റവയും, മുട്ടയും ഇരിപ്പുണ്ടോ? നാലുമണി ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ പലഹാരം 2 മിനിറ്റിൽ തയ്യാറാക്കാം
ആദ്യം ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക, ശേഷം അര കപ്പ് പഞ്ചസാര ചേർക്കാം, ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്യണം, പഞ്ചസാര അലിയുമ്പോൾ അര ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ വാനില എസൻസും ചേർത്ത് വീണ്ടും മിക്സ് ചെയ്യുക, അടുത്തതായി 1/4 കപ്പ് റവ ഇതിലേക്ക് ചേർക്കാം,എല്ലാം യോജിപ്പിച്ചതിനുശേഷം മുക്കാൽ കപ്പ് മൈദ കൂടി ചേർക്കാം അരക്കപ്പ് ബേക്കിംഗ് സോഡ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ റെഡിയാക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, എണ്ണ നന്നായി തിളച്ചു വരുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് ബാറ്ററിൽ നിന്നും അല്പാല്പമായി എടുത്ത് എണ്ണയിലേക്ക് ചേർത്തു കൊടുക്കാം, നന്നായി ഫ്രൈ ആയി വരുമ്പോൾ തിരിച്ചിടണം എല്ലാം ഇതുപോലെ ഫ്രൈ ചെയ്ത് എടുക്കണം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ichus Recipes