Advertisement

നല്ല ജെല്ലി പോലെയുള്ള കറാച്ചി ഹൽവ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

ആദ്യം ഒരു പാനിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര കൂടെ ചേർക്കാം, രണ്ടോ മൂന്നോ ഏലക്കായ കൂടെ ചേർത്ത് നന്നായി തിളപ്പിക്കുക, അല്പം ഫുഡ് കളർ ചേർത്ത് മിക്സ് ചെയ്യുക, ഒരു ചെറിയ ബൗളിൽ കാൽ കപ്പ് കോൺഫ്ലോർ എടുക്കുക ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് തരിയില്ലാതെ മിക്സ് ചെയ്തതിനു ശേഷം ഷുഗർ സിറപ്പിലേക്ക് ഒഴിച്ചു കൊടുക്കുക, കയ്യെടുക്കാതെ നല്ലതുപോലെ ഇളക്കി കൊടുക്കണം, മിക്സ് കട്ടിയായി തുടങ്ങുമ്പോൾ അല്പം നെയ്യ് ചേർത്ത് കൊടുക്കുക, നന്നായി ഇളക്കി യോജിപ്പിക്കണം വീണ്ടും നല്ലതുപോലെ കട്ടിയാകുമ്പോൾ അല്പം കൂടി നെയ്യ് ചേർക്കാം നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ കശുവണ്ടി ചേർത്ത് കൊടുക്കാം, വീണ്ടും യോജിപ്പിച്ചതിനുശേഷം എണ്ണ പുരട്ടിയ ഒരു പാത്രത്തിലേക്ക് ഈ മിക്സിനെ മാറ്റുക, ഇനി നന്നായി സെറ്റ് ചെയ്തതിനുശേഷം ചൂട് പോവാനായി മാറ്റിവയ്ക്കാം, നന്നായി ചൂടാറി സെറ്റായി വന്നാൽ മുറിച്ചെടുത്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക haniya’s kitchen