ദോശക്കല്ലിൽ ചുട്ടെടുത്ത കിടിലൻ കേക്ക് റെസിപ്പി

ആദ്യം ഒരു ദോശ തവയെടുത്ത് അതിലേക്ക് അല്പം ഓയിൽ ബ്രഷ് ചെയ്തു കൊടുക്കുക,ഇതിനു മുകളിലായി അതേ അളവിലുള്ള ബട്ടർ പേപ്പർ വച്ചു കൊടുത്തതിനുശേഷം ഒരു സൈഡിലേക്ക് മാറ്റി വെക്കാം. ഒരു ബൗളിലേക്ക് അരിപ്പ വച്ച് കൊടുത്തതിനുശേഷം അതിലേക്ക് അരക്കപ്പ് മൈദ ചേർത്ത് കൊടുക്കാം, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ,കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ,ഒരു നുള്ള് ഉപ്പ് ഇവയെല്ലാം ചേർത്ത് കൊടുത്ത് അരിച്ചു ബൗളിലേക്ക് ചേർക്കാം. നാല് ടേബിൾ സ്പൂൺ പഞ്ചസാര പൊടിച്ചെടുക്കുക, ഇതിലേക്ക് രണ്ടു മുട്ടയും, ഒരു ടീസ്പൂൺ വാനില എസൻസും ചേർത്ത് നന്നായി അടിച്ചെടുക്കാം, അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ കൂടെ ചേർത്ത് ഒന്ന് ബ്ലെൻഡ് ചെയ്തതിനുശേഷം ഒരു ബൗളിലേക്ക് ഒഴിക്കാം, ഇതിലേക്ക് മൈദ മിക്സ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ഇതിലേക്ക് ഇഷ്ടമുള്ള ഫുഡ് കളർ ചേർക്കാം
ശേഷം മിക്സ് ചെയ്യുക, ഒരു ദോശക്കല്ല് ചൂടാക്കിയതിനുശേഷം അതിനു മുകളിലായി എടുത്തുവെച്ച ദോശ തവ വെക്കുക, ഇതിനുമുകളിലായി ബാറ്റർ ഒഴിച്ചു കൊടുക്കാം എല്ലാ വശവും ഒരുപോലെ ആക്കിയതിനു ശേഷം മൂടിവെച്ച് വേവിച്ചെടുക്കാം. ഇതിനെ ഒരു സൈഡിലേക്ക് മാറ്റിവയ്ക്കുക.

ഒരു ബൗളിൽ ഓറഞ്ച് എടുത്ത് നന്നായി ഉടച്ചു കുറച്ച് ജ്യൂസ് എടുക്കുക, ഇതിനെ ഒരു പാനിലേക്ക് ചേർത്ത് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, അല്പം ഓറഞ്ച് സെസ്റ്റും ചേർത്തുകൊടുത്ത നന്നായി തിളപ്പിച്ച് എടുക്കുക, ഇതിനെ തണുക്കാനായി മാറ്റിവയ്ക്കാം മാറ്റിവെച്ചിരിക്കുന്ന കേക്കിനെ ചെറിയ റൗണ്ട് ഷേപ്പിൽ ആക്കി മുറിച്ചെടുക്കാം ബാക്കി ഭാഗം നല്ലതുപോലെ പൊടിച്ചെടുക്കണം. ഒരു ബൗളിലേക്ക് 1/2 കപ്പ് വിപ്പിംഗ് ക്രീം ചേർത്ത് കൊടുത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക എടുത്തു വച്ചിരിക്കുന്ന ഓരോ കേക്കും ഫോർക്ക് ഉപയോഗിച്ച് ഹോൾ ഇട്ടു കൊടുത്തതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഓറഞ്ച് ജ്യൂസ് ഒഴിച്ച് കൊടുക്കാം, ഇതിനുമുകളിൽ കോൺ ആകൃതിയിൽ വിപ്പിംഗ് ക്രീം അപ്ലൈ ചെയ്തു മുകളിൽ ക്രഷ് ചെയ്തെടുത്ത കേക്ക് പൗഡർ ഇട്ടുകൊടുത്ത് സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chikkus Dine