പച്ചമാങ്ങ ഹൽവ

Advertisement

പച്ചമാങ്ങ കൊണ്ടുണ്ടാക്കിയ ഈ ഹൽവ എത്ര തിന്നാലും മതിയാവില്ല, ഒരു രൂപ ചിലവില്ലാതെ വീട്ടിൽ തയ്യാറാക്കാം കിടിലൻ മധുരം,

Ingredients

പച്ചമാങ്ങ -5

നെയ്യ്

കശുവണ്ടി

വെളുത്ത എള്ള്

കോൺഫ്ലോർ – 2 ടേബിൾസ്പൂൺ

വെള്ളം

പഞ്ചസാര -അര കപ്പ്

ഉപ്പ് -ഒരു നുള്ള്

ഫുഡ്‌ കളർ

Preparation

ആദ്യം മാങ്ങ തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ ചേർക്കുക ഇത് നന്നായി അരച്ചെടുക്കണം, ഹൽവ സെറ്റ് ചെയ്യുന്ന പാത്രം നെയ്യ് പുരട്ടി മാറ്റി വെക്കുക, ഒരു ഗ്ലാസിൽ കോൺഫ്ലോറും വെള്ളവും മിക്സ് ചെയ്ത് മാറ്റിവയ്ക്കാം അരച്ചെടുത്ത മാങ്ങ ഒരു പാനിലേക്ക് ചേർത്തു കൊടുത്ത് അടുപ്പിൽ വയ്ക്കുക, നന്നായി ഇളക്കിക്കൊണ്ടിരിക്കണം ചൂടാകുമ്പോൾ കോൺഫ്ലോർ മിക്സ് ഒഴിക്കാം, കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം കട്ടിയാകുമ്പോൾ പഞ്ചസാര നെയ്യ് ഇവ ചേർത്തു കൊടുക്കാം, കശുവണ്ടിയും ചേർത്തു കൊടുക്കാം, ചെറിയ തീയിൽ കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം, പാലിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുന്നത് വരെയും ഇളക്കി കൊടുക്കണം, കട്ടിയാകുമ്പോൾ നെയ്യ് പുരട്ടി വെച്ച പാത്രത്തിലേക്ക് മാറ്റി കൊടുക്കാം, നന്നായി ടൈറ്റ് ആക്കി മാറ്റിവയ്ക്കാം, അരമണിക്കൂറിന് ശേഷം മുറിച്ചെടുക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World