Advertisement

മുട്ട ചേർക്കാതെ തയ്യാറാക്കിയ ഹെൽത്തി പ്ലം കേക്ക് റെസിപ്പി

കേക്ക് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിൽ ഓറഞ്ച് ജ്യൂസ് എടുക്കുക, അതിലേക്ക് ക്രഷ് ചെയ്ത ബദാം, കശുവണ്ടി, കറുത്ത മുന്തിരി, കിസ്മിസ്, ടൂട്ടി ഫ്രൂട്ടി, ചെറി, മെലൻ സീഡ് എന്നിവ ചേർത്തുകൊടുത്തു മിക്സ് ചെയ്യുക, ഇത് ഒരു മണിക്കൂർ കുതിർക്കാനായി മാറ്റിവയ്ക്കാം. ഇനി പഞ്ചസാര കാരമലൈസ് ചെയ്യാം അതിനായി ഒരു പാനിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുത്ത് ക്യാരമലൈസ് ചെയ്തെടുക്കാം, ബ്രൗൺ കളർ ആകുമ്പോൾ വെള്ളമൊഴിച്ചു കൊടുത്ത് നന്നായി മിക്സ് ചെയ്യുക, ഇതിനെ തണുക്കാനായി മാറ്റിവയ്ക്കാം. ഈ സമയം കേക്ക് തയ്യാറാക്കുന്ന പാത്രം പ്രീഹീറ്റ് ചെയ്യാനായി വയ്ക്കാം, മറ്റൊരു ബൗളിലേക്ക് കാൽ കപ്പ് പാലും ,കാൽ കപ്പ് സൺഫ്ലവർ ഓയിലും , ഒരു ടീസ്പൂൺ വാനില എസൻസും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇതിനുമുകളിൽ ആയി ഒരു അരിപ്പ വെച്ചുകൊടുത്ത് ഒരു കപ്പ് മൈദ, മൂന്നു ടീസ്പൂൺ പാൽപ്പൊടി അര ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് എന്നിവ ചേർത്തുകൊടുത്തു അരിച്ച് പാൽ മിക്സിലേക്ക് ചേർക്കുക, ഇതെല്ലാം കൂടി ഇളക്കി യോജിപ്പിക്കണം, കാരമൽ സിറപ്പും ഒഴിച്ച് നന്നായി യോജിപ്പിച്ച് എടുക്കുക, ഈ സമയം സോക്ക് ചെയ്യാനായി വെച്ചിരിക്കുന്ന നട്സ് ചേർക്കാം, വീണ്ടും നല്ലതുപോലെ യോജിപ്പിക്കുക, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ,അര ടീസ്പൂൺ ബേക്കിംഗ് സോഡ, ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുത്ത് വീണ്ടും യോജിപ്പിക്കാം, ഒരു കേക്ക് ടിന്നിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി ബേക്ക് ചെയ്തെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Poonam’s Cookery