വാനില കപ്പ് കേക്ക്

വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുത്ത ഒരു വാനില കപ്പ് കേക്ക് റെസിപ്പി

ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് ഒന്നേകാൽ കപ്പ് മൈദ ചേർത്ത് കൊടുക്കാം, ഇതിലേക്ക് ഒന്നര ടീസ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക ഒരു പാനിലേക്ക് മുക്കാൽ കപ്പ് പഞ്ചസാരയും, അരക്കപ്പ് ബട്ടറും ചേർത്തു കൊടുത്തു ഒരു ബ്ലെൻഡർ ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്ത് മിക്സ് ചെയ്യുക, നന്നായി മിക്സ് ആയാൽ ഇതിലേക്ക് രണ്ടു മുട്ട ചേർത്ത് കൊടുക്കാം, വീണ്ടും ബ്ലൻഡ് ചെയ്യുക, ഇതിലേക്ക് ഒരു സ്പൂൺ വാനില എസൻസ് ചേർക്കാം, വീണ്ടും മിക്സ് ചെയ്യാം, ഈ മിക്സിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മൈദ പകുതി ചേർക്കാം, ഇത് മിക്സ് ചെയ്ത് യോജിപ്പിച്ച ശേഷം അടുത്ത പകുതിയും കൂടി ചേർക്കാം, കുറച്ച് പാലു കൂടി ചേർത്ത് മിക്സ് ചെയ്യാം, കേക്ക് ബാറ്റർ റെഡിയായി കഴിഞ്ഞാൽ കപ്പ് കേക്ക് മോൾഡിലേക്ക് പേപ്പർ മോൾഡ് ഇറക്കിവെച്ച് അതിലേക്ക് ബാറ്റർ മുക്കാൽ ഭാഗത്തോളം ഒഴിച്ചുകൊടുക്കുക, ഇതിനെ പ്രീഹീറ്റ് ചെയ്ത ഓവനിലേക്ക് വച്ചുകൊടുത്ത് നന്നായി ബേക്ക് ചെയ്തെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sarita’s Kitchen In USA