ബീറ്ററും ഓവനും മുട്ടയും ഒന്നുമില്ലാത്തൊരു ഓറഞ്ച് കേക്ക് ഉണ്ടാക്കാം

ഇന്ന് നമുക്ക് വെറൈറ്റി ആയിട്ടുള്ള ഒരു കേക്ക് ഉണ്ടാക്കാം.ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത് .

വേണ്ട സാധനങ്ങൾ –

മൈദ – ഒരു കപ്പ്

ആട്ട – അര കപ്പ്

ബേക്കിംഗ് പൗഡർ – ഒന്നര ടീസ്പൂൺ

ഉപ്പ് – ഒരു നുള്ള്

എല്ലാം നന്നായി യോജിപ്പിച്ചു അരിച്ചു വെക്കുക..

പഞ്ചസാര – അര കപ്പ്

വെജിറ്റബിൾ ഓയിൽ – അരകപ്പ്

കണ്ടൻസ്ഡ് മിൽക്ക് – കാൽകപ്പ്

കട്ടിയുള്ള തൈര് – കാൽകപ്പ്

ഓറഞ്ച് തൊലി ചുരണ്ടിയത് – ഒരു ഓറഞ്ചിന്റെ

ഓറഞ്ച് ജ്യൂസ്‌ – അരകപ്പ്

ചേരുവകൾ എല്ലാം ഒരു ബൗളിൽ യോജിപ്പിച്ചു അതിലേക്കു മൈദ മിക്സ്‌ കുറേശ്ശെ ചേർത്ത് കൊടുക്കുക.. കട്ടിയുള്ള മാവ് തയ്യാറാക്കുക..

ഒരു നോൺസ്റ്റിക് പാത്രത്തിൽ എണ്ണ തൂവി അതിലേക്കു മാവ് ഒഴിച്ചു ചെറിയതീയിൽ 30 മിനിറ്റ് നേരം മൂടിവച്ചു വേവിക്കുക..

വെന്തു എന്ന് ഉറപ്പുവരുത്തി ചൂടാറിയ ശേഷം മുറിച്ചു വിളമ്പാം  ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി   Fabz kitchen ചാനല്‍ Subscribe ചെയ്യൂ.