Advertisement

സൽക്കാരങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന മുട്ടമാല തയ്യാറാക്കി നോക്കിയാലോ? നോമ്പുകാലത്ത് ഒഴിവാക്കാനാവാത്ത ഒരു മലബാർ വിഭവം ആണ് ഇത്..

Ingredients

മുട്ട -10

പഞ്ചസാര -1 കപ്പ്

വെള്ളം -ഒരു കപ്പ്

ഏലക്കായ പൊടി

പാൽപ്പൊടി -ഒരു ടേബിൾ സ്പൂൺ

മൈദ -ഒരു ടേബിൾ സ്പൂൺ

preparation

മുട്ട പൊട്ടിച്ച് മഞ്ഞ കരുവും വെള്ളക്കരുവും വേർതിരിക്കുക, നന്നായി മിക്സ് ചെയ്ത ശേഷം ഒരു കുപ്പിയിൽ നിറയ്ക്കുക, കുപ്പിയുടെ മൂടിയിൽ ചെറിയ ഒരു ഹോൾ ഇടുക, ഒരു പാനിൽ പഞ്ചസാരയും വെള്ളവും എടുത്ത്
തിളപ്പിച്ച് പാനി ആക്കുക ഇതിലേക്ക് മഞ്ഞ കരു ഒഴിച്ച കുപ്പി പ്രസ് ചെയ്ത് ചുറ്റിച്ച് കൊടുക്കുക പഞ്ചസാര പാനിയിൽ കിടന്ന് ഇത് നന്നായി തിളച്ച് വേവുമ്പോൾ ഒരു സ്പൂൺ കൊണ്ട് പതിയെ ഇളക്കി കോരി മാറ്റുക, ഈ രീതിയിൽ മുട്ടമാല തയ്യാറാക്കി എടുക്കാം ഇനി മുട്ട സുർക്ക തയ്യാറാക്കാം അതിനായി മുട്ടയുടെ വെള്ളക്കരുവിലേക്ക് മൈദ പാൽപ്പൊടി ഏലക്കായ പൊടി ഇവ ചേർത്ത് മിക്സ് ചെയ്ത് ഒരു കിണ്ണത്തിൽ ഒഴിച്ച് ആവിയിൽ വേവിക്കുക ബന്ധത്തിനുശേഷം പാത്രത്തിൽ നിന്നും ഇളക്കി മുകളിൽ മുട്ടമാലയിട്ട് സെർവ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Zebas kitchen world