November 10, 2026

ചിക്കൻ കബാബ്

Advertisement

രുചികരമായ ചിക്കൻ കബാബ് തയ്യാറാക്കാം

ഇത് തയ്യാറാക്കാനായി ഒരു കപ്പ് വേവിച്ചെടുത്ത ഉരുളക്കിഴങ്ങെടുത്തു നന്നായി ഉടച്ചു കൊടുക്കുക, ഇതിലേക്ക് വേവിച്ച് ക്രഷ് ചെയ്തെടുത്ത ചിക്കൻ ചേർക്കാം, ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് വട്ടത്തിലരിഞ്ഞതും ,കുറച്ചു മല്ലിയിലയും, ആവശ്യത്തിന് ഉപ്പും , ഒരു ടീസ്പൂൺ മുളക് ചതച്ചതും, ഒരു ടീസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ ഗരം മസാലയും ചേർത്തുകൊടുത്തതിനുശേഷം കൈകൊണ്ട് കുഴച്ചു മിക്സ് ചെയ്യുക, നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ഇതിൽ നിന്നും അല്പാല്പം എടുത്തു കബാബ് ഷേപ്പിൽ ആക്കിയതിനു ശേഷം മാറ്റിവയ്ക്കാം. ഒരു ബൗളിൽ 1/2 കപ്പ് മൈദയും, ആവശ്യത്തിന് ഉപ്പും, കുറച്ചു മല്ലിയിലയും, ഒരു ടീസ്പൂൺ മുളക് ചതച്ചതും, ഒരു ടേബിൾസ്പൂൺ വെള്ള എള്ളും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് നല്ല കട്ടിയുള്ള ബാറ്റർ ആക്കി എടുക്കാം, ഈ ബാറ്ററിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഓരോ കെബാബും മുക്കിയതിന് ശേഷം ചൂടായ എണ്ണയിൽ ചേർത്ത് ഫ്രൈ ചെയ്ത് എടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story