Advertisement
ചേരുവകള്‍
റവ ഒരു കപ്പ്
പഞ്ചസാര രണ്ട് കപ്പ്
പാല്‍ രണ്ട് കപ്പ്
നെയ്യ് 100 ഗ്രാം
ഉണക്കമുന്തിരി 10 എണ്ണം
മഞ്ഞള്‍പ്പൊടി ഒരു നുള്ള് (നിറത്തിനായി)
പാകം ചെയ്യുന്നവിധം
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക്
പാല്‍ തിളപ്പിച്ച് മാറ്റി വയ്ക്കുക. പാനില്‍ നെയ്യ് ചൂടാക്കി റവ അതിലിട്ട് വറുത്തെടുക്കു. എകദേശം ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. വറുത്ത റവയിലേക്ക് പഞ്ചസാരയും പാലും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഈ പാനീയം കുറുകിവരുന്നതുവരെ ഇളക്കുക. എന്നിട്ടതിലേക്ക് ഉണക്കമുന്തിരി ചേര്‍ത്ത് വാങ്ങിവയ്ക്കുക. നന്നായി തണുത്തതിനുശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.