഉണ്ടാവില്ല ,ഒരുപാട് ചിക്കൻ റെസിപ്പികൾ അറിയാമെങ്കിലും പുതിയത് കാണുമ്പോൾ പരീക്ഷിച്ചു നോക്കുന്നത് നമ്മുടെ ഒരു ശീലമാണ്, അങ്ങനെയുള്ളവർക്ക് ചെയ്തു നോക്കാൻ പറ്റിയ ഒരു വെറൈറ്റി ചിക്കൻ കറിയുടെ റെസിപ്പി ആണ് ഇത് , നമ്മുടെ ലാലേട്ടൻ പരീക്ഷിച്ച് സൂപ്പർഹിറ്റായ ഒരു റെസിപ്പി കൂടിയാണ് .

    ഇനി ചിക്കൻ മേടിക്കുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും.

    ചേരുവകൾ

    ചിക്കൻ -ഒരു കിലോ

    ചെറിയ ഉള്ളി -150 ഗ്രാം

    പച്ചമുളക്- 6

    വെളുത്തുള്ളി -1

    ഇഞ്ചി

    തേങ്ങ -അര മുറി

    കറിവേപ്പില

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    പെരുംജീരകം -ഒരു ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    ഗരംമസാല -അര ടീസ്പൂൺ

    മുളക് ചതച്ചത് -അര ടീസ്പൂൺ

    വെളിച്ചെണ്ണ -മൂന്ന് ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം ക്ലീൻ ചെയ്തു വച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാം ഒന്ന് ചതച്ചെടുക്കണം, ശേഷം ഒരു മുറി തേങ്ങ എടുത്ത് ഗ്യാസ് അടുപ്പിൽ നേരിട്ട് വച്ച് ചുട്ടെടുക്കാം,ഇത് തരിയായി പൊടിച്ചെടുക്കണം.

    ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കാം, ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുത്തു നന്നായി ചൂടാകുമ്പോൾ കുറച്ച് കടുകിട്ടു പൊട്ടിക്കണം, കടുക് പൊട്ടിക്കഴിയുമ്പോൾ വെളുത്തുള്ളി, ഇഞ്ചി ,പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചതച്ചതും ചേർത്ത് കൊടുക്കാം, നല്ലതുപോലെ വഴറ്റി എടുക്കണം അടുത്തതായി ഇതിലേക്ക് ആവശ്യമുള്ള പൊടികൾ ചേർത്തു കൊടുക്കാം, ഇനി ഫ്ളയിം കുറച്ചു വെച്ച് ,പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റി കൊടുക്കണം, അടുത്തതായി തേങ്ങ ചേർത്തുകൊടുക്കാം, രണ്ട് മിനിറ്റിനുശേഷം ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം .എല്ലാം കൂടി മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം, മൂടി വെച്ച് നന്നായി വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കണം, നന്നായി വെന്തുകഴിഞ്ഞാൽ ചൂടോടെ വിളമ്പാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NIDHASHAS KITCHEN