ഡ്രൈ ഫ്രൂട്ട് ചേർത്ത് തയ്യാറാക്കിയ ഹെൽത്തി ലഡു റെസിപ്പി

ആദ്യം ഒരു പാൻ ചൂടാവാനായി വയ്ക്കുക, ഇതിലേക്ക് ഒന്നര കപ്പ് ചിരവിയ തേങ്ങ ചേർത്തു കൊടുക്കാം, രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുത്ത് നന്നായി റോസ്റ്റ് ചെയ്യുക, ഗോൾഡൻ നിറമാകുമ്പോൾ ഒരു ബൗളിലേക്ക് മാറ്റിക്കൊടുക്കാം, പാനിൽ വീണ്ടും നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് കാൽ കപ്പ് pumkin സീഡ്സ് ചേർത്തുകൊടുത്തു നന്നായി റോസ്റ്റ് ചെയ്തതിനുശേഷം ബൗളിലേക്ക് മാറ്റി കൊടുക്കാം, 200 ഗ്രാം കാഷ്യൂ നട്ടും ഇതുപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കാം പാനിൽ വീണ്ടും നെയ്യ് ചേർത്തുകൊടുത്ത് 200 ഗ്രാം തരിയായി വറുത്തെടുത്ത കടലപ്പൊടി ചേർത്ത് റോസ്റ്റ് ചെയ്തെടുത്തു മാറ്റാം, കാൽ കപ്പ് എള്ള്, 20 ഗ്രാം സൺഫ്ലവർ സീഡ്സ് ,200 ഗ്രാം ബദാം എന്നിവയും ഇതേ രീതിയിൽ റോസ്റ്റ് ചെയ്തെടുത്തു വയ്ക്കണം, വറുത്തെടുത്ത ചേരുവകൾ എല്ലാം കൂടി മിക്സ് ചെയ്തതിനു ശേഷം മിക്സിയുടെ ജാറിലേക്ക് അല്പാല്പമായി ചേർക്കുക, കൂടെ പൊടിച്ച ശർക്കരയും ചേർത്ത് നന്നായി ക്രഷ് ചെയ്ത് എടുക്കാം, ശേഷം ഇതിൽ നിന്നും അല്പാല്പമായി എടുത്തു ബോളുകൾ ആക്കി ഉരുട്ടി എടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Sarita’s Kitchen In USA