സ്വാദിഷ്ടമായ ബീറ്റ്റൂട്ട് അച്ചാർ

Advertisement

ബീറ്റ്റൂട്ട് ഉപയോഗിച്ച് സ്വാദിഷ്ടമായ അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.


ആവശ്യമുള്ള സാധനങ്ങൾ :

ബീറ്റ്റൂട്ട് -1 വലുതു (ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തോ കനം കുറച്ചോ അരിഞ്ഞെടുക്കുക,ഇത് വേണമെങ്കിൽ ആവി കയറ്റി വേവിക്കാം)

വെള്ളുതുള്ളി – 4-5 അല്ലി

ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയി അരിഞ്ഞത്

പച്ചമുളക് -3 – 4 എണ്ണം വട്ടത്തില്‍ അരിഞ്ഞത്

കറിവേപ്പില

മുളക്പൊടി – 4-5 ടീസ്പൂണ്‍

മഞള്‍പൊടി -1/4 ടീസ്പൂണ്‍

കായപൊടി – 1/2 ടീസ്പൂണ്‍

ഉലുവാപൊടി -1/4 ടീസ്പൂണ്‍

വിനാഗിരി – 1/4 കപ്പ്

വറ്റൽമുളക് – 4 എണ്ണം

എണ്ണ,ഉപ്പ്, കടുക് -പാകത്തിനു

ഉണ്ടാക്കുന്ന രീതി :

ഒരു പാൻ അടുപ്പത് വെച്ച എണ്ണയൊഴിച്ചു ചൂടായി വന്നാൽ, അതിലേക് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക, ഇത് പൊട്ടി വന്നാൽ, അതിലേക് അരിഞ്ഞു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റി എടുക്കുക, ശേഷം പൊടികൾ ചേർത്ത് മൂപ്പിക്കുക, ഇതിലേക്കു അരിഞ്ഞു വെച്ച ബീറ്റ്റൂട്ട് ചേർത്ത് യോജിപ്പിക്കാം, 1/4 കപ്പ് വിനെഗർ, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടെ ചേർത്ത് 2 മിനിറ്റ് നേരം അടച്ചു വെച്ച് വേവിക്കാം തണുത്ത ശേഷം കുപ്പിയിലേക്ക് മാറ്റാം. ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി  Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.