ചേന കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. പല പോഷകങ്ങളുടെയും ഉറവിടമാണ് ചേന. ആ ചേന വെച്ച് നമുക്ക് വളരെ എളുപ്പത്തിൽ ഒരു മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കിയാലോ? ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.
ചേരുവകൾ | Ingredients
============
ചേന – 500 gm | Elephant foot Yam (Chena) – 500 gm
കാശ്മീരി മുളകുപൊടി – ¾ ടേബിൾ സ്പൂൺ | Kashmiri Chilli Powder – ¾ Table Spoon
മഞ്ഞൾ പൊടി – ¼ ടി സ്പൂൺ | Turmeric Powder – ¼ Tea Spoon
ജീരകപ്പൊടി – ¼ ടി സ്പൂൺ | Cumin seeds Powder – ¼ Tea spoon
ആവശ്യത്തിന് ഉപ്പ് | Salt as needed
ആവശ്യത്തിന് കറിവേപ്പില | Curry leaves as needed
ഉണ്ടാക്കുന്ന വിധം | Preparation
=================
ഒരു കുക്കർ എടുത്തു അതിലേക്ക് മുറിച്ചുവെച്ച ചേന, ഉപ്പ്,മഞ്ഞൾപൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക. ചേന അധികം വെന്തു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്കു മുളകുപൊടിയും കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക. പച്ചമണം മാറിവന്നാൽ വേവിച്ചുവെച്ച ചേന പാനിലേക്കു ഇട്ട് നല്ലപോലെ മിക്സ് ചെയ്യുക. ഇനി എടുത്തുവെച്ച ജീരകപൊടിയും കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
തീ ഒരു മീഡിയം ഫ്ളയിമിൽ വെച്ച് ഏകദേശം മൂന്നു നാല് മിനുറ്റ് വഴറ്റുക. വെള്ളം വറ്റി വരുമ്പോൾ തീ അണക്കുക.
രുചികരമായ ചേന മെഴുക്കുപുരട്ടി ചൂടോടെ കഴിക്കാം
Take a cooker and add elephant foot Yam (Chena), salt, turmeric Powder, and required water and cook for two whistle. Make sure you don’t overcook Yam/Chena Heat oil in a pan, add chilli powder, curry leaves into it and sauté well in a low flame
Transfer the cooked Yam/Chena into the pan and mix it well Add cumin seeds powder and few more curry leaves into the pan and mix . Keep the flame in medium and sauté well for 3 to 4 min. Switch off the stove once it become dry Tasty “Chena Mezhukkupuratti” is ready to serve എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
