നാവിൽ അലിഞ്ഞുറങ്ങും മധുരം, മൈസൂർ പാക്ക് തയ്യാറാക്കാം

ഇതിനായി ഒരു കപ്പ് കടലമാവ് എടുക്കുക, കൂടെ മൂന്ന് കപ്പ് നെയ്യും എടുക്കണം,നെയ്യ് ഒരു പാനിലേക്ക് ഒഴിച്ച് കൊടുത്ത് ചൂടാക്കി എടുക്കണം, ഇതിനെ കടലമാവിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് തരികൾ ഒന്നുമില്ലാതെ മിക്സ് ചെയ്ത് എടുക്കുക, ബാക്കിയുള്ള നെയ്യ് ചെറിയ തീയിൽ കത്തിച്ചു കൊണ്ടിരിക്കണം, മറ്റൊരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് അല്പം വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം അലിയിച്ചെടുക്കുക ഇതിലേക്ക് കലക്കി വച്ചിരിക്കുന്ന കടലമാവ് ഒഴിച്ചു കൊടുക്കാം, കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം കടലമാവ് കട്ടിയാവുന്നതിന് അനുസരിച്ച് നെയ്യ് ഒഴിച്ചുകൊടുക്കണം, കടലമാവ് നന്നായി വെന്ത് പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ ഒരു മോൾഡിലേക്ക് ഒഴിച്ച് കൊടുക്കാം, മുകളിലായി കുറച്ച് ഏലക്കായ പൊടിച്ചത് ചേർക്കാം തണുക്കുമ്പോൾ മുറിച്ചെടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rinku’s Rasoi