കുട്ടികളെ ഞെട്ടിക്കാൻ ആയി ഇതാ ഒരു അടിപൊളി പിസ ബോംബ് റെസിപ്പി
ആദ്യം മാവ് തയ്യാറാക്കാം, ഇതിനായി ഒരു ചെറിയ ക്ലാസിൽ അര ഗ്ലാസ് വെള്ളമെടുത്ത് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, അര ടേബിൾ സ്പൂൺ യീസ്റ്റും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കണം, 10 മിനിറ്റിനു ശേഷം ഒരു ബൗളിൽ ഒന്നര കപ്പ് മൈദ എടുക്കുക, ഇതിലേക്ക് ഉപ്പും ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിലും, യീസ്റ്റു മിക്‌സും ഒഴിച്ച് കൈകൊണ്ട് കുഴച്ച് നല്ല സോഫ്റ്റ് മാവ് ആക്കി എടുക്കാം, ഇതിനെ അരമണിക്കൂർ റസ്റ്റ് ചെയ്യാനായി വയ്ക്കാം, ഒരു പാൻ അടുപ്പിൽ വച്ച് അൽപം എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ച ചിക്കൻ ചേർത്ത് കൊടുക്കാം, നന്നായി ചൂടാക്കിയതിനുശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കാം , ഒന്ന് മിക്സ് ചെയ്യുക ശേഷം ഒരു ടേബിൾ സ്പൂൺ ലെമൺ ജ്യൂസ് ചേർക്കാം, അടുത്തതായി ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ,അല്പം ഉപ്പും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കണം, ഇത് നല്ലതുപോലെ വെന്തു വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു കഷണം ക്യാപ്സിക്കം, ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി യോജിപ്പിക്കാം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ഒരു ടേബിൾ സ്പൂൺ സോയാസോസും, പൊടിയായി അരിഞ്ഞ തക്കാളിയും ചേർത്തിളക്കണം ഒറിഗാനോയും ചേർക്കാം, എല്ലാം യോജിപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യണം. റസ്റ്റ് ചെയ്യാൻ വച്ച മാവ് എടുത്ത് ചെറിയ ബോളുകൾ ആക്കി മാറ്റണം, ശേഷം പരത്തി ടൊമാറ്റോ സോസ് തേച്ചു കൊടുത്തതിനുശേഷം ഫില്ലിംഗ് വയ്ക്കാം, ഇതിനുമുകളിൽ ആയി രണ്ടു കഷണം ചീസ് കൂടി വച്ച് എല്ലാ സൈഡിൽ നിന്നും മടക്കി ബോൾ ഷേപ്പ് ആക്കി എടുക്കണം, എല്ലാം ഇതുപോലെ തയ്യാറാക്കി കഴിയുമ്പോൾ ഒരു ബൗളിൽ ഒരു മുട്ട പൊട്ടിച്ചു ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, ഒരു പരന്ന പാത്രത്തിൽ ബ്രഡ് ക്രംസ് എടുക്കാം, തയ്യാറാക്കിയ ഓരോ ബോളുകളും എടുത്ത് മുട്ട മിക്സിൽ ഒന്ന് മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്ത് എടുക്കണം ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yumm with ANS