വെറും 3 ചേരുവകൾ കൊണ്ട് ഫ്രഞ്ച് മക്കറോൺസ്

Advertisement

ഫ്രഞ്ച് മക്കറൂൻസ് നമുക്ക് ഈസി ആയി വീട്ടിൽ ഉണ്ടാക്കി എടുക്കാം വെറും മൂന്നു ഇൻഗ്രീഡിഎന്റ്സ് കൊണ്ട്.
കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല പെർഫെക്റ്റ് ആയി ഇതുണ്ടാക്കാം. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

ആവശ്യമുള്ള സാധനങ്ങൾ

1കപ്പ് = 240 ml

മക്കറൂൻസ് :

ബദാം പൊടി[Almond Flour] – 3 /4 കപ്പ്

പൊടിച്ച പഞ്ചസാര – 1 കപ്പ്

മുട്ട – 2 [വലുത് ആണെങ്കിൽ , ചെറുതാണെങ്കിൽ 3]

പൊടിക്കാത്ത പഞ്ചസാര – 4 ടേബിൾസ്പൂൺ

ഫില്ലിംഗ് : നിങ്ങള്ക്ക് ഇഷ്ടമുള്ളത് എടുക്കാം [ബട്ടർ ക്രീം , ക്രീം ചീസ് , കസ്റ്റഡ് etc]

ഉണ്ടാക്കുന്ന വിധം:

ബദാം പൊടി കടയിൽ കിട്ടുന്നവർ അത് വാങ്ങി നോക്കൂ.ഇല്ലാത്തവർ 1 കപ്പ് ബദാം എടുക്കുക.തിളച്ച വെള്ളത്തിൽ ഇട്ടു ഒരു അര മണിക്കൂർ വെക്കുക.ശേഷം തൊലി കളഞ്ഞു നന്നായി ഉണക്കി എടുക്കുക.അതിനു ശേഷം മിക്സിയിൽ കുറേശ്ശെയായി നന്നായി പൊടിച്ചെടുക്കുക. അതിനു ശേഷം നന്നായി അരിച്ചെടുക്കുക.

പൊടിയിൽ നിന്നും മുക്കാൽ കപ്പ് എടുത്തു അതിലേക്കു പഞ്ചസാര കൂടി ചേർത്ത് നന്നായി അരിച്ചെടുക്കുക.മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കുക.വെള്ള തരി പഞ്ചസാരയും കൂടി ചേർത്ത് നന്നായി കട്ടി ആകും വരെ ബീറ്റ് ചെയ്യുക.ഇതിലേക്ക് ബദാം മിക്സ് 2 തവണയായി ചേർത്ത് വളരെ മൃദുവായി ഇളക്കുക.ഇത് പൈപ്പിങ് ബാഗിൽ ആക്കി ട്രെയിൽ ചെറിയ വട്ടത്തിൽ ഒഴിക്കുക. 30 മിനിറ്റ് മാറ്റി വെക്കുക. ഒരു നേർത്ത പാട രൂപപ്പെടും . 150 ഡിഗ്രിയിൽ 15 – 18 മിനിറ്റ് bake ചെയ്യുക .നന്നായി തണുത്തിട്ടു ഫില്ലിംഗ് വെച്ച് ഉപയോഗിക്കാം    എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.