ബിസ്ക്കറ്റ് കേക്ക്

ബിസ്ക്കറ്റ് ഉപയോഗിച്ച് രുചികരമായ കേക്ക് തയ്യാറാക്കാം

അര കിലോ ബിസ്ക്കറ്റ് ചെറിയ കഷണങ്ങളായി പൊട്ടിച്ചെടുക്കുക . ഒരു പാനിലേക്ക് 250 ഗ്രാം പാലും, 125 ഗ്രാം പഞ്ചസാരയും ചേർത്തു കൊടുക്കാം, രണ്ട് ഗ്രാം വാനില ഷുഗർ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കുക, ഒന്ന് ചൂടാകുമ്പോൾ 60ഗ്രാം കൊക്കോ പൗഡർ ഇതിലേക്ക് ചേർക്കാം, നല്ല കട്ടിയായി വരുമ്പോൾ 150 ഗ്രാം ബട്ടർ ചേർത്ത് കൊടുക്കാം, ബട്ടർ അലിയുന്നത് വരെ നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് ബിസ്കറ്റിലേക്ക് ഇത് ഒഴിച്ചു കൊടുക്കാം, 100 ഗ്രാം വാൾനട്ട് കൂടി ചേർത്ത് എല്ലാം കൂടി യോജിപ്പിച്ച് എടുക്കുക, ശേഷം കേക്ക് ടിന്നിലേക്ക് ഇത് ചേർത്തു കൊടുക്കാം,spatula ഉപയോഗിച്ച് നല്ല ടൈറ്റ് ആയി പ്രസ് ചെയ്ത് സെറ്റ് ചെയ്യുക, ഇതിനു മുകളിലേക്ക് ക്രഷ് ചെയ്ത വാൾനട്ട് വീണ്ടും ചേർക്കാം, മുകളിൽ പരത്തി സെറ്റ് ചെയ്തതിനുശേഷം കുറച്ച് സമയം മാറ്റിവയ്ക്കാം, ശേഷം മോൾഡിൽ നിന്നും മാറ്റാം, മുകളിലേക്ക് ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്തത് ഉപയോഗിച്ച് ഡിസൈൻ ചെയ്യാം, ശേഷം മുറിച്ചെടുത്ത് കഴിക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Useful and quick