ക്യാരറ്റ് കേക്ക്

Advertisement

ആദ്യമായി ഉണ്ടാക്കുന്നവർക്ക് പോലും ഈസിയായി തയ്യാറാക്കാൻ പറ്റുന്ന രുചികരമായ ക്യാരറ്റ് കേക്കിന്റെ റെസിപ്പി…

Ingredients

മൈദ -ഒരു കപ്പ്

പഞ്ചസാര പൊടിച്ചത് -മുക്കാൽ കപ്പ്

സൺഫ്ലവർ ഓയിൽ -മുക്കാൽ കപ്പ്

മുട്ട -രണ്ട്

ക്യാരറ്റ് -ഒരു കപ്പ്

ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ

ഈന്തപ്പഴം -അര കപ്പ്

കാഷ്യൂനട്ട് -കാൽ കപ്പ്

ബേക്കിംഗ് സോഡ -അര ടീസ്പൂൺ

വാനില എസൻസ് -ഒരു ടീസ്പൂൺ

കറുവപ്പട്ട പൊടി -കാൽ ടീസ്പൂൺ

ഉപ്പ് -ഒരു പിഞ്ച്

ക്യാരമൽ തയ്യാറാക്കാനായി

പഞ്ചസാര -അരക്കപ്പ്

ചൂടുവെള്ളം -അര കപ്പ്

Preparation

ആദ്യം ക്യാരമൽ സിറപ്പ് തയ്യാറാക്കാം ഒരു പാനിലേക്ക് പഞ്ചസാര ചേർത്തു കൊടുത്ത് ചെറിയ തീയിൽ മെൽറ്റ് ചെയ്തെടുക്കുക കളർ മാറുമ്പോൾ വെള്ളം ഒഴിച്ചു കൊടുത്തു നന്നായി തിളപ്പിച്ച് മാറ്റിവയ്ക്കാം

ഒരു ബൗളിലേക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും നട്ടും ഡേറ്റ്സും കൊടുക്കുക കുറച്ചു മൈദ ഇട്ടുകൊടുത്ത് മിക്സ് ചെയ്ത ശേഷം മാറ്റിവയ്ക്കാം

ഒരു ബൗളിലേക്ക് മൈദാ ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ ഉപ്പ് ഇവ അരിച്ചു ചേർക്കുക

ഒരു ബൗളിൽ മുട്ട നന്നായി ബീറ്റ് ചെയ്തെടുക്കുക ഇതിലേക്കു ആദ്യം പഞ്ചസാരയും കറുവ പാട്ടയും പൊടിച്ചത് ചേർത്ത് വീണ്ടും ബീറ്റ് ചെയ്യാം, വാനില എസൻസ് ചേർത്ത് കൊടുക്കാം ശേഷം മൈദ ചേർത്ത് നന്നായി മിക്സ് ചെയ്യുക അടുത്തതായി ഓയിൽ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം അവസാനമായി ക്യാരറ്റ് മിക്സ്‌ ഇതിലേക്ക് ചേർക്കാം നന്നായി യോജിപ്പിച്ചതിനുശേഷം ഒരു കുക്കറിലേക്ക് ഇത് ഒഴിച്ചു കൊടുക്കുക, കുക്കറിൽ നന്നായി എണ്ണ പുരട്ടണം, ഇനി കുക്കർ നന്നായി അടച്ച് പഴയ ഒരു ഫ്രൈ പാന് മുകളിൽ വയ്ക്കുക , ലോ ഫ്ലെയിമിൽ സ്റ്റൗ ഓൺ ചെയ്യുക ഒരു മണിക്കൂറോളം ഇങ്ങനെ കുക്ക് ചെയ്യണം, ശേഷം കേക്ക് എടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Minnuz Tasty Kitchen