മൈദയും ഈസ്റ്റും ഇല്ലാത്ത പിസ്സ ദോശ

Advertisement

പിസ്സ എന്ന് കേട്ടാൽ കുട്ടികളുടെ വായിൽ കപ്പലോടും. എങ്കിൽ ഇനി ഓവനും ഈസ്റ്റും ഒന്നുമില്ലാതെ എളുപ്പത്തിൽ പിസ്സയുടെ രുചിയിൽ ഒരു ഗോതമ്പുദോശ വീട്ടിൽ തന്നെ തയ്യാറാകാം .

ആവശ്യമുള്ള സാധനങ്ങൾ

പച്ച ക്യാപ്സിക്ക൦ – 1 ചെറുതായി അരിഞ്ഞത്

ചുവന്ന ക്യാപ്സിക്ക൦ – 1 ചെറുതായി അരിഞ്ഞത്

സവാള -1 ചെറുതായി അരിഞ്ഞത്

ക്യാരറ്റ് – 1 ചുരണ്ടി എടുത്തത്

ചീസ് – ½ കപ്പ് ചുരണ്ടിയത്

ഉപ്പ് – പാകത്തിന്

കുരുമുളക് പൊടി – പാകത്തിന്

ദോശ ഉണ്ടാകുന്നതിന്

ഗോതമ്പുപ്പൊടി – ½ കപ്പ്

കോൺഫ്‌ളോർ – 3 ടേബിൾസ്പൂൺ

ഉപ്പ് – 1 ടീസ്‌പൂൺ

വെള്ളം – പാകത്തിന്

ഉണ്ടാക്കുന്ന വിധം

ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികളിൽ ചുരണ്ടിയ ചീസും ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടി ചേർത്ത് യോജിപ്പിക്കുക.

വേറെ ഒരു പാത്രത്തിൽ ഗോതമ്പുപ്പൊടിയും കോൺഫ്‌ളോറും ഉപ്പും ചേർത്ത് യോജിപ്പിച്ചു ആവശ്യത്തിന് വെള്ളം ചേർത്ത് ദോശമാവ് പരുവത്തിൽ കലക്കിയെടുക്കുക.

ദോശക്കല്ല് ചൂടായി വരുമ്പോൾ ദോശയുണ്ടാക്കുക .

ചെറുതീയിൽ വെച്ചു ഇടത്തരം കട്ടിയുള്ള ദോശ വേണം ഉണ്ടാക്കാൻ.

ദോശയുടെ ഒരു വശo വെന്തുകഴിയുമ്പോൾ മറുവശത്തേക്കു മറിച്ചിടുക.

മറിച്ചിട്ട ഉടനെ എല്ലായിടത്തും ടൊമാറ്റോ സോസ് പുരട്ടി അതിനു മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കറികൂട്ട് എല്ലായിടത്തും എത്തുന്ന വിധത്തിൽ ചേർക്കുക .

ഇനി അതിനു മുകളിലായി എല്ലായിടത്തു൦ ചീസ് ചുരണ്ടി ഇടുക . വേണമെങ്കിൽ ഒറിഗാനോ ചേർക്കാവുന്നതാണ്.
ചീസ് ഉരുകുന്നത് വരെ ചെറുതീയിൽ ഒരു അടപ്പ് കൊണ്ട് മൂടിവച്ചു വേവിക്കുക.

ഉരുകി കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്‌തു മുറിച്ചു ഉപയോഗിക്കാം. കൂടുതൽ ആയി വീഡിയോകണ്ട് മനസിലാക്കുക