10 മിനിട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ചോക്ലേറ്റ് ലഡ്ഡു

ഇന്ന് കുട്ടികൾക്ക് വേണ്ടി ഉള്ള ഒരു റെസിപ്പി ആയിക്കോട്ടെ. അമ്മമാർക്ക് പെട്ടന്ന് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന ഒരു അടിപൊളി ചോക്ലേറ്റ് ലഡ്ഡു. ചോക്ലേറ്റ് ഇഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാവില്ലലോ.പിന്നെ ഡാർക്ക് ചോക്ലേറ്റ് ആണേൽ ഒരുപാടു ഗുണങ്ങളും ഉണ്ട് . എന്തായാലും അടിപൊളി ടേസ്റ്റ് ആണ് ഇതിന്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

 

ചേരുവകൾ

ഡെസിക്കേറ്റഡ് കോക്കനട്ട് – 225 ഗ്രാം

പാൽ – 1 കപ്പ്

ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് – 110 ഗ്രാം

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ മൂന്ന് ചേരുവകളും കുടി ചേർത്ത് ചെറു തീയിൽ വേവിക്കുക . മധുരം ആവശ്യമാണെൽ മാത്രം പഞ്ചസാര ചേർക്കുക . വറ്റിച്ചു പാനിൽ നിന്ന് വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്തു തണുപ്പിക്കുക . ശേഷം കൈ കൊണ്ട് ഉരുട്ടി എടുക്കുക . വേണമെങ്കിൽ ഷുഗർ ബോൾ സ് കൊണ്ട് ഗാര്ണിഷ് ചെയ്യാം.വിശദമായി വീഡിയോ കാണുക.കൂടുതൽ രുചിയേറിയ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.