ക്രിസ്മസ് ആകുമ്പോൾ കേക്ക് വാങ്ങാത്തവരായി ആരും തന്നെ ഇല്ല, ഇതുപോലെ മാർബിൾ കേക്ക് തയ്യാറാക്കി നിങ്ങൾക്കും വിൽക്കാം, കൃത്യമായ അളവുകൾ ഈ രീതിയിൽ തന്നെ എടുത്താൽ മതി
Ingredients
മൈദ -2 കപ്പ്
ബേക്കിംഗ് പൗഡർ- രണ്ട് ടീസ്പൂൺ
കോക്കോ പൗഡർ -മൂന്ന് ടേബിൾ സ്പൂൺ
ചൂടുവെള്ളം -നാല് ടേബിൾ സ്പൂൺ
മുട്ട -നാല്
പഞ്ചസാര പൊടിച്ചത് -2 കപ്പ്
വാനില എസൻസ് -ഒന്നര ടീസ്പൂൺ
പൈനാപ്പിൾ എസൻസ് -അര ടീസ്പൂൺ
പാൽ -ഒരു കപ്പ്
ബട്ടർ -100 ഗ്രാം
ആദ്യം മൈദ ബേക്കിംഗ് പൗഡർ ഒരു നുള്ള് ഉപ്പ് ഇവ മിക്സ് ചെയ്ത് മൂന്ന് തവണ അരിച്ചെടുക്കുക ഒരു ബൗളിലേക്ക് കോക്കോ പൗഡർ അരിച്ചു ചേർക്കുക ഇതിലേക്ക് ചൂട് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക
മറ്റൊരു ബൗളിൽ മുട്ട പതയുന്നതുവരെ ബീറ്റ് ചെയ്തെടുക്കുക, കൂടെ പൊടിച്ചു വച്ച പഞ്ചസാരയും ചേർത്ത് പഞ്ഞി പോലെ ആക്കി എടുക്കണം പൈനാപ്പിൾ എസൻസും വാനില എസ്സൻസും ചേർക്കാം ഇനി അടിച്ചു വച്ചിരിക്കുന്ന മൈദ കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ചെയ്യുക ഇനി ഒരു സോസ്പാനിൽ പാലും ബട്ടറും ചേർത്ത് ചെറുതായി ചൂടാക്കി എടുക്കാം ഈ മിക്സിനെ കേക്ക് ബാറ്ററിലേക്കു ഒഴിച്ച് കൊടുക്കുക, നന്നായി യോജിപ്പിച്ച ശേഷം കുറച്ച് ബാറ്റർ കൊക്കോ പൗഡറിലേക്ക് ചേർത്ത് മിക്സ് ചെയ്യുക, ഇനി കേക്ക് ടിന്നിലേക്ക് കേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കാം, കുറച്ചു ഒഴിച്ചതിനു ശേഷം കൊക്കോ പൗഡർ മിക്സ് അവിടെ അവിടെ ആയി അല്പം ഒഴിക്കാം, വീണ്ടും മുകളിൽ കേക്ക് ബാറ്റർ ഒഴിക്കുക അടുത്ത ലേയറിലും കോക്കോ പൗഡർ മിക്സ് ഒഴിക്കണം വീണ്ടും കേക്ക് ബാറ്റർ ഒഴിച്ച ശേഷം ഒരു ടൂത്ത് പിക്ക് വെച്ച് നന്നായി ഒന്ന് ഇളക്കി കൊടുക്കണം ഇനി കേക്ക് ബേക്ക് ചെയ്തെടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Manna Kitchen