തയ്യാറാക്കിയത് :sugar and sparks
വ്യത്യസ്തമായ ബനൊഫീ പെെ വീടില് തയ്യാറാക്കാം,അതും വളരെ ഈസി ആയി. താഴെ നൽകിയ വീഡിയോ കണ്ടു പഠിക്കുക. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
ലെയർ 1
********
ഡൈജെസ്ടിവ് ബിസ്കറ്റ്/ മാരീ ബിസ്കറ്റ് 150gm
മെൽറ്റ് ചെയ്ത ബട്ടർ – 2 ടേബിൾ സ്പൂൺ
ബിസ്കറ്റ് ചെറിയ പീസാക്കി മിക്സിയിൽ പൊടിച്ചെടുക്കുക.. അതിലേക്ക് ബട്ടർ ചേർത്ത് മിക്സ് ആക്കി ബനൊഫീ പെെ സെറ്റ് ചെയ്യുന്ന പാത്രത്തിൽ ഇട്ടു അമർത്തി കൊടുക്കുക.. ഫ്രിഡ്ജിൽ 15 മിനിറ്റ് വെക്കുക…
ലെയർ 2
**********
കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ
വെള്ളം -ആവശ്യത്തിന്
റോബസ്ട പഴം -2 എണ്നം
വെള്ളം ചൂടാകുമ്പോൾ കണ്ടൻസ്ഡ് മിൽക്ക് ടിൻ വെച്ച് 1 മണിക്കൂർ
പാകം ചെയ്യുക.ചൂടാറുമ്പോൾ സെക്കന്റ് ലെയർ ആയി ഒഴിച്ചു കൊടുക്കുക… (ഇതിനു പകരം ടോഫീ സോസും ഉപയൊഗിക്കാം)
ഇതിനു മുകളിലായി പഴം വട്ടത്തില്‍ മുറിച്ചത് വച്ച് കൊടുക്കുക.
ലെയർ 3
*********
വിപ്പിങ് ക്രീം – 1 കപ്പ്
പഞ്ചസാര – 1 ടേബിൾസ്പൂൺ
വിപ്പിങ് ക്രീമും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്തു ഒരു സ്പൂൺ കൊണ്ടോ പൈപ്പിങ് ബാഗ് ഉപയോഗിച്ചോ മൂന്നാമത്തെ ലെയർ ആയി സെറ്റ് ചെയ്യുക. 1 മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക. ചോക്ലേട്ട് സോസോ ടോഫ്ഫീ സോസോ ഉപയോഗിച്ച് അലങ്കരിച്ചു വിളമ്പാം. ഇഷ്ടമായാൽ sugar and sparks യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് .
Courtesy:sugar and sparks