റാഗിപ്പൊടി അപ്പം

Advertisement

ക്രിസ്മസ് സ്പെഷ്യൽ റാഗി അപ്പം തയ്യാറാക്കി നോക്കിയാലോ? അധികം സമയം ഒന്നും വേണ്ട വളരെ എളുപ്പമാണ്,

Ingredients

റാഗിപ്പൊടി -ഒരു കപ്പ്

തേങ്ങാപ്പാൽ -രണ്ടര കപ്പ്

ശർക്കര ഉരുക്കി എടുത്തത്

നെയ്യ് -ഒരു ടീസ്പൂൺ

ഉപ്പ് -ഒരു നുള്ള്

കശുവണ്ടി മുന്തിരി

Preparation

ഒരു പാനിലേക്ക് റാഗി പൊടി ചേർത്ത് കൊടുക്കുക തേങ്ങാപ്പാലും ശർക്കരപ്പാനിയും ചേർത്ത് കട്ടകളില്ലാതെ ഇളക്കി യോജിപ്പിക്കാം ഒരു നുള്ള് ഉപ്പു കൂടി ചേർത്ത് അടുപ്പിലേക്ക് വയ്ക്കാം ഇനി കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം കട്ടിയായി തുടങ്ങുമ്പോൾ കുറച്ച് നെയ്യ് ചേർക്കാം പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ വറുത്തെടുത്ത കശുവണ്ടിയും മുന്തിരിയും ചേർക്കാം എല്ലാം കൂടി യോജിപ്പിച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം നന്നായി ടൈറ്റായി ഷേപ്പ് ചെയ്യുക ചൂടാറുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala